നാനോയുടെ വിലയേറിയ പതിപ്പ് വരുന്നു!
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന ലേബല്‍ ടാറ്റ നാനോയ്ക്ക് തിരിച്ചടിയാണ് നല്‍കിയത്. 2009ല്‍ ലോഞ്ച് ചെയ്തതിന് ശേഷം ടാറ്റ നാനോ ആകെ വിറ്റത് വെറും 2,29,157 മോഡലുകളാണ്. ഈ കണക്ക് തികച്ചും നിരാശാജനകമാണ്. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ലോഞ്ച് ചെയ്ത ആള്‍ട്ടോ 800 ഏതാണ്ട് 1 ലക്ഷം വിറ്റഴിഞ്ഞതിന്‍റെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. വിപണിയില്‍ നാനോ ഒരു വമ്പന്‍ പരാജയമാണെന്നതിന് സംശയമൊന്നും വേണ്ട.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ടാറ്റ മോട്ടോഴ്സ് വളരെ നിര്‍ണായകമായ ഒരു നയം നാനോയെ സംബന്ധിച്ച് കൈക്കൊള്ളാന്‍ ഒരുങ്ങുന്നതിനെക്കുറിച്ചാണ്. ടാറ്റ നാനോയുടെ വില കൂടിയ പതിപ്പ് വിപണിയിലെത്തിക്കുക എന്നതാണ് പദ്ധതി. 'വിലകുറഞ്ഞ' കാര്‍ എന്ന 'ചീത്തപ്പേര്' ഒഴിവാക്കിക്കിട്ടാന്‍ ചെയ്യാവുന്ന ഒരു മാര്‍ഗം. മോട്ടോര്‍ സ്കൂട്ടറിന് തൊട്ടുമുകളില്‍ നില്‍ക്കുന്ന കാര്‍ എന്ന സങ്കല്‍പം വിപണിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ടാറ്റ മനസ്സിലാക്കുന്ന യാഥാര്‍ത്ഥ്യം. സ്കൂട്ടറിനും കാറിനും ഇടയിലുള്ള ഒരു വാഹനം ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ല. കാറ് വേണ്ടവര്‍ കാറിന് തന്നെ പോകും. അനാവശ്യമായി സ്കൂട്ടര്‍ ഉപേക്ഷിക്കാന്‍ അവര്‍ ഒരുക്കമല്ല.
മറ്റൊരു പ്രശ്നം സ്റ്റാറ്റസിന്‍റേതാണ്. കാര്‍ ഒരു സ്റ്റാറ്റസ് സിംബലായി പരിഗണിക്കപ്പെടുന്ന നാട്ടില്‍ ടാറ്റ നാനോ അപകര്‍ഷത്തിലകപ്പെടുന്നതില്‍ അത്ഭുതമില്ല.
ടാറ്റ നാനോയുടെ ബേസിലുള്ള പിക്സല്‍ എന്നൊരു കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റിനെ ആധാരമാക്കിയായിരിക്കും വിലയേറിയ നാനോ പതിപ്പ് വരിക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഡീസല്‍ എന്‍ജിന്‍ തുടങ്ങിയ സവിശേഷതകളോടെ കാറിനെ വിപണിയിലെത്തിക്കും. ബില്‍ഡ് ക്വാളിറ്റിയില്‍ മികവ് വരുത്തും. ഇന്‍റീരിയര്‍ സന്നാഹങ്ങള്‍ കൂടുതല്‍ ഗുണനിലവാരമുള്ളതാക്കും.

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്

പിക്സല്‍ കണ്‍സെപ്റ്റ്



Click it and Unblock the Notifications








