ഷെയ്‍ഖിന്‍റെ നാണയം പൊതിഞ്ഞ കാര്‍

ധാരാളം പണമുണ്ടായിരിക്കുകയും അത് കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഒരു വലിയ പ്രതിസന്ധി ഘട്ടം വരാനിരിക്കുന്നുണ്ട്. ഇനിയൊന്നും ചെയ്യാനില്ലാതെ കുടുങ്ങിപ്പോകുന്ന ഒരു ഘട്ടം. എന്നാല്‍ ഷെയ്‍ഖ് അലി ഹസ്സന്‍ ഘരീബ് പ്രസ്തുത പ്രതിസന്ധിയെ വളരെ സര്‍ഗാത്മകമായി മറികടന്നു. തന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക് സ്പോര്‍ടിനെ സ്വര്‍ണ നാണയങ്ങള്‍ കൊണ്ട് പൊതിയുകയാണ് ഷെയ്‍ഖ് ചെയ്തത്!

57,412 നാണയങ്ങളാണ് കാര്‍ മൊത്തത്തില്‍ പൊതിയാനായി ചെലവായത്.

പണം ചെലവാക്കുന്ന കാര്യം ഓര്‍ത്തിരിക്കുമ്പോള്‍ ഷെയ്‍ഖിന്‍റെ മനസ്സിലേക്ക് ആദ്യം വന്നത് ലംബോര്‍ഗിനിയോ ബുഗാട്ടി വെയ്റോണോ വാങ്ങാം എന്നായിരുന്നു. പിന്നീടാലോചിച്ചപ്പോള്‍ തോന്നി അവയ്ക്കൊന്നും മധ്യേഷ്യയുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശേഷിയില്ലെന്ന്. കുട്ടികള്‍ പോലും എടുത്തോണ്ട് നടക്കുന്നുണ്ട് അത്തരം വാഹനങ്ങള്‍.

അങ്ങനെയാണ് ഒരു റെയ്‍ഞ്ച് റോവര്‍ വാങ്ങി അതിനെ നാണയങ്ങള്‍ കൊണ്ട് പൊതിയാം എന്ന് ഷെയ്‍ഖ് തീരുമാനിച്ചത്. വ്യത്യസ്തതയ്ക്ക് വ്യത്യസ്തത, ആഡംബരത്തിന് ആഡംബരം ഒക്കെയായി. തന്‍റെ അല്‍പത്തരത്തിന് ഒരു മികച്ച ഇരിപ്പിടവുമായി.

പടച്ചവന്‍റെ കാരുണ്യമെന്നേ പറയേണ്ടൂ, വിന്‍ഡ് സ്കീന്‍, മിറര്‍ തുടങ്ങിയ ചില തന്ത്രപ്രധാന സ്ഥലങ്ങളെ നാണയം പൊതിയാതെ വിട്ടിട്ടുണ്ട്.കോയിന്‍സ് കാര്‍ എന്നൊരു കൂട്ടരാണ് ഷെയ്‍ഖിന് ഈ പണി ചെയ്തു നല്‍കിയതെന്നറിയുന്നു. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാണയങ്ങളെല്ലാം കാറില്‍ പതിച്ചിട്ടുണ്ട്.

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

നാണയം പൊതിഞ്ഞ കാര്‍

More from DriveSpark

Article Published On: Friday, May 10, 2013, 14:01 [IST]
English summary
Here is a Range Rover sport covered with coins Qatar, Kuwait, Bahrain, Oman and Saudi Arabia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X