പൈക്സ് പീക്കില്‍ റോയ്ഞ്ച് റോവര്‍ സ്പോര്‍ട് റെക്കോഡ്

Posted By:

അമേരിക്കയിലെ പഴക്കമേറിയ ഓട്ടോ റേസുകളിലൊന്നായ പൈക്സ് പീക് ഹില്‍ ക്ലൈമ്പില്‍ റേയ്ഞ്ച് റോവര്‍ സ്പോര്‍ട് റെക്കോഡ് നേട്ടം കൈവരിച്ചു. കുന്ന് കയറുന്ന ഏറ്റവും വേഗതയേറിയ കാര്‍ എന്ന ബഹുമതിയാണ് റെയ്ഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കിയിരിക്കുന്നത്.

12.42 മൈല്‍ (19.98 കിലോമീറ്റര്‍) ദൂരം താണ്ടിയാണ് കുന്നിന്‍ മുകളിലെത്തേണ്ടത്. ഈ ദൂരം 12 മിനിട്ടും 35.61 സെക്കന്‍ഡുമെടുത്താണ് റെയ്ഞ്ച് റോവര്‍ പൂര്‍ത്തിയാക്കിയത്. ഈ റെക്കോഡ് നേട്ടം പൈക്സ് പീക് ഇന്‍റര്‍നാഷണല്‍ ഹില്‍ ക്ലൈമ്പ് സംഘാടകര്‍ അംഗീകരിച്ചു.

156 കോര്‍ണറുകളാണ് ഈ റേസ് കഴ്സിനുള്ളത്. ഇവയില്‍ ഡസന്‍കണക്കിന് ഹെയര്‍പിന്‍ വളവുകളും പെടുന്നു.

ഈ മലയുടെ ഏറ്റവുമുയരത്തില്‍ 58 ശതമാനമാണ് ഓക്സിജന്‍ സാന്നിധ്യം! 2,860 മീറ്റര്‍ ആള്‍റ്റിറ്റ്യൂഡില്‍ തുടങ്ങുന്ന റേസ് കഴ്സ് മുകളില്‍ 4,300 മീറ്റര്‍ ആള്‍റ്റിറ്റ്യൂഡില്‍ എത്തി നില്‍ക്കുന്നു.

കാലാവസ്ഥയുടെ വലിയ തോതിലുള്ള ഈ മാറ്റം ഡ്രൈവ് ചെയ്യുന്നയാളെ ശാരീരികമായും ബാധിക്കും. റേസിംഗിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. വാഹനത്തിന്‍റെ പ്രകടനത്തോടൊപ്പം ഡ്രൈവ് ചെയ്യുന്നയാളുടെ ശാരീരിക ക്ഷമതയുടെ പ്രധാനമാണിവിടെ.

5 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനാണ് റെയ്ഞ്ച് റോവര്‍ സൂപ്പര്‍സ്പോര്‍ടിനുള്ളത്. 510 കുതിരകളുടെ കരുത്ത് പകരുന്നു ഇത്.

To Follow DriveSpark On Facebook, Click The Like Button
Range Rover Sport Sets Pikes Peak Hill Climb Record

English summary
Range Rover Sport has become the fastest unmodified production SUV to climb Pikes Peak.
Story first published: Saturday, June 8, 2013, 16:23 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark