2014 റിനോ ചിത്രങ്ങള്‍ ഇവിടെ!

2014 റിനോ ഡസ്റ്ററിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചിത്രങ്ങള്‍ കമ്പനി നേരിട്ട് പുറത്തുവിട്ടതാണോ എന്നത് വ്യക്തമായിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് എത്താനുള്ള പുതിയ ഡസ്റ്റര്‍ ഇതുതന്നെയാണെന്നാണ് ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മിക്കവരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ ഔദ്യോഗികവിവരം കിട്ടാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് തോന്നുന്നു.

ഓഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങിയ ഡാസിക ഡസ്റ്ററിന്‍െ പരിഷ്‌കരിച്ച പതിപ്പില്‍ നിന്ന് കാര്യമായ വ്യതിയാനമൊന്നും പുതിയ ഡസ്റ്ററിനില്ലെന്നു കാണാം. ചിത്രങ്ങളും വിവരങ്ങളും താഴെ.

Renault Duster Facelift Revealed

മുന്‍വശത്തുതന്നെയാണ് ഗൗരവപ്പെട്ട മാറ്റം വന്നിട്ടുള്ളത്. ഗ്രില്ലും ഹെഡ്‌ലാമ്പുകളും ഡിസൈന്‍മാറ്റത്തിന് വിധേയമായിരിക്കുന്നു. നിലവില്‍ കുറുകെ മൂന്ന് ക്രോമിയം ആരങ്ങളാണ് ഡസ്റ്ററിനുള്ളത്. പുതിയ പതിപ്പില്‍ രണ്ട് ആരങ്ങളാണുള്ളത്. ഇവയുടെ ഡിസൈന്‍ മുന്‍പതിപ്പില്‍ നിന്ന് വലിയ തോതില്‍ മാറുകയും ചെയ്തിട്ടുണ്ട്. ഹെഡ്‌ലാമ്പുകളുടെ രൂപം പഴയാതാണെങ്കിലും ഉള്ളില്‍ ലൈറ്റുകളുടെ ക്രമീകരണങ്ങള്‍ മാറിയിരിക്കുന്നു.

Renault Duster Facelift Revealed

പിന്‍വശത്ത് വലിയ തോതിലുള്ള മാറ്റങ്ങള്‍ കാണാനില്ല. റിയര്‍ ലാമ്പ് ചെറിയ തോതില്‍ മാറ്റിയിട്ടുണ്ട്. ഉള്ളിലെ ലൈറ്റുകളുടെ ക്രമീകരണത്തില്‍ തന്നെയാണ് മാറ്റം.

Renault Duster Facelift Revealed

ഡസ്റ്റര്‍ എന്നെഴുതിയ റൂഫ് റെയിലുകള്‍ പുതിയതാണ്. 16 ഇഞ്ച് അലോയ്കളുടെ ഡിസൈനും മാറ്റിയിട്ടുണ്ട്.

Renault Duster Facelift Revealed

സ്റ്റീയറിംഗ് വീലില്‍ ചില നിയന്ത്രണനാളികള്‍ ചേര്‍ത്തായി കാണാം. പുതിയ റിനോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ശ്രദ്ധിക്കുക. ഇവ ടോപ് വേരിയന്റുകളില്‍ മാത്രമേ ഉണ്ടായിരിക്കൂ.

Renault Duster Facelift Revealed

ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ചേര്‍ത്തിട്ടുണ്ട് പുതിയ റിനോ ഡസ്റ്ററില്‍. സെന്റര്‍ കണ്‍സോള്‍ പുനര്‍രൂപകല്‍പന ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Sunday, December 1, 2013, 10:18 [IST]
English summary
Here is the first images of the Renault Duster facelift we have all been waiting for. The original source of these images is not known, however, this is rumored to be the face of the 2014 Duster that's headed to India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X