ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ് കൈകോര്‍ക്കുന്നു

മണിക്കൂറില്‍ 1000 മൈല്‍ അഥവാ 1609.34 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിവുള്ള ഒരു സൂപ്പര്‍സോണിക് കാര്‍ വികസിപ്പിച്ചെടുക്കുവാനുള്ള പരിശ്രമം ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപില്‍ നടക്കുന്നുണ്ട്. ബ്ലഡ്ഹുഡ് എസ്എസ്‍സി എന്നാണ് കാറിന് പേര്. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന വേഗതയാണ് ലക്ഷ്യം.

ഉയര്‍ന്ന വേഗത കണ്ടെത്താനുള്ള പരിശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചിരിക്കുകയാണ് ആഡംബര കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്സ്. റോള്‍സിന്‍റെ ഏറ്റവുമുയര്‍ പ്രകടനക്ഷമതയുള്ള റോള്‍സ് റോയ്സ് റൈത് കാര്‍ പുറത്തിറങ്ങി അധികനാളാകും മുമ്പാണ് ഈ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

റോള്‍സ് റോയ്സിന്‍റെ ഇജെ200 ജെറ്റ് എന്‍ജിനാണ് റെക്കോഡ് കണ്ടെത്താന്‍ പോകുന്ന ബ്ലഡ്ഹുഡില്‍ ഘടിപ്പിക്കുക. പെന്‍സിലിന്‍റെ ആകൃതിയില്‍ മുനകൂര്‍പ്പിച്ച് നില്‍ക്കുന്ന ഈ സൂപ്പര്‍സോണിക് കാറില്‍ ജെറ്റ് എന്‍ജിനെ സപ്പോര്‍ട് ചെയ്യുന്നതിനായി ഒരു കോസ്‍വര്‍ത് സിഎ2010 ഫോര്‍മുല വണ്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കും.

കേപ്പില്‍ തന്നെ തയ്യാറാക്കുന്ന 20 കിലോമീറ്റര്‍ നീളമുള്ള ട്രാക്കിലായിരിക്കും ടെസ്റ്റ് നടക്കുക. ഈ ട്രാക്കിന് 500 മീറ്ററാണ് വീതി. 2013നും 2014നും ഇടയില്‍ റെക്കോഡ് സ്ഥാപിക്കല്‍ നടത്തുവാനാണ് ഉദ്ദേശ്യം. ബ്ലഡ്ഹുഡിനെ താഴെ കാണാം.

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

ഭൂമിയിലെ കൂടിയ വേഗതയ്ക്കായി റോള്‍സ്

Most Read Articles

Malayalam
English summary
Rolls Royce has extended its support to for the Bloodhound Project, which is aiming to set a new land speed record.
Story first published: Monday, May 27, 2013, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X