ഫോര്‍ടു പ്രത്യേക പതിപ്പ് ലീസിന് കൊടുക്കുന്നു
ഫോര്‍ടു ചെറുകാറിന്‍റെ ഒരു പ്രത്യേക പതിപ്പ് സ്മാര്‍ട് അവതരിപ്പിച്ചു.എഡിഷന്‍ 21 എന്നാണ് ഈ പുതിയ പതിപ്പിന് പേരിട്ടിരിക്കുന്നത്. പ്രത്യേക ഫിനാന്‍സിംഗ് പദ്ധതിയും ഈ എഡിഷന് വേണ്ടി ആവിഷ്കരിച്ചിട്ടുണ്ട് കമ്പനി.
ഈ പദ്ധതി പ്രകാരം വാഹനം വിലയ്ക്ക് വാങ്ങുകയോ മൂന്നു വര്‍ഷത്തേക്ക് ലീസിനെടുക്കുകയോ ചെയ്യാം. 79 ബ്രിട്ടിഷ് പൗണ്ട് അഥവാ 6594 രൂപയാണ് മാസത്തില്‍ ചാര്‍ജ് വരിക.

എക്കാലത്തും സ്മാര്‍ട് മോട്ടോഴ്സ് വാഹനലോകത്തിന് വഴികാട്ടിയായിരുന്നുവെന്ന് മെഴ്സിഡിസ് ബെന്‍സ് മാനേജിംഗ് ഡയറക്ടറായ ഗാരി സാവേജ് അറിയിച്ചു. മെര്‍കിന്‍റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ കമ്പനിയുള്ളത്. സ്റ്റൈലിന്‍റെ കാര്യത്തിലും സന്നാഹങ്ങളുടെ കാര്യത്തിലും പുതിയ എഡിഷന്‍ സ്മാര്‍ട്ടായിരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
79 പൗണ്ടിന് (6594 രൂപയ്ക്ക്) ഒരു പുതിയ സിറ്റി കാര്‍ ലഭിക്കുക എന്നത് വളരെ അത്ഭുതകരമായ സംഗതി തന്നയല്ലേ എന്ന് സാവേജ് ചോദിക്കുന്നു. കൂടാതെ ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു.
15 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, കറുത്ത മിറര്‍ കാപ്പുകള്‍ തുടങ്ങി നിരവധി പുതു സന്നാഹങ്ങള്‍ കാറിനോട് ചേര്‍ത്തിട്ടുണ്ട്. കൂടാതെ "എഡിഷന്‍21" ലോഗോയും വാഹനത്തിലുണ്ട്.
കറുപ്പും വെളുപ്പും നിറങ്ങളില്‍ സ്മാര്‍ട് ഫോര്‍ടു എഡിഷന്‍21 ലഭിക്കും.


Click it and Unblock the Notifications








