ഹീറോ മോഡലുകള്‍ക്ക് 5 വര്‍ഷം വാറന്‍റി

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ബൈക്ക് നിര്‍മാതാക്കളായ ഹീറോ തങ്ങളുടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വാറന്‍റി നല്‍കുന്നു. ഇത്തരമൊരു ഓഫര്‍ നല്‍കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയാകുകയാണ് ഇതോടെ ഹീറോ മോട്ടോകോര്‍പ്. ഇതോടൊപ്പം കമ്പനിയുടെ ഫ്ലാഗ്‍ഷിപ് മോഡലായ സ്‍പ്ലന്‍ഡറിന് ഒരു പ്രത്യേക ഗോള്‍ഡ് എഢിഷനും പുറത്തിറക്കുന്നുണ്ട് ഹീറോ.

5 വര്‍ഷത്തേക്ക്/70000 കിലോമീറ്റര്‍ ദൂരെ വരെയാണ് ഹീറോ മോട്ടോകോര്‍പിന്‍റെ വാറന്‍റി പിന്നാലെ വരിക. നേരത്തെ രണ്ട് വര്‍ഷത്തേക്ക് അഥവാ 30,000 കിലോമീറ്റര്‍ ദൂരം വരെയാണ് വാറന്‍റി നല്‍കിയിരുന്നത്. മിക്കവാറും ബൈക്ക് നിര്‍മാതാക്കള്‍ ഈയളവില്‍ തന്നെയാണ് വാറന്‍റി നല്‍കിവരുന്നത്. ഹീറോ മോട്ടോകോര്‍പ്പിന്‍റെ ഈ നീക്കം വിപണി മത്സരത്തിന്‍റെ ഭാഗമായുള്ളതാണ്.

Hero MotoCorp

ഈ വാറന്‍റി പിരീഡ് തീര്‍ച്ചയായും വന്‍ തോതിലുള്ള ഉപഭോക്തൃ സ്വീകാര്യതയ്ക്ക് വഴിവെക്കുമെന്നതുറപ്പാണ്. ഈ ഓഫര്‍ എത്രകാലത്തേക്കെന്ന് ഹീറോ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ എല്ലാ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണെന്നാണ് കമ്പനി പറയുന്നത്.

ഹീറോയുടെ ഹോണ്ടയും ഒരുമിച്ചിരിക്കുന്ന കാലത്താണ് സ്‍പ്ലന്‍ഡര്‍ പുറത്തിറങ്ങുന്നത്. 1993ല്‍ വിപണിയിലെത്തിയ ഈ വാഹനം വന്‍ തോതിലുള്ള ജനപ്രീതിയാണ് വിപണിയില്‍ പിടിച്ചുപറ്റിയത്. വിപണിയിലെ വിജയകരമായ 20 വര്‍ഷം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് വാഹനത്തിന്‍റെ പ്രത്യേക എഡിഷന്‍ വിപണിയിലെത്തുന്നത്. ഈ വാഹനത്തില്‍ "സ്പെഷ്യല്‍ എഡിഷന്‍" സ്റ്റിക്കര്‍ പതിച്ചിരിക്കും.

പുതിയ എഡിഷന്‍ വിപണിയില്‍ 49,000 രൂപയ്ക്ക് ലഭിക്കും. ചില പ്രാദേശിക വ്യതിയാനങ്ങളുണ്ടായിരിക്കും വിലയില്‍ എന്നോര്‍ക്കുക.

More from DriveSpark

Article Published On: Wednesday, April 17, 2013, 18:18 [IST]
English summary
Hero, the world's largest motorcycle manufacturer is now the first company to offer 5 years warranty on all its product.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X