വെയ്റോണിനെ മലത്തിയടിക്കുമെന്ന് ട്വടാറ ഡൈനോ

ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍ സ്പോര്‍ട്സിന് ഒരു ശക്തനായ എതിരാളിയെ സൃഷ്ടിക്കുക എന്നത് ലോകത്തെ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളുടെയെല്ലാം മോഹമായിരിക്കും. ഈയിടെ ഹെന്നസി, ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ എന്ന ബഹുമതി കിട്ടാനായി ഉണ്ടാക്കിയ ബഹളം നമ്മളെല്ലാം കണ്ടതാണ്. ഗിന്നസ് അധികൃതര്‍ നടത്തിയ പുനപ്പരിശോധനയിലും ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്ന ബഹുമതി വെയ്റോണ്‍ നിലനിറുത്തി. എന്നാല്‍, ഇതിനി അധികകാലം തുടരുകയില്ലെന്നാണ് എസ്എസ്‍സി പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയവനാകാന്‍ ഒരവതാരത്തെ സൃഷ്ടിച്ചിരിക്കുന്നു അവര്‍. എസ്എസ്‍സി ട്വാടാറ ഡൈനോ എന്ന് പേര്.

രണ്ട് വര്‍ഷം മുമ്പാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. അന്നുമുതല്‍ മോട്ടോര്‍ സ്പോര്‍ട്സ് പ്രണയികളെല്ലാം ഈ വാഹനത്തിന്‍റെ വരവിലേക്ക് ഉറ്റുനോക്കിയിരിപ്പാണ്. ഏത് വേഗത പിടിച്ചായിരിക്കും ട്വാടാറ ഡൈനോ, വെയ്റോണിനെ മറികടക്കുക?

രഹസ്യം

രഹസ്യം

എസ്എസ്‍സി തങ്ങളുടെ കരുത്തന്‍ വാഹനത്തിന്‍റെ കാര്യത്തില്‍ കടുത്ത രഹസ്യാത്മകതയാണ് ഇതുവരെ പുലര്‍ത്തിപ്പോന്നത്. യാതൊരു വിവരവും പുറത്തുവിട്ടിരുന്നില്ല.

ടെസ്റ്റ്

ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രകാരം 1350 കുതിരശക്തിയുള്ള എന്‍ജിനിന്‍റെ സഹായത്താല്‍ ട്വാടാറ ഒരു ടെസ്റ്റ് നടത്തിയതായാണ്.

ലോഞ്ച്

ലോഞ്ച്

ഈ വരുന്ന ഡിസംബറില്‍ വാഹനത്തെ പുറത്തു കൊണ്ടുവരാന്‍ എസ്എസ്‍സിക്ക് പദ്ധതിയുണ്ടെന്നും പറയുന്നു.

ട്വടാറയുടെ കരുത്തും ചക്രവീര്യവും

ട്വടാറയുടെ കരുത്തും ചക്രവീര്യവും

6.9 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് ട്വടാറയുടെ കരുത്ത്. 1,350 കുതിരശക്തിയും 1,733 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്.

ഒക്ടേന്‍ വീര്യം

ഒക്ടേന്‍ വീര്യം

ഉയര്‍ന്ന ഒക്ടേന്‍ ലെവലിലുള്ള ഇന്ധനം ഉപയോഗിക്കാന്‍ സന്നാഹപ്പെടുത്തിയതാണ് ഈ എന്‍ജിന്‍.

ഒക്ടേന്‍ വീര്യം

ഒക്ടേന്‍ വീര്യം

ഇതിലുപയോഗിക്കാവുന്ന ഇന്ധനത്തിന്‍റെ ഒക്ടേന്‍ നില 91 ആണ്. (സാധാരണ വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിന്‍റെ ഒക്ടേന്‍ നില 87 ആണ്. മിഡ്‍ഗ്രേഡ് ആണെങ്കില്‍ 89-ലെത്തും. പ്രീമിയം അഥവാ ഉയര്‍ന്ന ഒക്ടേന്‍ നിരക്ക് 91നും 92നും ഇടയിലാണ്).

എങ്കെയും എപ്പോതും

എങ്കെയും എപ്പോതും

ലോകത്തിലെ ഏത് പ്രദേശത്തും ഏത് കാലാവസ്ഥയിലും ഈ വാഹനം ഓടിക്കാനാവുമെന്ന് ടെസ്റ്റ് ചെയ്തു കഴിഞ്ഞതായി വാഹനത്തിന്‍റെ ഡിസൈനറായ ജെറോഡ് ഷെല്‍ബി അറിയിക്കുന്നു.

വില

വില

വാഹനത്തിന്‍റെ വിലനിലവാരം എന്തായിരിക്കുമെന്ന് കമ്പനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. $1,300,000.

More from DriveSpark

Article Published On: Monday, May 6, 2013, 15:11 [IST]
English summary
Tuatara Dyno, a hypercar from SSC has been tested at 1,350HP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X