സുസൂക്കി ഐവി-4 കണ്‍സെപ്റ്റ് ഫ്രാങ്ഫര്‍ട്ടിലെത്തി
സുസൂക്കി ഐവി-4 കണ്‍സെപ്റ്റ് ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ അവതരിച്ചു. ഇന്ത്യയുടെ കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ളതാണ് ഈ വാഹനം. കുറെ നാളുകള്‍ക്ക് മുമ്പ് ഐവി-4 കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ സുസൂക്കി പുറത്തു വിട്ടിരുന്നു. 'ഗ്രാബ് യുവര്‍ ഫീല്‍ഡ്' എന്ന സുസൂക്കി ഡിസൈന്‍ തീം ആണ് ഐവി-4 കണ്‍സെപ്റ്റിന്റെ ആധാരമായി പ്രവര്‍ത്തിക്കുന്നത്.
'ഐവി-4' എന്നതിന് സുസൂക്കി വിശദീകരണം നല്‍കുന്നുണ്ട്. 'ഐ' എന്നതുകൊണ്ട് 'ഇന്‍ഡിവിജ്വാലിറ്റി' എന്നുദ്ദേശിക്കുന്നു. 'വി'എന്നതിന് 'വെഹിക്കിള്‍' എന്നാണ് അര്‍ത്ഥം. '4' എന്നതിനര്‍ത്ഥം 'ഫോര്‍ വീല്‍ ഡ്രൈവ്' എന്നാകുന്നു.

ഡിസൈന്‍
സുസൂക്കിയുടെ പരമ്പരാഗ ഡിസൈന്‍ ശൈലിയെ ആധുനികമായ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് പിന്തുടരുകയാണ് ഐവി 4ല്‍ ചെയ്തിരിക്കുന്നത്. കണ്‍സെപ്റ്റിലെ കാരക്ടര്‍ ലൈനുകളും ലേസര്‍ സെന്‍സര്‍ ഘടിപ്പിച്ച ഫോഗ് ലാമ്പുകളുമെല്ലാം ഈ 'ആധുനികത'യെ വാഹനത്തിന്റെ സവിശേഷ ഭാഗമാക്കി മാറ്റുന്നു.

എക്സ്റ്റീരിയര്‍ ഭാഗങ്ങള്‍ ഉപഭോക്താക്കളുടെ താല്‍പര്യനുസൃതം മാറ്റങ്ങള്‍ വരുത്താവുന്ന വിധത്തില്‍ വഴക്കമുള്ളതാണ്. പേരില്‍ തന്നെയുള്ള 'ഇന്‍ഡിവിജ്വാലിറ്റി' എന്ന സങ്കല്‍പത്തോട് ഐവി-4 തികച്ചും നീതി പുലര്‍ത്തുന്നു.

അളവ്തൂക്കങ്ങള്‍
മൊത്തം നീളം - 4,215 എംഎം
മൊത്തം വീതി - 1,850 എംഎം
മൊത്തം ഉയരം - 1,665 എംഎം
വീല്‍ബേസ് - 2,500 എംഎം
ടയര്‍ സൈസ് - 235/55ആര്‍20

കരിമ്പുക ആശങ്കകള്‍
പുതിയ കാലത്തിന്റെ വാഹനപരമായ ആശങ്കകളിലൊന്നാണ് കരിമ്പുക പുറന്തള്ളല്‍ സംബന്ധിച്ചുള്ളത്. സമാനമായ വിഭാഗത്തില്‍ ഏറ്റവും മികച്ച കരിമ്പുക പുറന്തള്ളല്‍ നിരക്ക് പുലര്‍ത്താന്‍ ഐവി-4ന്റെ ഉല്‍പാദന മോഡലിന് സാധിക്കുമെന്നാണ് സുസൂക്കി അവകാശപ്പെടുന്നത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്ന കാര്യത്തിലും മുന്നേറ്റം സാധിക്കുന്നതായും കമ്പനി പറയുന്നു.

ഫോര്‍വീല്‍ ഡ്രൈവ്
സുസൂക്കിയുടെ 'ആള്‍ഗ്രിപ്' സാങ്കേതികതയിലാണ് ഫോര്‍ വീല്‍ ഡ്രൈവിന്റെ നിര്‍മാണം.

ഐവി-4ന്റെ ഉല്‍പാദന മോഡലിന്റെ ഫോര്‍വീല്‍ ഡ്രൈവ് ഈ പുതുതലമുറ സാങ്കേതികതയില്‍ നിര്‍മിക്കപ്പെട്ടതായിരിക്കുമെന്ന് സുസൂക്കി വാക്ക് തരുന്നുണ്ട്. ഓഫ് റോഡ് പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു സാധാരണ എസ്‌യുവിയെക്കാള്‍ പലനിലയില്‍ മുന്നിലായിരിക്കും ഐവി-4.

ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്‌യുവിയായ ജിപ്‌സി വിപണിയിലെത്തിക്കുന്നത് സുസൂക്കിയാണ്. ഒരു ഇതിഹാസം തന്നെയായി മാറിയ ഈ വാഹനത്തിനു ശേഷം കോംപാക്ട് എസ്‌യുവി മോഖലയിലേക്ക് സുസൂക്കി വലിയ ശ്രദ്ധ നല്‍കുകയുണ്ടായില്ല. ചെറു എസ്‌യുവി നിര്‍മാണത്തില്‍ സുസൂക്കിക്ക് വലിയ പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.

1970ല്‍ സുസൂക്കി ലോഞ്ച് ചെയ്ത 'എല്‍ജെ' എന്ന വാഹനം ലോകത്തിലെ തന്നെ ആദ്യത്തെ കോംപാക്ട് എസ്‌യുവിയാണെന്ന് സുസൂക്കി പറയുന്നു. ഇന്ന് ജിംനി പോലുള്ള സുസൂക്കി ചെറു എസ്‌യുവികള്‍ നിരവധി മാര്‍ക്കറ്റുകളില്‍ വിജയകരമായി വില്‍പന നടത്തിവരുന്നുണ്ട്.


Click it and Unblock the Notifications








