മാരുതി ആള്‍ട്ടോയെ പുകഴ്ത്താന്‍ ടാറ്റ സൈറ്റ് തുടങ്ങി

സ്വന്തം കാറുകളെ എതിരാളികളുമായി താരതമ്യം ചെയ്യുന്നത് ടാറ്റ പരസ്യങ്ങളുടെ ഒരു സ്ഥിരം ശൈലിയാണ്. ഇന്‍ഡിക വിസ്തയെ സ്വിഫ്റ്റുമായി താരതമ്യം ചെയ്ത് ഇടക്കാലത്ത് നിരവധി പരസ്യങ്ങള്‍ വന്നിരുന്നു. പുതിയ അങ്കം ടാറ്റ തുടങ്ങിയിരിക്കുന്നത് ടാറ്റ നാനോയെ വെച്ചാണ്. താരതമ്യം ചെയ്യുന്ന കാറുകള്‍ മാരുതി ആള്‍ട്ടോ 800ഉം ഹ്യൂണ്ടായ് ഇയോണും!

ഇന്റര്‍നെറ്റില്‍ പലയിടങ്ങളില്‍ ഈ പരസ്യം കാണുന്നുണ്ട്. ബുക്ക് എ നാനോ എന്ന സൈറ്റിലേക്ക് നയിക്കുന്നതാണ് പരസ്യങ്ങള്‍. സൈറ്റില്‍ റിവ്യൂസ് എന്ന ടൈറ്റിലില്‍ നല്‍കിയിരിക്കുന്ന വിലയിരുത്തല്‍ കാണുമ്പോളാണ് അന്തം വിടുക. സത്യത്തില്‍ എന്തായിരിക്കും ടാറ്റ ഉദ്ദേശിച്ചത് എന്നാരും അത്ഭുതപ്പെടും.

Tata Compare Nano With Alto And Eon

1,53,765 രൂപയില്‍ ടാറ്റ നാനോയുടെ വില തുടങ്ങുന്നതായി വിളംബരം ചെയ്യുന്ന ഈ പേജില്‍ ഹ്യൂണ്ടായ് ഇയോണ്‍, മാരുതി ആള്‍ട്ടോ 800 എന്നീ വാഹനങ്ങളുടെ വിലകളുടെ സവിശേഷതകളുമെല്ലാം നല്‍കിയിരിക്കുന്നു. ഇയോണിന് വില തുടങ്ങുന്നത് 2,83,550 രൂപയിലാണെന്നും ആള്‍ട്ടോ 800ന് വില തുടങ്ങുന്നത് 2,46,500 രൂപയിലാണെന്നും ഈ പേജ് അറിയിക്കുന്നു. എന്‍ജിന്‍ കരുത്തും ചക്രവീര്യവുമെല്ലാം നല്‍കിയിട്ടുണ്ട് ഇവിടെ. ബൂട്ട് സ്‌പേസ്, 0 ടു 100 കിലോമീറ്റര്‍ വേഗത പിടിക്കാനുള്ള സമയം പരമാവധി വേഗത തുടങ്ങിയവ വെച്ച് ഇയോണിനെ താരതമ്യം ചെയ്യുമ്പോള്‍ മാരുതി ആള്‍ട്ടോയുടേത് ലഭ്യമല്ലെന്നും പറയുന്നു ടാറ്റ.

Tata Compare Nano With Alto And Eon

നാനോയുടെ നിറങ്ങള്‍ വര്‍ണിക്കുകയാണ് ഈ പേജില്‍. റഫ് റെഡ്, സെരെന്‍ വൈറ്റ്, അക്വാ ബ്ലൂ, പപ്പായ ഓറഞ്ച്, നിയോണ്‍ റഷ്, മെറ്റോര്‍ സില്‍വര്‍, ഷാംപെയ്ന്‍ ഗോള്‍ഡ്, മൊജിറ്റോ ഗ്രീന്‍, പേള്‍ വൈറ്റ്, സണ്‍ഷൈന്‍ യെല്ലോ എന്നീ നിറങ്ങളിലാണ് നാനോ വരുന്നത്. ഇവിടെ താരതമ്യം നല്‍കിയിട്ടില്ല.

നാനോയുടെ വിലനിലവാരം നല്‍കിയിരിക്കുന്നു മറ്റൊരു താളില്‍.

നാനോയുടെ വിലനിലവാരം നല്‍കിയിരിക്കുന്നു മറ്റൊരു താളില്‍.

  • ടാറ്റ നാനോ സ്റ്റാന്‍ഡേഡ് പതിപ്പ് - 1,50,000
  • ടാറ്റ നാനോ സിഎക്‌സ് - 1,95,000
  • ടാറ്റ നാനോ എല്‍എക്‌സ് - 2,20,000
  • 'റിവ്യൂ'

    'റിവ്യൂ'

    'റിവ്യൂ' എന്ന താളില്‍ എത്തിപ്പെടുമ്പോളാണ് സംഗതിയുടെ സ്വഭാവം മാറുക. മാരുതി 800ഉം നാനോയും താരതമ്യം ചെയ്യാം എന്നു പറഞ്ഞ് തുടങ്ങുന്ന ലേഖനം 800നെയും ആള്‍ട്ടോ 800നെയും വാനോളം പുകഴ്ത്തുന്നതില്‍ അവസാനിക്കുന്നു. വിശ്വാസ്യതയിലും കുറഞ്ഞ മെയിന്റനന്‍സിന്റെ കാര്യത്തിലുമെല്ലാം മാരുതി 800 പ്രശസ്തമാണെന്നറിയിക്കുന്നു ടാറ്റ. മാരുതി 800നെ 'ഐക്കണിക് ഹാച്ച്ബാക്ക്' എന്നും 'ഹൗസ്‌ഹോള്‍ഡ് നെയിം' എന്നുമെല്ലാം വിശേഷിപ്പിച്ച് താരതമ്യം അവസാനിപ്പിക്കുന്നു. പിന്നീട് താരതമ്യത്തിനെടുക്കുന്നത് ഹ്യൂണ്ടായ് ഇയോണിനെയാണ്.

    എ2 സെഗ്മെന്റിലെ കിടിലന്‍ കാറാണ് ഹ്യൂണ്ടായ് ഇയോണ്‍ എന്ന് ടാറ്റ വിശേഷിപ്പിക്കുന്നു. എങ്കിലും ഒടുവിലായി ചെറിയൊരു വാചകം നല്‍കിയിട്ടുണ്ട്. 'നിങ്ങളുടെ തെരഞ്ഞെടുപ്പിലേക്കായി ലോകത്തിലെ ഏറ്റവും അഫോഡബ്ള്‍ കാറിനെ ഞങ്ങള്‍ അവതരിപ്പിക്കുന്നു!'

More from DriveSpark

Article Published On: Friday, September 20, 2013, 8:08 [IST]
English summary
Tata has launched a site to advertise Nano hatchback where you can read a review praising Maruti Alto and Eon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X