ടാറ്റ ഇന്‍ഡിക വിലയും അടവും കുറച്ചു

വിപണി പൊതുവില്‍ മാന്ദ്യം അനുഭവിക്കുന്നത് പ്രമാണിച്ച് എല്ലാ കാര്‍ നിര്‍മാതാക്കളും വന്‍ ഡിസ്കൗണ്ടുകളും മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മാന്ദ്യകാലത്ത് ഏറ്റവുമധികം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത് ടാറ്റയാണെന്ന് നാം തിരിച്ചറിഞ്ഞു. ഈ പ്രതിസന്ധി മറികടക്കുന്നതിന്‍റെ ഭാഗമായി ഡിസ്കൗണ്ടുകളും സ്വര്‍ണനാണയങ്ങളും കൊടുക്കുന്ന പരിപാടി തുടങ്ങിയിരിക്കുകയാണ് കമ്പനി.

എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നുമില്ല ടാറ്റയുടെ ഉപഭോക്തൃ പ്രീണനം. ടാറ്റ ഇന്‍ഡിക ഇവി2 മോഡലിന് വില 45,000 കണ്ട് കുറച്ചിരിക്കുകയാണിപ്പോള്‍. അതായത് മുമ്പ് 4.58 ലക്ഷം രൂപ വിലയുണ്ടായിരുന്ന വണ്ടി ഇപ്പോള്‍ 4.13 ലക്ഷത്തിന് കിട്ടും.

Indica eV2

ഇതോടൊപ്പം വാഹനത്തിന്‍റെ ഇഎംഐ നിരക്കിലും സാരമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ 6,542 രൂപയാണ് മാസ അടവ്!

സ്കോഡ ഇന്ത്യയും നിസ്സാനുമെല്ലാം ഇത്തരം ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമം തുടരുകയാണ്. സ്കോഡ കാറുകള്‍ക്ക് 100 ശതകമാനം ഫിനാന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതാണ് ഇവയില്‍ പ്രധാനപ്പെട്ട വാര്‍ത്ത. ഡൗണ്‍ പേയ്മെന്‍റ് ഇല്ലാതെ തന്നെ കാര്‍ വാങ്ങാം.

നിസ്സാനും കുറഞ്ഞ ഇഎംഐ ഓഫര്‍ നല്‍കുന്നുണ്ട്. ഹോണ്ട ഇന്ത്യ നല്‍കുന്നത് സൗജന്യ ഇന്‍ഷൂറന്‍സ് സൗകര്യമാണ്. ഇതോടൊപ്പം വിവിധ മോഡലുകള്‍ക്ക് 2 വീതം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കുന്നുമുണ്ട്.

Most Read Articles

Malayalam
English summary
Tata has slashed the prices of Indica eV2 model and further they have introduced a low EMI plan for the car.
Story first published: Friday, April 19, 2013, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X