ഐഎസ്ആര്‍ഒ-ടാറ്റ പങ്കാളിത്തത്തില്‍ ഹൈഡ്രജന്‍ ബസ്സ്

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ ആദ്യത്തെ ബസ്സ് വികസിപ്പിച്ചെടുത്തു. ടാറ്റാ മോട്ടോഴ്‌സും ഐഎസ്ആര്‍ഓ-യും ചേര്‍ന്നാണ് പരീക്ഷണ സംരംഭത്തിലേര്‍പ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് സാങ്കേതികത വികസിപ്പിച്ചെടുക്കാന്‍ സാധിച്ചത്.

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ സ്ഥിതി ചെയ്യുന്ന ഐഎസ്ആര്‍ഓയുടെ ലിക്വിഡ് പ്രപല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ വെച്ചാണ് ഈ ഹൈഡ്രജന്‍ ഇന്ധന സാങ്കേതികത വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ഹൈഡ്രജന്‍

ഹൈഡ്രജന്‍

ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഹൈഡ്രജന്‍ ബസ്സിന് മുകളിലായി സംഭരിക്കപ്പെടും.

ക്രയോജനിക് സാങ്കേതികത

ക്രയോജനിക് സാങ്കേതികത

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ഐഎസ്ആര്‍ഒ-യുടെ ഗവേഷണഫലമായി വികസിപ്പിച്ചെടുക്കപ്പെട്ട ഒരു ക്രയോജനിക് സാങ്കേതികതയിലാണ് ഹൈഡ്രജന്‍ സെല്ലുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ

ഗാസ് - ലിക്യുഡ് ഹൈഡ്രജന്‍ ഉല്‍പാദനത്തിലും സംഭരണത്തിലും കൈകാര്യത്തിലുമെല്ലാം കഴിഞ്ഞ മൂന്ന് ദശകങ്ങളായി നേടിയെടുത്ത വൈദഗ്ധ്യം ഐഎസ്ആര്‍ഒക്ക് കൈമുതലായുണ്ട്.

2006

2006

ടാറ്റയും ഐഎസ്ആര്‍ഒ-യും 2006ലാണ് ഹൈഡ്രജന്‍ ബസ്സ് സംബന്ധിച്ച് കരാറിലേര്‍പ്പെട്ടത്. വാഹനത്തിന്റെ ഡിസൈനിംഗ് മുതല്‍ സാങ്കേതികതവരെ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു കരാറായിരുന്നു ഇത്.

ചരിത്രത്തിലെ ഒരു നാഴികക്കല്ല്

ചരിത്രത്തിലെ ഒരു നാഴികക്കല്ല്

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കേണ്ടതുണ്ട് ഹൈഡ്ഗജന്‍ ഇന്ധന ബസ്സിന്റെ രംഗപ്രവേശത്തെ. യാതൊരു തരത്തിലുമുള്ള മലിനീകരണം ഈ ഇന്ധനം സൃഷ്ടിക്കുന്നില്ല എന്നതാണ് പ്രധാന പ്രത്യേകത.

More from DriveSpark

Article Published On: Monday, July 29, 2013, 13:10 [IST]
English summary
Tata Motors and ISRO cordially developed a hydrogen-fuel fitted bus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X