ടാറ്റയില്‍ ഇനി 'അന്യ'വാഹനം പാര്‍ക്ക് ചെയ്യാനാവില്ല!

ജൂണ്‍ 15 മുതല്‍ പുതിയ ചട്ടം നടപ്പിലാക്കിക്കഴിഞ്ഞ ടാറ്റ. സമാനമായ ഒരു ചട്ടം നിലവിലുള്ളത് ഹ്യൂണ്ടായ് ഫാക്ടറികളിലാണ്. അവിടെയും സ്റ്റാഫുകള്‍ക്ക് 'അന്യ' വാഹനം കമ്പനി പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല.
സ്റ്റാഫുകള്‍ സ്വന്തം ഉല്‍പന്നങ്ങള്‍ തന്നെ വാങ്ങുന്നതിനായി നിരവധി കമ്പനികള്‍ ഡിസ്കൗണ്ടുകളും മറ്റാനുകൂല്യങ്ങളും നല്‍കുന്നുണ്ട്. എന്നിട്ടും ചിലര്‍ സ്വന്തം കമ്പനി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മടി കാണിക്കുകയാണ്. ഇത് വാഹനങ്ങളുടെ നിലവാരക്കുറവു കൊണ്ടും മറ്റുമല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ് കാരണം. ടാറ്റയില്‍ ജോലികിട്ടി എന്നത് മാരുതി മോഡലുകളെ വെറുക്കാനുള്ള കാരണമാകുന്നില്ല. തിരിച്ചും അങ്ങനെ തന്നെയാണ്.
സ്റ്റാഫുകളുടെ സ്ഥാനങ്ങള്‍ക്കനുസരിച്ചാണ് ഹ്യൂണ്ടായ് ഡിസ്കൗണ്ടുകള്‍ നല്‍കി വരുന്നത്. 5 മുതല്‍ 25 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും തൊഴിലാളികള്‍ വാഹനം വാങ്ങുമ്പോള്‍. തൊഴിലാളികള്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് എതായിരിക്കണം എന്ന കാര്യത്തില്‍ ഇന്നേവരെ വളരെ ജനാധിപത്യപരമായ നിലപാടാണ് കമ്പനി എടുത്തിരുന്നതെന്ന് ടാറ്റ മോട്ടോഴ്സിന്‍റെ പ്രസ്താവന പറയുന്നു. "എന്നാല്‍, ബ്രാന്‍ഡിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന അനിവാര്യമായ ആവശ്യം ഇപ്പോളുണ്ട്" - ടാറ്റ പറയുന്നു.
വിപണിയില്‍ വലിയ തോതിലുള്ള തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.


Click it and Unblock the Notifications








