ഡീസല്‍ നാനോ ഈ വര്‍ഷം വരില്ല?

ടാറ്റ നാനോയുടെ വിധിയെന്തെന്ന് നിര്‍ണയിക്കുന്ന സംഭവമായിരിക്കും എന്നതിനാല്‍ ഡീസല്‍ നാനോയുടെ വരവ് എല്ലാവരും ഉറ്റുനോക്കുകയാണ്. 2013 അവസാനമാകുമ്പോഴേക്ക് ഈ പതിപ്പ് വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍, പുതിയ ചില റിപ്പോര്‍ട്ടുകള്‍ ഇത് നിഷേധിക്കുന്നു.

ഡീസല്‍ നാനോ അടുത്ത വര്‍ഷം, അതായത് 2014ല്‍ മാത്രമേ വിപണിയിലെത്തൂ എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. 2014 ഏപ്രില്‍ എന്ന് ചിലര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. ഇവയ്ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാല്‍ പൂര്‍ണമായും വിലയ്ക്കെടുക്കാനാവില്ല എന്നുകൂടി അറിയിക്കട്ടെ.

Tata Pixel

വിപണിയില്‍ വന്‍ തോതിലുള്ള തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ടാറ്റ നാനോയുടെ ജീവശ്വാസം നിലനിര്‍ത്താന്‍, ഒരുപക്ഷെ, പൂര്‍ണ കരുത്തോടെ തിരിച്ചുവരാന്‍, ഡീസല്‍ നാനോ സഹായിച്ചേക്കുമെന്ന് കമ്പനിക്ക് പ്രതീക്ഷയുണ്ട്. നിലവില്‍ ടാറ്റയുടെ നാനോ പ്ലാന്‍റ് ആഴ്ചയില്‍ ഭൂരിഭാഗം ദിവസങ്ങളിലും പ്രവര്‍ത്തനരഹിതമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ച് ചെയ്ത് ഇന്നേവരെ ടാറ്റ നാനോ പ്ലാന്‍റിന്‍റെ സമ്പൂര്‍ണ ഉല്‍പാദന ശേഷി ഉപയോഗിക്കേണ്ടതായി വന്നിട്ടില്ല. ഇപ്പോള്‍ പ്ലാന്‍റ് ശേഷിയുടെ 20 ശതമാനം മാത്രമാണ് ഉപയോഗത്തിലുള്ളത്. ഇത് കാര്‍ നിര്‍മാതാവിന് വന്‍ ബാധ്യതയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ടാറ്റ നാനോയ്ക്ക് പ്രീമിയം പതിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. നാനോ കാറിന് നിലവിലുള്ള 'ചീപ്പ് കാര്‍' എന്ന ചീത്തപ്പേര് ഒഴിവാക്കിക്കിട്ടാനാണ് കമ്പനിയുടെ ശ്രമം.

ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോ അടക്കം നിരവധി ഓട്ടോഷോകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പിക്സല്‍ കണ്‍സെപ്റ്റിനെ ആധാരമാക്കിയായിരിക്കും നാനോയുടെ വിലയേറിയ പതിപ്പ് എത്തിച്ചേരുക.

More from DriveSpark

Article Published On: Friday, April 19, 2013, 13:27 [IST]
English summary
Reports say that the diesel Tata Nano will come by April of 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X