ടാറ്റ നാനോ ഡീസല്‍ ടെസ്റ്റ് ചെയ്യുന്നു!
ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷടോയെ കാത്തിരിക്കുന്ന ടാറ്റ നാനോ ഡീസല്‍ പതിപ്പ് ടെസ്റ്റ് ചെയ്യുന്നു. ബങ്കളുരുവില്‍ നിന്നുള്ള ചില വണ്ടിപ്രാന്തന്മാര്‍ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങള്‍ സൈബറിലെമ്പാടും പരക്കുന്നുണ്ട്.
എന്‍ജിന്‍ ശബ്ദം കേട്ടാണ് ടെസ്റ്റ് ചെയ്യുന്നത് ഡീസല്‍ നാനോയാണെന്നത് സ്ഥിരീകരിച്ചത്. മുഴുവനായും മൂടിക്കെട്ടിയ നിലയിലായിരുന്നു കാര്‍.

വിപണിയില്‍ കമ്പനി പ്രതീക്ഷിക്കുന്ന വിധത്തിലുള്ള ഒന്നും നാനോയില്‍ നിന്ന ലഭിക്കുന്നില്ല എന്നത് രത്തന്‍ ടാറ്റയുടെ ഒരു ഏകാന്തസങ്കടമാണ്. ടാറ്റയില്‍ നിന്ന് അടുത്തൂണ്‍ പറ്റിയിട്ടും നാനോയിടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് കഴിഞ്ഞുകൂടാം എന്ന് അദ്ദേഹം തീരുമാനിച്ചത് തന്‍റെ 'ചെറും ഇന്ത്യന്‍ സ്വപ്ന'ത്തെ ശരിയായ ഉയരത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്.
ടാറ്റ നാനോയുടെ പ്ലാന്‍റ് ശേഷിയെക്കാള്‍ വളരെ കുറവ് വാഹനങ്ങളാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. സനന്ദിലെ പ്ലാന്‍റിലെ ഉല്‍പാദനം 80 ശതമാനത്തോളം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ കെടുതിയില്‍ നിന്ന് രക്ഷപെടാന്‍ ടാറ്റ നാനോ ഡീസല്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ നിരത്തുകള്‍ ഡീസല്‍ കാറുകളെ കൂടുതല്‍ ആശ്രയിക്കുകയാണ്. ഈ ട്രന്‍ഡ് നിലനില്‍ക്കുമെങ്കില്‍ (ഡീസലിന് വിലകൂടുന്ന സാഹചര്യത്തിലും) ടാറ്റ നാനോ ഡീസലിലെ പ്രതീക്ഷ അസ്ഥാനത്തല്ല എന്നു പറയാം.
നിലവിലെ പെട്രോള്‍ പതിപ്പിനെക്കാള്‍ എന്‍ജിന്‍ ശേഷി കൂടുതലാണ് ഡീസല്‍ നാനോയ്ക്ക്. ഇത് 800 സിസി എന്‍ജിനുമായാണ് വരുന്നത്. ഇത് 3.5 ലക്ഷം രൂപയുടെ പരിധിയില്‍ വിറ്റഴിക്കപ്പെട്ടേക്കും.


Click it and Unblock the Notifications








