സഫാരി സ്റ്റോം എക്‌സ്‌പ്ലോറര്‍ എഡിഷന്‍ വിപണിയില്‍
എക്‌സ്‌പ്ലോറര്‍ എഡിഷന്‍ കിറ്റ് ഘടിപ്പിച്ച സഫാരി സ്‌റ്റോം എസ്‌യുവി വിപണിയിലെത്തി. ജൂണ്‍ മാസത്തില്‍ സംഘടിപ്പിച്ച ഹൊറിസോനെക്‌സ്റ്റിലാണ് ടാറ്റ മോട്ടോഴ്‌സ് എക്‌സ്‌പ്ലോറര്‍ എഡിഷന്‍ കിറ്റ് ലോഞ്ച് ചെയ്തത്.
നിരവധി അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നു എക്‌സ്‌പ്ലോറര്‍ കിറ്റ് സഫാരിയില്‍. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട് ഈ കിറ്റിന്. എന്നാല്‍ എന്‍ജിനടക്കമുള്ള സാങ്കേതിക സവിശേഷതകളില്‍ യാതൊരു മാറ്രവും വരില്ല. 10.86 ലക്ഷം രൂപയാണ് എക്‌സ്‌പ്ലോറര്‍ എഡിഷന്‍ കിറ്റ് ഘടിപ്പിച്ച സഫാരി സ്‌റ്റോമിന് വില. നിലവില്‍ നിങ്ങളുടെ പക്കല്‍ സഫാരി സ്റ്റോം ഉണ്ടെങ്കില്‍ ഈ കിറ്റ് 57,000 രൂപ മുടക്കി വാങ്ങി ഘടിപ്പിക്കാവുന്നതാണ്.

എക്സ്റ്റീരിയര്‍
ഫ്രണ്ട് നഡ്ജ് ഗാര്‍ഡ്
എക്‌സ്‌പ്ലോറര്‍ എഡിഷന്‍ സിഗ്നേച്ചര്‍ ഡികാലുകള്‍
പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് ക്രോമിയം അലങ്കാരപ്പണികള്‍
എക്‌സ്‌പ്ലോറര്‍ എഡിഷന്‍ ഡോര്‍ വൈസറുകള്‍

ഇന്റീരിയര്‍
2 ഡിന്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
റിവേഴ്‌സ് പാര്‍ക്കിം്ഗിന് സ്‌ക്രീന്‍ സഹായം
നേവിഗേഷന്‍ ഉപാധി
പുതിയ ആര്‍ട് ലതര്‍ സീറ്റ് കവറുകള്‍

സൈക്കിള്‍ കാരിയര്‍, കാര്‍ഗോ ബാസ്‌കറ്റ്, റൂഫിനോട് ഘടിപ്പിക്കാവുന്ന കാനോപ്പി

എന്‍ജിന്‍
എന്‍ജിന്‍ സവിശേഷതകളില്‍ മാറ്റമൊന്നുമില്ല. 2.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 138 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുക. 320 എന്‍എം ചക്രവീര്യവും എന്‍ജിന്‍ നല്‍കുന്നു.


Click it and Unblock the Notifications








