സോഷ്യലിസം കാറുകളില്‍
ഇന്ത്യയില്‍ സോഷ്യലിസം ഒരല്‍ഭുതജീവിയാണ്. അണുസ്ഫോടനത്തെ പോലും അതിജീവിക്കാന്‍ കരുത്തുള്ള ഒരു ജീവി! നിലനില്‍പിനു വേണ്ടി വര്‍ഗീയവാദികളോടുപോലും കൂട്ടുകൂടാറുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ പക്ഷെ, നിര്‍ണായകഘട്ടങ്ങളില്‍ അതിന്‍റെ ആശയപരമായ പരിശുദ്ധിയിലേക്ക് തിരിച്ചുകയറാറുണ്ട്. ഇപ്പോള്‍ അത്തരമൊരു രാഷ്ട്രീയ ഘട്ടം കടന്നുപോവുകയാണ്. സോഷ്യലിസവും കാറുകളും തമ്മിലുള്ള അവിയല്‍ ബന്ധത്തെ നോക്കിക്കാണുവാന്‍ ഈ ഘട്ടം എന്തുകൊണ്ടും ഉചിതം തന്നെയാണ്.
ലോകത്തിന്‍റെ അതാതുകാലത്തെ രാഷ്ട്രീയവും സംസ്കാരവും സാമ്പത്തികവുമെല്ലാം കാറുകളുടെ ഡിസൈനുകളിലും പ്രതിഫലിക്കും. പല ഘട്ടങ്ങളില്‍ ലോകത്തെ നയിച്ച പ്രത്യയശാസ്ത്രങ്ങള്‍ പലവിധത്തിലാണ് കാര്‍ എന്ന യന്ത്രത്തെ സമീപിച്ചത്. ഇന്ന്, ഉയര്‍ന്ന പരിസ്ഥിതി അവബോധവും മുതലാളിത്ത സാമ്പത്തിക വളര്‍ച്ചയും വിദേശവിപണികളിലെ കാറുകളില്‍ പ്ലാസ്റ്റിക് സാന്നിധ്യം കുറയ്ക്കുന്നത് നാം കാണുന്നു. വളരുന്ന ഇന്ത്യയില്‍, കൂടി വരുന്ന താഴ്ന്ന ഇടത്തരക്കാരുടെ എണ്ണം നാനോ പോലൊരു അത്ഭുതജീവിയെ നമുക്ക് സമ്മാനിച്ചു.
പഴയ സോഷ്യലിസ്റ്റ് റഷ്യയുടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടുകള്‍ കാറിനെ സമീപിച്ചത് പ്രത്യേകരീതിയിലായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഒരു ഉല്‍പാദനോപാധി എന്ന നിലപാടായിരുന്നു കാറിനെ സംബന്ധിച്ച് യുഎസ്എസ്ആറും കിഴക്കന്‍ ജര്‍മനിയും പുലര്‍ത്തിയത്. ഇന്ന് മുതലാളിത്തം അതിന്‍റെ ഉന്നതിയിലേക്ക് കുതിക്കുമ്പോള്‍ പഴയ സോഷ്യലിസ്റ്റ് കാര്‍ സങ്കല്‍പം കൗതുകം പകരുന്ന ഒന്നായി മാറുന്നു.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
യു എസ് എസ് ആറിന്‍റെയും കിഴക്കന്‍ ജര്‍മനിയുടെയുമൊക്കെ കാലത്തെ ഓട്ടോമൊബൈല്‍ മേഖലയെക്കുറിച്ചാണ് ലൂയിസ് എച്ച് സീഗള്‍ബം എഡിറ്റു ചെയ്ത "ദ സോഷ്യലിസ്റ്റ് കാര്‍: ഓട്ടോമൊബിലിറ്റി ഇന്‍ ദ ഈസ്റ്റേണ്‍ ബ്ലോക്" എന്ന പുസ്തകം പറയുന്നത്. തൊഴിലാളി കേന്ദ്രിത സാമ്പത്തികം കാറുകളെ കണ്ടത് ഇന്നത്തെപ്പോലെ ഒരു ആഡംബര വസ്തു എന്ന നിലയ്ക്കോ സ്റ്റാറ്റസ് സിംബല്‍ എന്ന നിലയിലോ ആയിരുന്നില്ല. അവ പൊതുഗതാഗതത്തിന്‍റെ ഒരു ഭാഗം മാത്രം.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
പൊതു ഇടങ്ങളില്‍ വ്യക്തികള്‍ക്ക് സ്വകാര്യത സൃഷ്ടിക്കാനുള്ള ഒരു വസ്തുവാണ് ഇന്ന് കാറുകള്‍. പുതിയ കാലത്തിനനുസൃതമായി കാര്‍ എന്നതിന് ഒരു നിര്‍വചനം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ കുടുംബം എന്ന ഒന്ന ഒറ്റവാക്കില്‍ അതിനുത്തരം നല്‍കാം. ഇന്ത്യക്കാര്‍ പ്രത്യേകിച്ചും, കാറിനെ ഒരു വീടായിത്തന്നെ കണക്കാക്കുന്നവരാണ്. അകത്ത് ചട്ടിയും കലവും പട്ടിയും കുട്ടികളും, കാരിയറില്‍ ഒരു സൈക്കിളും എന്നതാണ് ഇന്ത്യന്‍ വിപണിയിലെ കാര്‍ ഡിസൈനിംഗിനെ സ്വാധീനിക്കുന്ന തത്വശാസ്ത്രം.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
ശീതയുദ്ധകാലത്ത് (1960-കളില്‍) കിഴക്കന്‍ ജര്‍മനി നിര്‍മിച്ച കാറാണ് ട്രബാന്‍റ്. അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതി ഈ കാറിന്‍റെ ഡിസൈനിലും പ്രതിഫലിക്കുന്നത് നമുക്ക് കണ്ടെടുക്കാനാവും. കാര്യക്ഷമത വളരെ കുറഞ്ഞ ഒരു ടൂ സ്ട്രോക്ക് എന്‍ജിനാണ് ഈ കാറിനുണ്ടായിരുന്നത്. ഡ്യൂറോപ്ലാസ്റ്റ് കൊണ്ടുണ്ടാക്കിയ ബോഡി. ഇന്‍റീരിയര്‍ ഭാഗങ്ങള്‍ വളരെ ചെലവു കുറഞ്ഞ ചില വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
എല്ലാം കാര്യമാത്ര പ്രസക്തമായ അളവിലായിരുന്നു ട്രബാന്‍റ് ഉള്‍ക്കൊണ്ടത്. ചെക്കോസ്ലോവാക്യ, പോളണ്ട് തുടങ്ങിയ അന്നത്തെ കമ്മ്യൂണിസ്റ്റ് ബ്ലോക്കില്‍ മുഴുവന്‍ ട്രബന്‍റ് വിതരണം ചെയ്യപ്പെട്ടു. മോട്ടോര്‍കാറുകളെ സ്നേഹിക്കുന്നയാളുകള്‍ അക്കാലത്ത് ട്രബന്‍റിനു വേണ്ടി അപേക്ഷ നല്‍കി വര്‍ഷങ്ങളോളം കാത്തിരുന്നു.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
ബര്‍ലിന്‍ മതില്‍ തകര്‍ന്നപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന് പടിഞ്ഞാറിലേക്ക് ഇരച്ചുകയറിയ ട്രബന്‍റ് കാറുകള്‍ ഇന്നും ഒരു പ്രതീകാത്മക ചിത്രമായി ഉപയോഗിക്കപ്പെടുന്നു. അക്കാലത്ത് ബര്‍ലിന്‍ മതിലില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റികള്‍ വളരെ പ്രശസ്തങ്ങളാണ്. ബര്‍ലിന്‍ മതില്‍ തകരുന്ന കാലത്ത് സിപിഎസ്‍യു (Communist Party of the Soviet Union) സെക്രട്ടറിയായിരുന്ന ബ്രഷ്നേവും ജര്‍മന്‍ സോഷ്യലിസ്റ്റ് യൂണിറ്റി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന എറിക് ഹൊനെക്കറും ചുംബിക്കുന്നതായി ചിത്രീകരിക്കുന്നു ഈ ഗ്രാഫിറ്റിയില്‍. "ഈ കൊല്ലുന്ന സ്നേഹത്തില്‍ നിന്ന് പടച്ചവനേ കാക്കണേ" എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
മൂന്ന് തരം വാഹനങ്ങളാണ് VEB Sachsenring Automobilwerke Zwickau എന്ന ഈസ്റ്റ് ജര്‍മന്‍ കാര്‍നിര്‍മാതാവ് പുറത്തിറക്കിയിരുന്നത്. അവയിലൊരെണ്ണം ഈ ചിത്രത്തില്‍ കാണുന്ന ഡോര്‍ലെസ് ജീപ്പാണ്.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
ഇതേ കമ്പനി പുറത്തിറക്കിയിരുന്ന മറ്റൊരു വാഹനം 2 ഡോറുള്ള ഒരു സ്റ്റേഷന്‍ വാഗണ്‍ ആയിരുന്നു.

കമ്യൂണിസ്റ്റുകാരുടെ കാര്‍ സങ്കല്‍പം
രണ്ട് ഡോറുള്ള ഈ സെഡാന്‍ കാറാണ് ട്രബാന്‍റ് എന്ന പേരില്‍ പ്രശസ്തി നേടിയത്.


Click it and Unblock the Notifications








