"ഡീസന്‍റ് ആളുകള്‍ക്ക് സണ്‍ഫിലിം ആവാം"

ഗാസിയാബാദില്‍ ഒരു പരിപാടിക്ക് സണ്‍ഫിലിം ഒട്ടിച്ച വാഹനത്തിലെത്തിയ മന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ കാര്യമാരാഞ്ഞപ്പോഴാണ് തന്‍റെ നിയമജ്ഞാനം മന്ത്രി വെളിപ്പെടുത്തിയത്.
രാഷ്ട്രീയപ്രവര്‍ത്തകരുടെ സുരക്ഷ കൂടി കണക്കിലെടുക്കുമ്പോള്‍ അവര്‍ ടിന്‍റഡ് ഗ്ലാസ് വാഹനങ്ങളില്‍ ഒട്ടിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുപ്രീം കോടതി ടിന്‍റഡ് ഗ്ലാസ് വിലക്കി ഉത്തരവിറക്കിയത്. ഇത് ഇടത്തരക്കാരായ വാഹന ഉടമകള്‍ അനുസരിക്കുന്നുണ്ടെങ്കിലും ആഡംബര വാഹനങ്ങളും ഉടമകള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്.
ഇത്തരക്കാരെ പിടികൂടാന്‍ വയറ്റുപിഴപ്പിന് ട്രാഫിക് പണിയെടുക്കുന്ന സാധാരണ പൊലീസുകാര്‍ക്ക് ധൈര്യവും പോര.


Click it and Unblock the Notifications








