പെണ്ണുങ്ങളുടെ ദിനത്തില്‍ അര്‍മാദിക്കാന്‍!

ഇന്ന് പെണ്ണുങ്ങളുടെ ദിനമാണ്. മറ്റെല്ലാ ദിനങ്ങളും ആണുങ്ങളുടെ ഉടമസ്ഥതയിലുള്ളതാകയാല്‍ ഒരു സേഫ്റ്റി വാല്‍വ് എന്ന നിലയിലാണ് പെണ്ണുങ്ങള്‍ക്കായി ഒരു പ്രത്യേക ദിനം മാറ്റി വെച്ചിരിക്കുന്നത്. പെണ്ണുങ്ങളെക്കൊണ്ട് പ്രസ്തുത ദിനത്തെ അംഗീകരിപ്പിക്കുന്നതിലും ആണുങ്ങള്‍ വലിയ തോതില്‍ വിജയിച്ചിരിക്കുന്നു എന്നു കാണാം.

ഇത്തരം ദിനങ്ങള്‍ ആഘോഷിക്കുന്ന പെണ്‍കിടാങ്ങളെ സന്തോഷിപ്പിച്ചു നിറുത്തേണ്ടത് ആണുങ്ങളുടെയെല്ലാം കടമയാണെന്നറിയാമല്ലോ. ഇതിനായി ആണുങ്ങള്‍ ഇത്തവണ ഒരു കാര്‍ വാങ്ങിക്കൊടുക്കുക. ഏതുതരം കാറുകളാണ് പെണ്‍കിടാങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചുകൊണ്ട് നിരവധി പേര്‍ ഗൂഗിളിലും മറ്റും തെണ്ടിത്തെരയുന്നതായി അറിയുന്നു. അവര്‍ക്കായി ഇതാ ഒരുപഹാരം. പെണ്ണുങ്ങളിഷ്ടപ്പെടുന്ന കാറുകള്‍!

പെണ്ണുങ്ങളുടെ ദിനത്തില്‍ അര്‍മാദിക്കാന്

പെണ്ണുങ്ങളുടെ ദിനത്തില്‍ അര്‍മാദിക്കാന്

സ്ത്രീകള്‍ പൊതുവില്‍ രണ്ട് കാര്യങ്ങളാണ് കാറില്‍ നോക്കുക. ആയാസമില്ലാത്ത ഡ്രൈവിംഗ് ആണ് ഒന്ന്. രണ്ട്: കാണാനുള്ള ചന്തം. വാഹനത്തിന്‍റെ ടോര്‍ക്ക് നില, കുതിരശക്തി, ഫ്യുവല്‍ ഇന്‍ജക്ഷന്‍ ശേഷി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവര്‍ കാര്യമായൊന്നും ആലോചിക്കുന്നില്ല. വെറുതെ അതെക്കുറിച്ചെല്ലാം പറഞ്ഞ് അവരെ ബോറടിപ്പിക്കാന്‍ നില്‍ക്കരുത്.

ഫോക്സ്‍വാഗണ്‍ ബീറ്റില്‍

ഫോക്സ്‍വാഗണ്‍ ബീറ്റില്‍

പെണ്ണുങ്ങള്‍ക്കുള്ള കാര്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ നിങ്ങളൂഹിച്ചുകാണും ആദ്യത്തെ കാറേതെന്ന്. അതെ നിങ്ങള്‍ക്ക് ഒട്ടും തെറ്റിയിട്ടില്ല. ഫോക്സ്‍വാഗണ്‍ ബീറ്റില്‍ തന്നെയാണ് ആ കാര്‍. പണം ധാരാളമുള്ളവര്‍ ഭാര്യമാര്‍ക്ക് ഈ കാര്‍ വാങ്ങിക്കൊടുക്കുന്നത് ഒരു ചടങ്ങു തന്നെയായി മാറിയിട്ടുണ്ട്. ഭംഗിയിലും കരുത്തിലുമൊന്നും ഒട്ടും കോംപ്രമൈസ് ചെയ്യുന്നില്ല ഈ വാഹനം.

ഫോക്സ്‍വാഗണ്‍ ബീറ്റില്‍

ഫോക്സ്‍വാഗണ്‍ ബീറ്റില്‍

2 ലിറ്റര്‍ എന്‍ജിനാണ് ബീറ്റിലിനുള്ളത്. ശരീരത്തിന്‍റെ ഭംഗി തന്നെയാണ് ബീറ്റിലിന്‍റെ പ്രധാന ആകര്‍ഷണഘടകം. 20 ലക്ഷത്തിന്‍റെ പരിധിയിലാണ് വാഹനം വരുന്നത്.

ഓഡി ടിടി

ഓഡി ടിടി

ഈ ടൂ ഡോര്‍ കാര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ വലിയ പ്രശസ്തി നേടിയിട്ടുണ്ട്.

ഓഡി ടിടി

ഓഡി ടിടി

ഉയരം കുറഞ്ഞ പ്രകൃതവും അകസൗന്ദര്യവുമെല്ലാം ചേര്‍ന്ന് കാറിന് വ്യതിരിക്തമായ ഒരു വ്യക്തിത്വം നല്‍കുന്നു.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

നമ്മുടെ നാട്ടില്‍ വലിയ പ്രിയമുള്ള ഈ കാര്‍ പൊതുവില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വാഹനങ്ങളിലൊന്നാണ്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

ഹോണ്ട കാറുകളുടെ വിശ്വാസ്യത ഈ കാറിനെ സ്ത്രീകളുടെ ഇഷ്ടതാരമാക്കുന്നതില്‍ ഒരു ഘടമായി വര്‍ത്തിച്ചിരിക്കണം.

ഹ്യൂണ്ടായ് ഐ10 ഓട്ടോമാറ്റിക്

ഹ്യൂണ്ടായ് ഐ10 ഓട്ടോമാറ്റിക്

ഇന്ത്യയില്‍ ഇടത്തരക്കാരായ സ്ത്രീകള്‍ ഏറെയും തെരഞ്ഞെടുക്കുന്ന വാഹനമാണ് ഹ്യൂണ്ടായ് ഐ10.

ഹ്യൂണ്ടായ് ഐ10 ഓട്ടോമാറ്റിക്

ഹ്യൂണ്ടായ് ഐ10 ഓട്ടോമാറ്റിക്

ഇന്‍റീരിയറിന്‍റെ സൗന്ദര്യത്തിലും ഐ10 മുന്നിലാണ്. ഡിസൈനിന് പൊതുവിലുള്ള സ്ത്രൈണത ആണുങ്ങളെയും വലിയ തോതില്‍ ആകര്‍ഷിക്കാറുണ്ട്.

സ്കോഡ ഫാബിയ

സ്കോഡ ഫാബിയ

പേരില്‍ തന്നെയുള്ള സ്ത്രൈണത ഡിസൈനിലും സൂക്ഷിക്കുന്നുണ്ട് സ്കോഡ ഫാബിയ.

സ്കോഡ ഫാബിയ

സ്കോഡ ഫാബിയ

1.6 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

More from DriveSpark

Article Published On: Friday, March 8, 2013, 17:10 [IST]
English summary
Here you can read about some cars that your girlfriend would love.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X