ടോപ്ഗിയര്‍ 'നിഗൂഢന്‍' വെളിപ്പെട്ടു?

ബിബിസി ടോപ്ഗിയറിന്റെ ടിവി ഷോകളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന 'സ്റ്റിഗ്' ആരെന്നു വെളിപ്പെട്ടതായി വാര്‍ത്തകള്‍. ബിബിസി യുകെ ടോപ്ഗിയര്‍ ആരാധകരാണ് വാര്‍ത്ത കൊണ്ടാടുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ലെങ്കിലും റേസറുടെ പേരടക്കമുള്ള വിവരങ്ങളുമായി ടോപ്ഗിയര്‍ ടിവി ഷോ ആരാധകര്‍ അര്‍മാദിക്കുകയാണ്.

നിലവിലെ സ്റ്റിഗ് വെള്ള പുതച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. വെളുത്ത റേസിംഗ് സ്യൂട്ടും വെള്ള ഹെല്‍മെറ്റും ധരിച്ചെത്തുന്ന താരം മുന്‍ ടൂറിംഗ് കാര്‍ ചാമ്പ്യന്‍ ഗോര്‍ഡന്‍ ഷെഡ്ഡന്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ സത്യമാണോ എന്നറിയാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല. സ്റ്റിഗ് സ്വയം വെളിപ്പെടുത്തിയാല്‍ അയാളെ പുറത്താക്കുന്നതാണ് ടോപ്ഗിയറിന്റെ രീതി. ഇത്തരത്തില്‍ നേരത്തെ രണ്ടു പേരെ പുറത്താക്കിയിട്ടുണ്ട്.

ഡെയ്‌ലി മെയില്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടോപ് ഗിയറിന്റെ ഹോണ്ട മീന്‍ മൗവര്‍, ലോക ടാക്‌സി റേസ് എന്നീ പരിപാടികളില്‍ ഗോഡന്‍ ഷെഡന്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ ഊഹാപോഹം വളരാന്‍ കാരണം. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് അഴകൊഴാന്നുള്ള ഉത്തരങ്ങളാണ് ഇങ്ങോര്‍ നല്‍കിയത്.

ഇയാളാണ് നിലവിലെ സ്റ്റിഗ് എന്ന് ഊഹിക്കപ്പെടുന്നു

ഇയാളാണ് നിലവിലെ സ്റ്റിഗ് എന്ന് ഊഹിക്കപ്പെടുന്നു

ബിബിസി ടോപ് ഗിയറിന്റെ ടെസ്റ്റ് ട്രാക്കുകള്‍ കാറിനെക്കുറിച്ചുള്ള എല്ലാം വെളിപ്പെടുത്തുമ്പോള്‍ ഒരു കാര്യം മാത്രം നിഗൂഢമാക്കി വെക്കുന്നു. പരിപാടിയുടെ ഗുപ്തസൗന്ദര്യം കൂട്ടുന്നത് ഈ ഒളിച്ചുപിടിക്കലാണ്. ടോപ് ഗിയര്‍ ടിവി ഷോയില്‍ ലാപ് റെക്കോഡില്‍ വാഹനമോടിക്കുന്നയാളെ വെളിപ്പെടുത്താറില്ല. ഇവര്‍ പൂര്‍ണമായും ശരീരം മൂടിയ നിലയിലായിരിക്കും.

നിഗൂഢന്‍

നിഗൂഢന്‍

ഹോണ്ട മീന്‍ മൗവറിനോടൊപ്പം ഗോര്‍ഡന്‍ ഷെഡന്‍

ഗോര്‍ഡന്‍ അംബാസ്സഡര്‍ കാറില്‍

ഗോര്‍ഡന്‍ അംബാസ്സഡര്‍ കാറില്‍

ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സിയെ കണ്ടെത്താന്‍ ടോപ്ഗിയര്‍ നടത്തിയ റേസില്‍ അംബാസ്സഡര്‍ ഓടിച്ചത് ഇങ്ങോരാണ്. ഇന്ത്യന്‍ രീതിയില്‍ ചന്ദനത്തിരി കത്തിച്ച് തുടങ്ങുകയാണ് ഗോര്‍ഡന്‍.

രണ്ടാമത്തെ സ്റ്റിഗ്

രണ്ടാമത്തെ സ്റ്റിഗ്

രണ്ടാമത്തെ സ്റ്റിഗ് റേസിംഗ് ഡ്രൈവറായ ബെന്‍ കോളിന്‍സ് ആണ് ചിത്രത്തില്‍ കാണുന്നത്. ഇദ്ദേഹം സ്വയം വെളിപ്പെട്ടപ്പോള്‍ ടോപ് ഗിയറില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നു.

ആദ്യത്തെ സ്റ്റിഗ്

ആദ്യത്തെ സ്റ്റിഗ്

ആദ്യത്തെ സ്റ്റിഗ് റേസിംഗ് ഡ്രൈവര്‍ ബ്ലാക് സ്റ്റിഗ് എന്നറിയപ്പെടുന്നു. മുഴുവന്‍ കറുത്ത ആവരണത്തിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്.

പെറി മക്കാര്‍ത്തി

പെറി മക്കാര്‍ത്തി

ആദ്യത്തെ സ്റ്റിഗ് റേസിംഗ് ഡ്രൈവറായ പെറി മക്കാര്‍ത്തി.

More from DriveSpark

Article Published On: Wednesday, July 24, 2013, 17:58 [IST]
English summary
British Touring Car Champion Gordon Shedden rumored to be the current Stig.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X