ടൊയോട്ട കാമ്രി ഹൈബ്രിഡ് ലോഞ്ച് ചെയ്തു

പ്രയസ്സിനു ശേഷം ടൊയോട്ട ഇന്ത്യയിലേക്ക് മറ്റൊരു ഹൈബ്രിഡ് കൂടി എത്തിച്ചു. ഇന്ന് ലോഞ്ച് ചെയ്ത ടൊയോട്ട കാമ്രി ഹൈബ്രിഡിന് വില 28.75 ലക്ഷമാണ്. സെഗ്മെന്റില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന ഈ ആഡംബര സെഡാന്‍ നിരവധി പുതിയ സന്നാഹങ്ങളുമായാണ് നിലയുറപ്പിക്കുന്നത്.

ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന ആദ്യത്തെ ഹൈബ്രിഡ് കാര്‍ എന്ന ബഹുമതി കൂടി കാമ്രി സെഡാനിന് ലഭിക്കും. ഈ നടപടി വാഹനത്തിന്റെ വിലനിലവാരത്തില്‍ വലിയ മത്സരക്ഷമത കൊണ്ടുവരുന്നുണ്ട്. സെഗ്മെന്റില്‍ നിലവിലില്ലാത്ത നിരവധി സവിശേഷതകള്‍ കാമ്രി ഹൈബ്രിഡ് നല്‍കും. ബങ്കളുരുവിലെ ബിദാദി പ്ലാന്റിലാണ് കാമ്രി ഹൈബ്രിഡ് നിര്‍മിക്കുക.

Toyota Camry Hybrid Launched In India

158 കുതിരശക്തിയുള്ള പെട്രോള്‍ എന്‍ജിനും 44 കുതിരശക്തിയുള്ള ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് കാമ്രിക്ക് കരുത്ത് പകരുന്നത്. മൊത്തം കരുത്ത് 202 കുതിരശക്തി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

Toyota Camry Hybrid Launched In India

ലിറ്ററിന് 19.16 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് കാമ്രി ഹൈബ്രിഡ്. കിലോമീറ്ററിന് 122.8 ഗ്രാം കരിമ്പുക മാത്രമേ വാഹനം പുറന്തള്ളൂ.

Toyota Camry Hybrid Launched In India

നാല് നിറങ്ങളില്‍ കാമ്രി ഹൈബ്രിഡ് ലഭ്യമാകും. ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക് എന്നിവയാണ് നിറങ്ങള്‍.

Toyota Camry Hybrid Launched In India

ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന പിന്‍ സീറ്റുകള്‍, 3 സോണ്‍ എയര്‍ കണ്ടീഷണര്‍, സീറ്റ് വെന്റിലേഷന്‍ സിസ്റ്റം, പവര്‍ ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റീയറിംഗ് കോളം, ഡ്രൈവര്‍ സീറ്റ് പൊസിഷന്‍ ഓര്‍ത്തുവെക്കാനുള്ള സന്നാഹം തുടങ്ങിയവയാണ് ഇന്റീരിയറിലെ പ്രധാനപ്പെട്ട സംവിധാനങ്ങള്‍

Toyota Camry Hybrid Launched In India

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പിന്‍ ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ എക്‌സ്റ്റീരിയറില്‍ കാണാം. സുരക്ഷാ സംവിധാനങ്ങളെല്ലാം മികച്ചതാണ്. 4 എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണര്‍ സെന്‍സറുകളോടു കൂടിയ പിന്‍ നിരീക്ഷണ സംവിധാനം എന്നിവ സുരക്ഷാ സംവിധാനങ്ങളില്‍ പെടുന്നു.

More from DriveSpark

Article Published On: Wednesday, August 28, 2013, 17:19 [IST]
English summary
Toyota has launched its second hybrid offering in India, the Camry Hybrid, which is also the only hybrid car available in India apart from Toyota Prius.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X