ക്രോമില്‍ മുങ്ങിയ ഇന്നോവ എഡിഷന്‍

Posted By:

എംപിവി, എസ്‌യുവി സെഗ്മെന്റുകള്‍ക്ക് കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷത്തിനിടെ ലഭിച്ച വളര്‍ച്ച വലിയതാണ്. വിദേശ കമ്പനികളും സ്വദേശികളും ആര്‍ത്തിയോടെ നിക്ഷേപം നടത്തുന്ന സെഗ്മെന്റും ഇതുതന്നെയാണ്. ഈ വളര്‍ച്ചാനിരക്ക് ഇനിയും ഉയരും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

രാജ്യത്ത് എത്രയെല്ലാം മത്സരങ്ങള്‍ വളര്‍ന്നിട്ടുണ്ടെങ്കിലും, എംപിവി എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താവിന് ഇന്നോവ തന്നെയാണ്. ഈ സെഗ്മെന്റിലെ ഇന്നോവ ആധിപത്യം അവസാനിപ്പിക്കാന്‍ പല കൊമ്പന്മാരും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ ഇന്നോവ നാല് ലക്ഷം വിറ്റഴിച്ചത് ആഘോഷിക്കുകയാണ്.

മിക്ക വാഹനങ്ങളുടെയും സെഗ്മെന്റ് പ്രവേശനത്തെ വളരെ നിസ്സംഗമായി നോക്കിക്കാണാറാണ് പതിവ്. നേര്‍ക്കുനേര്‍ നിന്നുള്ള ഗ്വാഗ്വാ വിളികളോട് ഇടയ്‌ക്കെല്ലാം, വളരെ അപൂര്‍വമായി, ഇന്നോവ ഒന്നു പ്രതികരിക്കും. ഒന്ന് മുരടനക്കിയോ മറ്റോ. ഇന്നോവയുടെ പുതിയ പ്രതികരണത്തിന്റെ ഡീറ്റെയില്‍സ് താഴെ കാണാം.

ഇത്തവണ ഒരു ക്രോം എഡിഷനാണ് ഇന്നോവ പുറത്തിറക്കിയിട്ടുള്ളത്. പേരില്‍ സൂചനയുള്ളതു പോലെ എക്‌സ്റ്റീരിയറിലാണ് ഈ ക്രോം പണികള്‍ നടന്നിട്ടുള്ളത്. 31,000 രൂപയാണ് ഈ പാക്കേജിന് വില.

To Follow DriveSpark On Facebook, Click The Like Button
Toyota Innova Chrome Edition

ക്രോം വീല്‍ ആര്‍ച്ച് മോള്‍ഡഡിംഗ്

റിയര്‍ ഡോര്‍ ക്രോം ഡോര്‍ ഹാന്‍ഡില്‍

ക്രോം പണിയുള്ള ബംപര്‍ കോര്‍ണര്‍ പ്രൊട്ടക്ടര്‍

സൈഡ് ടേണ്‍ ലാമ്പിന് ക്രോം കവര്‍

മഫഌ കട്ടര്‍

മിറര്‍ ക്രോം കവര്‍

ക്രോം ഫിനിഷില്‍ ഫ്രണ്ട് ഗ്രില്‍

കൂടുതല്‍... #toyota innova
Story first published: Thursday, July 4, 2013, 19:45 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark