പുതിയ ടായോട്ട ഇന്നോവ ദീപാവലിക്ക്

ടൊയോട്ട ഇന്നോവയുടെ മുഖം മിനുക്കിയ മോഡല്‍ ദീപാവലിക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. ഇന്തൊനീഷ്യന്‍ വിപണിയില്‍ ഇന്നോവയുടെ (ഇന്തോനീഷ്യയില്‍ കിജാംഗ് എന്ന് പേര്) ഒരു പുതുക്കിയ പതിപ്പ് എത്തിയിട്ടുണ്ട്. കഴിഞ്ഞ 19നാണ് ഈ പതിപ്പ് അവിടെ ലോഞ്ച് ചെയ്തത്.

എക്‌സ്റ്റീയറില്‍ ചില ശൈലീപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതാണ് പ്രധാനമായി എടുത്തു പറയേണ്ടത്. ഉത്സവ സീസണ്‍ സമയത്ത് ഇന്ത്യയിലേക്ക് ഈ മാറ്റങ്ങള്‍ വരുമെന്നാണ് ഊഹിക്കപ്പെടുന്നത്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

Toyota Innova Facelift

ആറ് വ്യത്യസ്ത ട്രിമ്മുകളിലായി വാഹനം വരുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്. ഇവയില്‍ ചില വേരിയന്റുകള്‍ 8 സീറ്റര്‍ മാത്രമായി ലഭ്യമാക്കും.

Toyota Innova Facelift

നിലവിലെ ഗ്രില്ലിന്റെ സ്റ്റൈല്‍ പുതിയ വാഹനത്തില്‍ മാറുമെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്തോനീഷ്യന്‍ പതിപ്പില്‍ കാണാവുന്നത് കുറെക്കൂടി വലിയ ഗ്രില്ലാണ്. മൂന്ന് ഗ്രില്‍ പട്ടകളില്‍ ക്രോമിയം പൂശിയിരിക്കുന്നു.

Toyota Innova Facelift

ഫോഗ് ലാമ്പ് ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ലാമ്പ് ഹൗസിംഗിന് ചുറ്റുമായി ക്രോമിയത്തിന്റെ ഒരു പട്ട നല്‍കിയിരിക്കുന്നതായി കാണാം.

Toyota Innova Facelift

പിന്‍വശത്തും ക്രോമിയത്തിന്റെ സാന്നിധ്യം കാണാവുന്നതാണ്. നമ്പര്‍ പ്ലേറ്റിന് മുകളിലായി കാണുന്ന ക്രോമിയം പട്ട പുതിയതാണ്.

Toyota Innova Facelift

ഉള്ളില്‍ ബീജ് നിറത്തിന്റെ സാന്നിധ്യത്തോടു കൂടിയ ചിത്രങ്ങള്‍ കാണുന്നു. ഫാബ്രിക്‌സിന്റെ ഗുണനിലവാരം കൂട്ടിയിട്ടുണ്ട്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നതായി അറിയുന്നു. പിന്‍ കാബിന്‍ യാത്രക്കാര്‍ക്കായി റൂഫില്‍ സ്‌ക്രീന്‍ ഘടിപ്പിച്ചിട്ടുണ്ട്.

Toyota Innova Facelift

ടോപ് വേരിയന്റിന്റെ സ്റ്റീയറിംഗില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ നല്‍കിയിരിക്കുന്നു. നടുവിലെ കാബിനില്‍ കാപ്റ്റന്‍ സീറ്റുകളാണുള്ളത്.

More from DriveSpark

Article Published On: Friday, August 30, 2013, 18:49 [IST]
English summary
Toyota Innova facelift will be introduced in india by the Diwali season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X