പോളോ ജിടി 1.6 ഡീസല്‍ ലോഞ്ച് ചെയ്തു
ഫോക്‌സ്‌വാഗണ്‍ പോളോയുടെ കരുത്തേറിയ പതിപ്പ്, പോളോ ജിടി ടിഡിഐ ഇന്ത്യന്‍ നിരത്തിലേക്കിറങ്ങി. 1.2 ലിറ്ററിന്റെ പെട്രോള്‍ ഡിടി ടിഎസ്‌ഐ പതിപ്പിന്റെയും ക്രോസ് പോളോയുടെയും ലൊഞ്ചിന് പിന്നാലെയാണ് 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ജിടി പതിപ്പ് വരുന്നത്.
ഫോക്‌സ്‌വാഗണ്‍ വെന്റോയില്‍ സേവനം നടത്തിവരുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ചില ട്യൂണിംഗ് വ്യതിയാനങ്ങളോടെ ജിടി ടിഡിഐ പതിപ്പില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 4400 ആര്‍പിഎമ്മില്‍ 105 പിഎസ് കരുത്തും 1500-2500 ആര്‍പിഎമ്മില്‍ 250 എന്‍എം ചക്രവീര്യവും ഉള്ളതാണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ വീര്യം ചക്രങ്ങളിലേക്ക് എത്തിക്കുന്നത്. വിലയും ചിത്രങ്ങളും മറ്റ് വിവരങ്ങളും താഴെ.

എക്‌സ്റ്റീരിയര്‍
എസ്ട്രാഡ 185/60 ആര്‍15 അലോയ് വീലുകള്‍
ബ്ലാക് ഫിനിഷിലുള്ള ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍
ക്രോമിയം പൂശിയ ഫ്രണ്ട് ഗ്രില്‍
ഡോര്‍ ഹാന്‍ഡിലുകളും മറ്റും ബോഡി കളറില്‍ തന്നെ വരുന്നു.

ഇന്റീരിയര്‍
മികവുറ്റ മിലാന്‍ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി
തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍
തുകല്‍ പൊതിഞ്ഞ ഗിയര്‍ഷിഫ്റ്റ് നോബ്
തികല്‍ പൊതിഞ്ഞ ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍
ഗ്ലോവ് ബോക്‌സിനുള്ളില്‍ സണ്‍ഗ്ലാസ് ഹോള്‍ഡര്‍
പാര്‍സല്‍ ട്രേ

സുഖസൗകര്യങ്ങള്‍
ക്ലൈമട്രോണിക് ഓട്ടോമാറ്റിക് എര്‍ കണ്ടീഷനിംഗ്. പൊടിപടലങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്ന സംവിധാനവും ഇതോയൊപ്പം വരും.
2ഡിന്‍ ആര്‍സിഡി 320 മ്യൂസിക് സിസ്റ്റം. യുഎസ്ബി, ഓക്‌സ് ഇന്‍, എസ്ഡി കാര്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളുള്ളത്. 4 സ്പീക്കറുകള്‍.
മള്‍ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീല്‍
സ്പീഡ് സെന്‍സിറ്റീവ് ഇലക്ട്രോണിക് പവര്‍ സ്റ്റീയറിംഗ്
ടെലെസ്‌കോപിക് അഡ്ജസ്റ്റബ്ള്‍ സ്റ്റീയറിംഗ് വീല്‍
റിമോട്ട് കണ്‍ട്രോള്‍ സെന്‍ട്രല്‍ ലോക്കിംഗ്
മള്‍ടി ഫങ്ഷന്‍ ഡിസ്‌പ്ലേയോടു കൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍
ലേന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍
സെന്‍ട്രല്‍ ലോക്കിംഗ്

സുരക്ഷാ സന്നാഹങ്ങള്‍
എബിഎസ്
ഡ്യുവല്‍ ഫ്രണ്ട് എര്‍ബാഗ്
ഇലക്ട്രോണിക് എന്‍ജിന്‍ ഇമ്മൊബിലൈസര്‍
ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍
മുമ്പിലും പിന്നിലും ഫോഡ് ലൈറ്റുകള്‍

നിറങ്ങള്‍
കാന്‍ഡി വൈറ്റ്
ഫ്‌ലാഷ് റെഡ്
ഡീപ് ബ്ലാക്ക് പേള്‍


Click it and Unblock the Notifications








