റോഡ് സൈന്‍ അലര്‍ട്ട് സന്നാഹവുമായി ഫോക്സ്
ഇന്ത്യന്‍ നിരത്തുകളില്‍ റോഡ് സൈനുകള്‍ കണ്ടു പിടിക്കുക ഒരല്‍പം പ്രയാസമുള്ള ജോലിയാണ്. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ റോഡ് സൈനുകള്‍ കാണാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല. ഇറങ്ങി നടന്ന് നോക്കിയാല്‍ കുറ്റിക്കാടുകള്‍ക്ക് മറവിലോ ഏതെങ്കിലും ഷോപ്പിന്‍റെ പരസ്യപ്പലകയുടെ പിന്നിലോ ആയി അവ കാണപ്പെടും. ഇവയെല്ലാം സ്ഥാപിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്തെന്നത് ഒരു വലിയ ചോദ്യമാണ്.
ഈ പ്രയാസങ്ങള്‍ക്കിടയിലാണ് ഫോക്സ്‍വാഗണില്‍ നിന്ന് ഒരു വാര്‍ത്ത വരുന്നത്. റോഡ് സൈനുകള്‍ തിരിച്ചറിയുന്ന ഒരു സംവിധാനം അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. യൂറോപ്യന്‍ വിപണിയിലാണ് ഈ സന്നാഹം ഉപയോഗപ്പെടുത്താനാവുക. കാരണം കാണാന്‍ കഴിയുന്ന സൈനുകള്‍ തിരിച്ചറിഞ്ഞ് ഡ്രൈവറെ അറിയിക്കാനേ ഈ ഉപകരണത്തിന് സാധിക്കൂ. കുറ്റിക്കാട്ടിനുള്ളിലെ സൈനുകളെ തിരിച്ചറിയാന്‍ ഇതിന് കഴിയില്ല.
ഫോക്സ്‍വാഗണ്‍ ഗോള്‍ഫില്‍ സൈന്‍ തിരിച്ചറിയല്‍ ഉപകരണം സ്ഥാപിക്കുമെന്നാണ് അറിയുന്നത്. ഇത് വോള്യം വിപണിയെ ലക്ഷ്യമാക്കി നിര്‍മിച്ച ഉപകരണമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
കാറില്‍ ഘടിപ്പിച്ച കാമറകളാണ് സൈനുകള്‍ സ്കാന്‍ ചെയ്ത് അവ ഡ്രൈവറെ അലര്‍ട്ട് ചെയ്യുക. പാലിക്കേണ്ട വേഗത തുടങ്ങിയ പ്രധാനപ്പെട്ട റോഡ് സൈനുകള്‍ യഥാസമയം ഡ്രൈവറെ അലര്‍ട്ടിക്കൊണ്ടിരിക്കും ഈ സന്നാഹം. ഈ സംവിധാനത്തിന്‍റെ ഡെമോ വീഡിയോ താഴെ കാണാം.


Click it and Unblock the Notifications








