ഫോക്‌സ്‌വാഗണ്‍ വെന്റോ ജിടി പതിപ്പും തയ്യാര്‍

പോളോയുടെ ജിടി പതിപ്പ് വിപണിയിലെത്തിച്ചതിനു ശേഷം വെന്റോ സെഡാന്‍ കാറിന് ജിടി ഇറക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഒരുങ്ങുന്നു. ഇതുസംമ്പന്ധിച്ച് വിവരങ്ങളൊന്നും തന്നെ നേരത്തെ പുറത്തു വന്നിരുന്നില്ല. ഒക്ടോബര്‍ മാസത്തില്‍ തന്നെ വെന്റോ ജിടി ടിഎസ്‌ഐ വിപണിയിലെത്തുമെന്ന വാര്‍ത്ത ഓട്ടോ രംഗത്തെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ഇത്രയും ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

എല്ലാ വാഹനങ്ങളിലും ടര്‍ബോ ചാര്‍ജര്‍ കയറ്റുവാന്‍ തങ്ങള്‍ക്ക് പദ്ധതിയുള്ളതായി ഫോക്‌സ്‌വാഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ എന്‍ജിനുകളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുമെന്നും ഫോക്‌സ്‌വാഗണ്‍ പറഞ്ഞിരുന്നു.

Volkswagen Vento GT TSI India Launch

ഒക്‌ടോബര്‍ മൂന്നിന് ഈ വാഹനം വിപണിയിലെത്തുമെന്നാണ് ചിലര്‍ ഊഹിക്കുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വലിയ ആരവങ്ങളില്ലാതെ തന്നെ ജിടി ലോഞ്ച് നടത്തുവാനാണ് പദ്ധതി.

Volkswagen Vento GT TSI India Launch

വെന്റോയുടെ ഹാച്ച്ബാക്ക് രൂപമായ പോളയ്ക്ക് ഇപ്പോള്‍ മൂന്ന് കരുത്തന്‍ പ്രതിരൂപങ്ങള്‍ വിപണിയിലുണ്ട്. പോളോ ജിടി ടിഎസ്‌ഐ, പോളോ ജിടി ടിഡിഐ, എന്നിവ കൂടാതെ ക്രോസ് പോളോ എന്ന ക്രോസ്സോവർ രൂപവും ലഭ്യമാണ്.

Volkswagen Vento GT TSI India Launch

നിലവിലുള്ള ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിക്കാത്ത 1.6 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ് പതുക്കെ വിപണിയില്‍ നിന്ന് പിന്‍വലിക്കുവാനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Volkswagen Vento GT TSI India Launch

പോളോ ജിടി പതിപ്പില്‍ നിന്നുള്ള 1.2 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് വെന്റോ ജിടി ടിഎസ്‌ഐയില്‍ ഘടിപ്പിച്ചിരിക്കുന്നത്. പോളോ ജിടിയുടെ തന്നെ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വെന്റോ ജിടിയില്‍ ഘടിപ്പിക്കും. ജിടി പതിപ്പാണെന്നതിന്റെ സൂചനയായി ഗ്രില്ലില്‍ 'ജിടി' ബാഡ്ജ ഉണ്ടായിരിക്കും എന്നതില്‍ കവിഞ്ഞ് ഒരു മാറ്റവും വാഹനത്തില്‍ പ്രതീക്ഷിക്കുന്നില്ല.

More from DriveSpark

Article Published On: Friday, September 27, 2013, 13:29 [IST]
English summary
After the launch of Polo GT TDi, Volkswagen is bringing a TSI version of Polo's sedan sibling, Volkswagen Vento.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X