വോള്‍വോ നല്‍കിയ വിഡ്ഢിദിന സന്ദേശം

വിഡ്ഢിദിനത്തിലെ ചില കബളിപ്പിക്കലുകള്‍ മിക്കപ്പോഴും നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതായിരിക്കുമെങ്കിലും ചിലപ്പോഴെല്ലാം അത് നമ്മുടെ പ്രകോപിപ്പിക്കുന്നതായും മാറാറുണ്ട്. അത്തരമൊരു എപ്രില്‍ വിഡ്ഢിദിന ആഘോഷമാണ് വോള്‍വോ നടത്തിയത്.

കാറുകളിലെ സുരക്ഷാ സന്നാഹങ്ങളില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാറുള്ള വോള്‍വോ തങ്ങളുടെ വിഡ്ഢിദിന സന്ദേശവും അത്തരത്തിലുള്ള ഒന്നാക്കി മാറ്റുകയാണ് ചെയ്തത്. എക്സ്റ്റേണല്‍ വെഹിക്കിള്‍ പ്രൊട്ടക്ഷന്‍ (EnVeloP) സിസ്റ്റം എന്ന പേരിലാണ് തങ്ങളുടെ 'പുതിയ' സന്നാഹത്തെ വോള്‍വോ അവതരിപ്പിച്ചത്.

External Vehicle Protection

ഇത് ആളുകള്‍ക്ക് വിശ്വസനീയമായ ഒരു സംഗതിയായിരുന്നു സത്യത്തില്‍. നേരത്തെ, കാല്‍നടക്കാര്‍ക്കുള്ള എയര്‍ബാഗ് സന്നാഹം വാഹനത്തില്‍ ഘടിപ്പിച്ചവരാണ് വോള്‍വോ. ഇക്കാരണത്താല്‍ വോള്‍വോയുടെ പുതിയ സംവിധാനം സത്യം തന്നെയെന്ന് ആളുകള്‍ വിശ്വസിച്ചു.

ഒരു വി40 സെഡാനിലാണ് തങ്ങളുടെ എന്‍വലപ് (EnVeloP) സംവിധാനം ഘടിപ്പിച്ചിരിക്കുന്നതായി വോള്‍വോ ചിത്രീകരിച്ചത്. എയര്‍ബാഗ് പോലൊന്ന് പൂര്‍ണമായും കാറിനെ മൂടിയിരിക്കുന്നതായി ചിത്രത്തില്‍ കാണാം.

കാറിന് പരുക്കു പറ്റാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നാണ് വോള്‍വോ പറഞ്ഞത്. ഒരു മഴ വന്നാല്‍ വരെ റൂഫിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ സന്നാഹം സെന്‍സറുകളിലൂടെ സംഗതി തിരിച്ചറിയുകയും ഒരു വന്‍ എയര്‍ബാഗ് പുറത്തുവന്ന് കാറിനെ 'സുരക്ഷിത'മാക്കുമെന്നും വോള്‍വോ തട്ടിവിട്ടു.

എന്നാല്‍ ഇക്കാര്യം ഒരു വെറും വിഡ്ഢിദിനക്കളി മാത്രമാണെന്ന് കരുതുന്നതില്‍ കാര്യമില്ല. അല്‍പം കാര്യവും ഇതിലുണ്ട്. കാറിനകത്തുനിന്നുള്ള സംരക്ഷണ സംവിധാനങ്ങളാണ് ഇന്ന് നിലവിലുള്ളവയില്‍ ഭൂരിഭാഗവും. എന്തുകൊണ്ട് കാറിന് പുറത്തുനിന്നുള്ള സംരക്ഷണത്തെക്കുറിച്ച് ചിന്തിച്ചുകൂടാ എന്നാണ് സുരക്ഷാകാര്യങ്ങളിലെ വോള്‍വോയുടെ സാങ്കേതിക ഉപദേഷ്ടാവായ തോമസ് ബ്രോബര്‍ഗ് ചോദിക്കുന്നത്.

More from DriveSpark

Article Published On: Wednesday, April 3, 2013, 8:13 [IST]
English summary
On April 1st, the Swedish automaker came up with the world premier of the new "External Vehicle Protection (EnVeloP) system".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X