വോള്‍വോ എന്‍ട്രിലെവല്‍ കാര്‍ ലോഞ്ചി

Posted By:

വോള്‍വോയുടെ എന്‍ട്രി ലെവല്‍ കാര്‍ കാത്തിരിക്കുന്ന ഉപഭോക്താക്കളെ ആഹ്ലാദത്തിലാക്കിക്കൊണ്ട് വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വിപണിയിലെത്തി. 28.5 ലക്ഷം രൂപയാണ് വി40യുടെ ഇന്ത്യന്‍ വില.

വിപണിയില്‍ എന്‍ട്രിലെവല്‍ ആഡംബരങ്ങളുടെ അരങ്ങേറ്റം സജീവമായി നടക്കുന്ന സമയമാണ്. വോള്‍വോയില്‍ നിന്നുള്ള എന്‍ട്രിലെവല്‍ സാന്നിധ്യത്തെ ഇന്ത്യന്‍ ഓട്ടോ ഉലഹം അതിയായി ആഗ്രഹിച്ചിരുന്നതാണ്. സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ വോള്‍വോയ്ക്കുള്ള വിശ്വാസ്യത ഈ ജനപ്രിയതയുടെ കാരണങ്ങളിലൊന്നാണ്. ഓഡി ക്യൂ3, ബിഎംഡബ്ല്യു എക്സ്1 എന്നീ വാഹനങ്ങളാണ് നേരിട്ടുള്ള എതിരാളികള്‍ എന്ന് പറയാമെന്നിരിക്കിലും, വോള്‍വോയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ കാര്‍ എന്ന നിലയില്‍ കാണാനേ ആരാധകര്‍ തയ്യാറാവൂ എന്നതും ചേര്‍ത്തു കാണേണ്ടതാണ്. ഇവിടെ ഒരു കടുത്ത മത്സരത്തിനൊന്നും പ്രസക്തി കാണുന്നില്ല. മെഴ്സിഡിസ് എ ക്സാസ്, ബി ക്സാസ് എന്നീ വാഹനങ്ങളും ഏതാണ്ട് സമാനമെന്ന് പറയാവുന്ന വിലനിലവാരത്തില്‍ കാണാം. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

To Follow DriveSpark On Facebook, Click The Like Button
Volvo V40 Cross Country Launched

രാജ്യത്ത് തുടക്കത്തില്‍ ഒരു എന്‍ജിന്‍ വേരിയന്‍റ് മാത്രമേ ലഭ്യമാകൂ. 2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണിത്. 150 കുതിരശക്തിയുള്ളതാണ് ഈ മോഡല്‍. 350 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക.

Volvo V40 Cross Country Launched

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വി40-യുടെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക. വാഹനത്തിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്.

Volvo V40 Cross Country Launched

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ലിറ്ററിന് 16.81 കിലോമീറ്റര്‍ മൈലേജ് നല്‍കും വി40 ക്രോസ് കണ്‍ട്രി.

Volvo V40 Cross Country Launched

വോള്‍വോയുടെ ഏതൊരു വാഹനത്തെയും പോലെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് വി40-ക്കുള്ളത്.

Volvo V40 Cross Country Launched

വശങ്ങളില്‍ നിന്നുള്ള ആഘാതം ചെറുക്കാന്‍ സഹായകമായ സംവിധാനം, എയര്‍ബാഗുകള്‍, കാല്‍മുട്ടുകളെ സംരക്ഷിക്കുന്ന എയര്‍ബാഗുകള്‍ തുടങ്ങിയ സന്നാഹങ്ങളുണ്ട് വി40യില്‍.

Volvo V40 Cross Country Launched

അപകടസമയങ്ങളില്‍ കഴുത്തിനുണ്ടാകാനിടയുള്ള ആഘാതം (വിപ്ലാഷ് ഇന്‍ജുറി) ചെറുക്കുന്നതിനുള്ള വോള്‍വോ സംവിധാനം വി40യിലുണ്ട്. ഇത് പ്രത്യേക രീതിയല്‍ സന്നാഹപ്പെടുത്തിയ ഹെഡ്റെസ്റ്റിലാണുള്ളത്. മുന്‍ കാബിനില്‍ മാത്രമേ വിപ്ലാഷ് സംരക്ഷണം നല്‍കുന്നുള്ളൂ.

Volvo V40 Cross Country Launched

സ്റ്റാര്‍ട്/സ്റ്റോപ് ബട്ടണ്‍ ഘടിപ്പിച്ചിട്ടുള്ള ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമാകും.

Volvo V40 Cross Country Launched

പനോരമിക് സണ്‍റൂഫുണ്ട് വി40യില്‍.

Volvo V40 Cross Country Launched

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയ്ക്കൊപ്പം പിന്‍വശത്ത് പാര്‍ക്കിംഗ് കാമറയും ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സംവിധാനവും വാഹനത്തിലുണ്ട്. ഇതിന്‍റെ വീഡിയോ ഒടുവില്‍ കാണാം.

നിറങ്ങള്‍

നിറങ്ങള്‍

മിസ്റ്റി ബ്ലൂ

പാഷന്‍ റെഡ്

റോ കോപ്പര്‍

സില്‍വര്‍ മെറ്റാലിക്

വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍

വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍

വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍
വോള്‍വോ വി40 ക്രോസ് കണ്‍ട്രി ഇന്‍റീരിയര്‍

വി40യുടെ ഓട്ടോമാറ്റിക് പാര്‍ക്കിംഗ് ഇവിടെ കാണാം

English summary
Volvo has launched the V40 Cross Country crossover for its Indian customers.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark