വെൻറോ ടിഎസ് 9.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഫോക്സ്വാഗൺ വെൻറോയുടെ ടർബോചാർജർ ഘടിപ്പിച്ച പുതിയ പെട്രോൾ വേരിയൻറ്, വെൻറോ ടിഎസ്ഐ, നിരത്തിലിറക്കി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനോടൊപ്പം ചേർത്തിരിക്കുന്നത്. എൻജിൻ കരുത്തും പ്രകടനശേഷിയും വർധിച്ചതിനൊപ്പം വാഹനത്തിൻറെ ഇന്ധനക്ഷമത കൂടിയിട്ടുമുണ്ട്. 9.99 ലക്ഷം രൂപയിലാണ് വാഹനത്തിൻറെ വില തുടങ്ങുന്നത്.

1.2 ലിറ്റർ പെട്രോൾ എൻജിനോടാണ് ടർബോചാർജർ ചേർത്തിരിക്കുന്നത്. 5000 ആർപിഎമ്മിൽ 105 പിഎസ് കരുത്ത് പകരുന്നു ഈ എൻജിൻ. 1500-4100 ആർപിഎമ്മിൽ 175 എൻഎം ചക്രവീര്യവും എൻജിൻ പകരും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനിലേക്ക് ചക്രവീര്യം പകരുന്നത്. എആർഎഐ സാക്ഷ്യപ്പെടുത്തിയ 16.93 കിലോമീറ്റർ മൈലേജ് വാഹനത്തിനുണ്ട്.

എക്സ്റ്റീരിയർ

എക്സ്റ്റീരിയർ

185/60 ആർ15 അലോയ് വീലുകൾ ഘടിപ്പിച്ചാണ് പുതിയ വെൻറോ വരുന്നത്. കറുപ്പ് രാശിയുള്ള ഹാലജൻ ഹെഡ്ലാമ്പുകൾ വെൻറോയ്ക്കുണ്ട്. ഫോഗ് ലാമ്പുകൾക്ക് ചുറ്റും ക്രോമിയം പൂശിയിരിക്കുന്നത് കാണാം. ഷാഡോ ബ്ലൂ, കാൻഡി വൈറ്റ്, പെപ്പർ ഗ്രേ, ടെറാ ബീജ്, ഡീപ് ബ്ലാക്ക്, റിപ്ലക്സ് സിൽവർ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

ഇൻറീരിയറിൽ

ഇൻറീരിയറിൽ

ലതർ ഫീൽ നൽകുന്ന സീറ്റ് കവറുകൾ, തുകൽ പൊതിഞ്ഞ സ്റ്റീയറിംഗ് വീലുകൾ, തുകൽ പൊതിഞ്ഞ ഗിയർഷിഫ്റ്റ് നോബ്, ഹാൻഡ് ബ്രേക്ക് ലീവർ എന്നിവയും ഇൻരീരിയറിൽ കാണാം. ഡോറിന് മുകളിൽ മൂന്ന് ഗ്രാബ് റെയിലുകൾ എന്നിവയുമുണ്ട്.

VW Vento TSI Launched

പിന്നിൽ എസി വെൻറുകൾ നൽകിയിട്ടുണ്ട്. ക്ലൈമാട്രോണിക് ഓട്ടോമാറ്റിക് എയർ കണ്ടാഷനിംഗ് സംവിധാനമാണ് വെൻറോയിലുള്ളത്. യുഎസ്ബി, ഓക്സ്-ഇൻ, എസ്ഡി കാർഡ്, ബ്ലൂടൂത്ത്, നാല് സ്പീക്കറുകൾ, സ്പീഡ് സെൻസ് ചെയ്യാൻ കഴിയുന്ന ഇലക്ട്രോണിക് പവർ സ്റ്റീയറിംഗ് എന്നീ സംവിധാനങ്ങൾ വാഹനത്തിൽ കാണാം. മൾടി ഫങ്ഷൻ ഡിസ്പ്ലേയോടു കൂടിയ ഇൻട്രുമെൻറ് ക്ലസ്റ്റർ, സ്റ്റീയറിം വീലിൽ നിരവധി നിയന്ത്രണങ്ങൾ, ടിൽട്, ടെലിസ്കോപിക് ക്രമീകരണമുള്ള സ്റ്റീയറിം സന്നാഹം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ വേറെയും സന്നാഹങ്ങൾ കാണാം.

സുരക്ഷ

സുരക്ഷ

  • ഇലക്ട്രോണിക് സ്റ്റബിലൈസേഷൻ പ്രോഗ്രാം അഥവാ ഇബിഡി
  • ഹിൽ ഹോൾഡ് ഫങ്ഷൻ
  • എബിഎസ്
  • ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ
  • ഫോട്ടിംഗ് കോഡ് ഉള്ള ഇലക്ട്രോണിക് എൻജിൻ ഇമ്മൊബിലൈസർ
  • 3 പോയിൻറ് ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ
  • ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ
  • മുന്നിലും പിന്നിലും ഫോഗ് ലൈറ്റുകൾ

More from DriveSpark

Article Published On: Thursday, October 10, 2013, 16:38 [IST]
English summary
VW has introduced a new turbocharged petrol variant of the Vento sedan, equipped with automatic transmission.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X