ഡാറ്റ്‌സന്‍ കെ2വിന് എന്തു വിലവരും?

ഡാറ്റ്‌സന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ ഈ മാസം 15ന് ലോഞ്ച് ചെയ്യും. കെ2 എന്ന രഹസ്യപ്പേരില്‍ അറിയപ്പെടുന്ന ഒരു ചെറുകാറുമായാണ് ഡാറ്റസന്‍ വരുന്നത്. കാറിന്റെ ടീസര്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ നെറ്റില്‍ വൈറലായിട്ടുണ്ട്. നിസ്സാന്‍ ഉപബ്രാന്‍ഡ് എന്ന നിലയില്‍ ഡാറ്റ്‌സന്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ഓട്ടോവിപണിക്ക് നല്‍കുന്നത്.

കെ2 എന്ന ചെറുവണ്ടിയെക്കുറിച്ച് ധാരാളമൊന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രാന്‍ഡിന്റെ വിപണിയിലെ നിലപാടിനെക്കുറിച്ച് നിസ്സാന്‍ തന്നെ വെളിപ്പെടുത്തിയ ചില വിവരങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ആള്‍ട്ടോ 800 തുടങ്ങിയ വാഹനങ്ങളുടെ നിരയില്‍ വരുന്ന ഒരു വണ്ടി പുറത്തിറക്കാന്‍ നിസ്സാന്‍ പോലൊരു കമ്പനിക്ക് പ്രതിച്ഛായാപരമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാരണത്താലാണ് ഡാറ്റസന്‍ എന്ന പഴയ ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കുന്നത്. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ഇന്തോനീഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ലോകത്തിലെ വളരുന്ന രാഷ്ട്രങ്ങളിലെല്ലാം എത്തിച്ചേരാന്‍ ഡാറ്റ്‌സന്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നായിരിക്കും ഭൂരിഭാഗം ഇടങ്ങളിലേക്കും വാഹനങ്ങള്‍ കയറിപ്പോവുക. നമ്മുടെ ചോദ്യം ഇതാണ്; എന്തായിരിക്കും ഡാറ്റസന്‍ കെ2 വിന്റെ വില?

What Would Be The Price Of Datsun K2

ഈ വഴിക്ക് ചില സൂചനകള്‍ നിസ്സാന്‍ തന്നെ തന്നുകഴിഞ്ഞു. 3 ലക്ഷത്തിനും 4.5 ലക്ഷത്തിനും ഇടയിലായിരിക്കും ഡാറ്റസന്‍ വാഹനങ്ങള്‍ നിലപാടുറപ്പിക്കുക എന്നെല്ലാമായിരുന്നു സൈബര്‍ ഊഹാപോഹ ജേണലിസ്റ്റുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, നിസ്സാന്‍ മൈക്രയുടെ പുതുതലമുറ പതിപ്പിനോടൊപ്പം 'മൈക്ര ആക്ടിവ്' എന്ന പേരില്‍ 3.5 ലക്ഷം വിലവരുന്ന മൈക്ര പുറത്തിറങ്ങിയതോടെ കണക്കുകൂട്ടലുകളെല്ലാം പാളിയിരിക്കുകയാണ്. ഇപ്പോള്‍ ഏറെക്കുറെ കൃത്യമായി ഈഹിക്കാവുന്നത് മൈക്ര ആക്ടിവിനെക്കാള്‍ ഒരു 25,000 രൂപയെങ്കിലും വിലക്കുറവിലായിരിക്കും ഡാറ്റ്‌സന്‍ കെ2വിന്റെ ഉയര്‍ന്ന പതിപ്പ് വിപണിയില്‍ ഇടം പിടിക്കുക എന്നാണ്.

What Would Be The Price Of Datsun K2

മൈക്ര ആക്ടിവ് നിലവില്‍ ഷെവര്‍ലെ സ്പാര്‍ക് (തുടക്കവില 3.39 ലക്ഷം), മാരുതി ആള്‍ട്ടോ കെ10 (തുടക്കവില 3.40 ലക്ഷം), ഷെവര്‍ലെ ബീറ്റ് (തുടക്കവില 3.94 ലക്ഷം), ഹ്യൂണ്ടായ് ഐ10 (തുടക്കവില 3.84 ലക്ഷം) എന്നീ വാഹനങ്ങളോട് നേരിട്ട് കിടപിടിക്കാന്‍ തക്ക വിലയിലെത്തിയിരിക്കുകയാണ്.

What Would Be The Price Of Datsun K2

ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഡാറ്റ്സന്‍ കാര്‍ ഈ മേഖലയിലേക്ക് ഇറങ്ങി നില്‍ക്കാന്‍ സാധ്യത നന്നേ കുറവാണെന്നാണ്. ഒരു പിള്ളതീനിയെ വിപണിയില്‍ കൊണ്ടിറക്കാന്‍ നിസ്സാന്‍ എന്തിന് ശ്രമിക്കണം എന്നതാണ് ചോദ്യം. മറ്റൊരു പ്രശ്‌നം ഉയരുന്നത്, മൈക്ര ആക്ടിവ് എന്ന് പ്രത്യേക വിലയില്‍ വന്ന വാഹനം ഒരു താല്‍ക്കാലിക പ്രതിഭാസമാകുമോ അതോ എപ്പോഴേക്കുമുള്ളതാണോ എന്നതാണ്.

What Would Be The Price Of Datsun K2

എന്തായാലും ഡാറ്റ്സന്‍ ബ്രാന്‍ഡില്‍ വരുന്ന ആദ്യവാഹനം മാരുതി ആള്‍ട്ടോ 800 (തുടക്കവില 2.60 ലക്ഷം, അവസാനവില 3.75 ലക്ഷം), ഹ്യൂണ്ടായ് ഇയോണ്‍ (തുടക്കവില 2.90 ലക്ഷം, 3.94 ലക്ഷം) എന്നിവയോട് കിട പിടിക്കാനേ ശ്രമിക്കൂ എന്ന് കരുതാം. ഈ സെഗ്മെന്റിലാണല്ലോ നിസ്സാന്‍ ഇന്നുവരെ പ്രവേശിക്കാത്തതും.

What Would Be The Price Of Datsun K2

1.2 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഡാറ്റ്‌സന്‍ കെ2 പേറുക. ഇതേ എന്‍ജിനാണ് മൈക്രയിലുള്ളത്. മൈക്രയുടെ തന്നെ ഡീസല്‍ എന്‍ജിന്‍ പക്ഷെ കുറെക്കൂടി വലുതായതിനാല്‍ കെ2വില്‍ അത് പ്രതീക്ഷിക്കേണ്ടതില്ല എന്ന് കരുതാം.

What Would Be The Price Of Datsun K2

2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയില്‍ ആയിരിക്കും ഡാറ്റ്‌സന്‍ കെ2 എന്‍ജിന്‍ വില എന്ന് തല്‍ക്കാലം അനുമാനിക്കാം.

More from DriveSpark

Article Published On: Tuesday, July 9, 2013, 14:54 [IST]
English summary
Here is an analysis about the price of upcoming Datsun small hatchback which is codenamed as K2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X