ഇസ്രയേലിലെ 'പറക്കുംതളിക'

പറക്കുംതളിക എന്ന ദിലീപ് സിനിമയില്‍ കണ്ടം ചെയ്ത ഒരു ബസ്സ് മനോഹരമായ ഒരു വീടായി മാറുകയും സിനിമയുടെ കേന്ദ്ര കഥാപത്രങ്ങളിലൊന്നായി പ്രവര്‍ത്തിക്കുകയും കണ്ടിട്ടുള്ള നമുക്ക് ഈ ഇസ്രായേലുകാര്‍ ചെയ്യുന്നത് സങ്കല്‍പത്തിലെങ്കിലും അസാധ്യമല്ലാത്ത ഒന്നാണ്. രണ്ട് സ്ത്രീകളാണ് ഉപേക്ഷിച്ചു കിടന്ന ബസ്സിനെ മനോഹരമായ വീടാക്കി മാറ്റിയത്.

ഉല്‍പന്നങ്ങളുടെ പുനസ്സംസ്‌കരണത്തിന് ഒരു മികച്ച ഉദാഹരണം കൂടിയായ ഈ ഇസ്രായേല്‍ ബസ്സിനെ അടുത്തറിയാം.

Women Turn Abandoned Bus Into Designer House

ഈ കോലത്തിലായിരുന്നു ബസ്സ് ആദ്യത്തില്‍. ടാലി സോള്‍, ഹഗിറ്റ് മൊറെവ്‌സ്‌കി എന്നിവരാണ് ഈ ബസ്സിനെ കണ്ടെടുത്ത് പുതുക്കാന്‍ തീരുമാനിച്ചത്.

Women Turn Abandoned Bus Into Designer House

ഈ അവസ്ഥയിലേക്ക് വാഹനത്തെ മാറ്റിയെടുക്കുകയായിരുന്നു രണ്ടുപേരും. ഒരു പ്രഫഷണല്‍ ഡിസൈനിംഗ് സ്ഥാപനത്തിന്റെ സഹായം ആവശ്യമായിരുന്നു ബസ്സിനെ മാറ്റിയെടുക്കാന്‍. വാര്‍ഡ് ഡിസൈനിനെയാണ് ഈ ജോലിയേല്‍പ്പിച്ചത്.

Women Turn Abandoned Bus Into Designer House

ധാരാളം സ്ഥലസൗകര്യം തോന്നിക്കുന്ന വിധത്തിലുള്ള ഡിസൈനാണ് ഉള്‍വശത്തിന് നല്‍കിയിരിക്കുന്നത്. വളരെ സമര്‍ത്ഥമായി സ്ഥലം ഉപയോഗിച്ചിരിക്കുന്നതായി കാണാം.

Women Turn Abandoned Bus Into Designer House

ഏസി സംവിധാനം വാഹനത്തിനകത്തുണ്ട്. ചൂടുള്ള വെള്ളം ലഭിക്കുള്ള സന്നാഹങ്ങളും ഒരുക്കിയിരിക്കുന്നു.

Women Turn Abandoned Bus Into Designer House

രണ്ടര അടി വീതിയും 12 അടി നീളവുമാണ് ബസ്സിനുള്ളത്. ഈ സ്ഥലസൗകര്യത്തെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുക എന്ന വെല്ലുവിളിയാണ് ഡിസൈനര്‍മാരുടെ മുമ്പിലുണ്ടായിരുന്നത്.

Women Turn Abandoned Bus Into Designer House

ഒരറ്റത്തായി ബെഡ്‌റൂം സജ്ജീകരിച്ചിരിക്കുന്നു. സ്ഥലസൗകര്യത്തിന്റെ കാര്യത്തില്‍ യാതൊരു കുറവും അനുഭവപ്പെടില്ല. വിദഗ്ധമായ ലൈറ്റിംഗ് ബെഡ്‌റൂമിനെ മനോഹരമാക്കുന്നു.

Women Turn Abandoned Bus Into Designer House

മധ്യഭാഗത്താണ് ബാത്ത്‌റൂം. ചിത്രത്തില്‍ ബ്രിട്ടിഷ് നടി ആന്‍ഡ്രി ഹെപ്ബമിന്റെ പടം വരച്ചു വെച്ചിരിക്കുന്നത് അലമാരിയുടെ പുറത്താണ്.

Women Turn Abandoned Bus Into Designer House

സോളാര്‍ സംവിധാനമുപയോഗിച്ചായിരിക്കാം ഈ വീടിനാവശ്യമായ ഊര്‍ജ്ജം ശേഖരിക്കുന്നതെന്ന് കരുതാം. 3 ലക്ഷം ഡോളര്‍ കൊടുത്താല്‍ ഈ വീടിനെ സ്വന്തമാക്കാമെന്നാണറിയുന്നത്.

More from DriveSpark

Article Published On: Saturday, August 31, 2013, 14:35 [IST]
English summary
This is what two women from Israel have done. The final result is an elegant example of a sustainable house.
കൂടുതല്‍... #news #ബസ് #വാര്‍ത്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X