ഏറ്റവും വലിയ ആറുകാലി റോബോട്ട് ഇവിടെ
അനിമട്രോണിക്സ് സ്പെഷ്യലിസ്റ്റായ മൈക്രോമാജിക് സിസ്റ്റംസ് നിര്‍മിച്ചതാണ് ഈ ആറുകാലുള്ള റോബോട്ട്. ഇലക്ട്രോണിക് സന്നാഹങ്ങളുപയോഗിച്ച് അനിമേറ്റ് ചെയ്യുന്ന ജീവികള്‍ എന്ന അര്‍ത്ഥമാണ് അനിമട്രോണിക്സ് എന്ന വാക്കിനുള്ളത്. ഈ റോബോട്ട് ഒരു ഷഡ്‍പദത്തിന്‍റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. മാന്‍റിസ് എന്ന് പേര്
ഏതാണ്ട് നാല് വര്‍ഷത്തോളമെടുത്താണ് കമ്പനി ഈ യന്ത്ര ആറുകാലിയെ നിര്‍മിച്ചെടുത്തത്. ഇത്തരത്തില്‍ ഇന്നേവരെ നിര്‍മിക്കപ്പെട്ടിട്ടുള്ള ആറുകാലുകളുള്ള യന്ത്രജീവികളില്‍ ഏറ്റവും വലിയതാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെടുന്നു.
1,900 കിലോഗ്രാമാണ് ഈ റോബോട്ടിന്‍റെ ഭാരം. ഉയരം 208 മീറ്റര്‍. 2.2 ലിറ്റര്‍ ഡീസല്‍ ടര്‍ബോചാര്‍ജ്‍ഡ് എന്‍ജിനാണ് ഈ റോബോട്ടിന്‍റെ ഹൈഡ്രോളിക്സ് സംവിധാനത്തെ ചലിപ്പിക്കുന്നതിന് സഹായിക്കുന്നത്. ആറ് കാലുകളിലായി പതിനെട്ടോളം ആക്‍ച്വേറ്ററുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവയെ ലിനക്സില്‍ റണ്‍ ചെയ്യുന്ന ഹെക്സ്‍എന്‍ജിന്‍ എന്ന സോഫ്റ്റ്‍വെയര്‍ നിയന്ത്രിക്കുന്നു.
മണിക്കൂറില്‍ 1 കിലോമീറ്റര്‍ എന്ന നിലയിലാണ് ഈ റോബോട്ടിന്‍റെ സ്പീഡ്.

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്

ആറുകാലി റോബോട്ട്



Click it and Unblock the Notifications








