ഏറ്റവും മുല്യമേറിയ കാര്‍ ബ്രാന്‍ഡേത്?
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡ് എന്ന സ്ഥാനം ടൊയോട്ടയ്ക്ക്. മൊത്തം നൂറ് മികച്ച മൂല്യമുള്ള ബ്രാന്‍ഡുകളെ തെരഞ്ഞെടുത്തതിലാണ് ടൊയോട്ട ഒന്നാം സ്ഥാനം കൈക്കലാക്കിയത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ മില്‍വാഡ് ബ്രൗണ്‍ ആണ് ഈ പട്ടിക തയ്യാറാക്കിയത്.
ഇതേ സ്ഥാപന മുമ്പ് തയ്യാറാക്കിയ പട്ടികകളില്‍ പലവട്ടം ടൊയോട്ട ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 2006 മുതല്‍ 2009 വരെ ടൊയോട്ട തന്നെയായിരുന്നു ബ്രാന്‍ഡ് മൂല്യത്തിന്‍റെ കാര്യത്തില്‍ ഒന്നാമത്. പിന്നീടിത് ബിഎംഡബ്ല്യു സ്വന്തമാക്കി. 2012 വരെ പട്ടികയില്‍ ഒന്നാമതാവാന്‍ ബീമറിന് സാധിച്ചു. ഇത്തവണ ടൊയോട്ട വീണ്ടുമത് കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.
താഴെ വിവിധ ബ്രാന്‍ഡുകളും അവയ്ക്ക് മില്‍വാഡ് ബ്രൗണ്‍ നല്‍കിയ മൂല്യവും കാണാം.

ടൊയോട്ട
$24,497 ദശലക്ഷം
12% വളര്‍ച്ച

ബിഎംഡബ്ല്യു
$24,015 ദശലക്ഷം
കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 2% ഇടിഞ്ഞു

മെഴ്സിഡിസ് ബെന്‍സ്
$17,952 ദശലക്ഷം
11% വളര്‍ന്നു

ഹോണ്ട
$12,401 ദശലക്ഷം
2% ഇടിഞ്ഞു

നിസ്സാന്‍
$10,186 ദശലക്ഷം
3% വളര്‍ച്ച

ഫോക്സ്‍വാഗണ്‍
$8,790 ദശലക്ഷം
3% വളര്‍ച്ച

ഫോഡ്
$7,556 ദശലക്ഷം
8% വളര്‍ച്ച

ഓഡി
$5,545 ദശലക്ഷം
18% വളര്‍ച്ച

ഹ്യൂണ്ടായ്
$4,000 ദശലക്ഷം
11% വളര്‍ച്ച

ലക്സസ്
$3,472 ദശലക്ഷം
2% വളര്‍ച്ച


Click it and Unblock the Notifications








