ട്രാഫിക് ജാമിന് കുപ്രസിദ്ധമായ നഗരങ്ങള്‍

ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്നത് ഇന്ന് നമ്മുടെ ജീവിതചര്യയുടെ ഭാഗമാണ്. വളരെ ചുരുങ്ങിയ ജീവിതകാലത്തിന്റെ വലിയൊരു ഭാഗം ട്രാഫിക്ക് ബ്ലോക്കുകളിലാണ് നാഗരികമനുഷ്യന്‍ ചെലവഴിക്കുന്നതെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു.

ലോകത്തിലെ പല നഗരങ്ങളും ട്രാഫിക് ജാമുകള്‍ക്ക് കുപ്രസിദ്ധിയുള്ളവയാണ്. ഇന്ത്യയില്‍ ദില്ലി, ബങ്കളുരു, മുംബൈ എന്നിവിടങ്ങളിലെ ട്രാഫിക് ബ്ലോക്കുകള്‍ വളരെയേറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം നിരവധി നഗരങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. പലതിലും ദിവസങ്ങളോളം കുടുങ്ങിക്കിടന്നാണ് ആളുകള്‍ വീട്ടിലെത്തുന്നത്. ലോകത്തിലെ ഏറ്റവും കൊടിയ ട്രാഫിക് ജാമുകള്‍ സംഭവിക്കുന്ന നഗരങ്ങളെ പരിചയപ്പെടാം ഇവിടെ.

100 കിലോമീറ്റര്‍ നീളം, 10 ദിവസം ദൂരം!

100 കിലോമീറ്റര്‍ നീളം, 10 ദിവസം ദൂരം!

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ തന്നെയാണ് ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍ നടക്കാറുള്ളത്. ലോകത്തിലെ ഏറ്റവും കൊടിയ ട്രാഫിക് ജാം സംഭവിച്ചത് ചൈന നാഷണല്‍ ഹൈവേ 110ലാണ്. ഒഗസ്റ്റ് 2010ല്‍ നടന്ന ഈ ട്രാഫിക് ജാമിന് 100 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ഒരു വലിയ ദേശീയ പ്രശ്‌നമായി മാറിയ ട്രാഫിക് കുരുക്ക് അഴിച്ചെടുക്കാന്‍ 10 ദിവസമാണ് സര്‍ക്കാരെടുത്തത്. ഇതിനിടയില്‍ റോഡരികുകളില്‍ ആളുകള്‍ സര്‍ബത്ത് കച്ചോടവും ഓംബ്ലൈറ്റടിയുമെല്ലാം തുടങ്ങിയിരുന്നു.

ബ്രസീല്‍

ബ്രസീല്‍

സാവോ പോളോ നഗരം വലിയ ട്രാഫിക് ജാമുകള്‍ക്ക് പേരുകേട്ടതാണ്. ആഴ്ചാവസാനങ്ങളിലാണ് ജനങ്ങള്‍ കൂട്ടത്തോടെ ബ്ലോക്കുണ്ടാക്കാന്‍ കാറുമെടുത്ത് ഇറങ്ങുക. നമ്മുടേതിന് സമാനമായ റോഡ് സാഹചര്യങ്ങളുള്ള ബ്രസീലില്‍ നമ്മുടേതിന് സമാനമായ ആളുകള്‍ തന്നെയാണുള്ളത്. തീപ്പെട്ടി വാങ്ങാനും കാറെടുത്തേ ഇറങ്ങൂ! നഗരത്തില്‍ പല ആഴ്ചാവസാനങ്ങളിലും 295 കിലോമീറ്റര്‍ നീളമുള്ള ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകാറുണ്ട്.

തായ്‌ലന്‍ഡ്

തായ്‌ലന്‍ഡ്

ബങ്കോക്കില്‍ വലിയ ട്രാഫിക് ജാമുകള്‍ സംഭവിക്കുന്നത് പതിവാണ്. ഈയടുത്ത കാലത്ത് സര്‍ക്കാര്‍ നടത്തിയ ചില നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. എങ്കിലും ട്രാഫിക് ബ്ലോക്കുകള്‍ക്ക് അവസാനമൊന്നുമായിട്ടില്ല.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

നമ്മുടെ അയല്‍നാടായ ബംഗ്ലാദേശിലെ അവസ്ഥ അതിഭീകരമാണ്. ലോകത്തിലെ ഏറ്റവും മോശപ്പെട്ട റോഡ് സൗകര്യങ്ങളുള്ള ഈ നാട്ടില്‍ കുരുക്കുകളുണ്ടായാല്‍ അതിനെ സ്വയം അഴിയാന്‍ വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും പ്രവര്‍ത്തിക്കില്ല. ഇവിടെ ഇന്നും കുതിരവണ്ടിയും കാളവണ്ടിയുമെല്ലാമാണ് റോഡുകളില്‍ ഉപയോഗിച്ചു വരുന്നത്.

ഇന്തോനീഷ്യ

ഇന്തോനീഷ്യ

ജക്കാര്‍ത്തയിലെ തെരുവുകളും വലിയ ജാമുകളുടെ കേന്ദ്രമാണ്. ഇവിടെ പൊതുഗതാഗത സംവിധാനം വളരെ മോശമാണ്. വീതി കുറഞ്ഞ തെരുവുകളും പ്രശ്‌നക്കാരാകുന്നു ചിലപ്പോഴെല്ലാം.

ഉഗാണ്ട

ഉഗാണ്ട

ഉഗാണ്ടന്‍ നഗരമായ കമ്പാല ലോകത്തിലെ കൂതറ നഗരങ്ങളിലൊന്നാണ്. ഇവിടുത്തെ ട്രാഫിക് വളരെ കടുത്തതാണ്. ഒന്നൊ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന ട്രാഫിക് ബ്ലോക്കുകള്‍ ഇവിടെ ഒരു സാധാരണ സംഭവമാണ്. റോഡുകളുടെ ദയനീയ സ്ഥിതിയും അവുക്കുചാലുകള്‍ എന്ന സംവിധാനം വലിയൊരളവ് ഇല്ലാത്ത അവസ്ഥയുമെല്ലാം ഈ പ്രശ്‌നത്തിന് കാരണമാണ്.

യുനൈറ്റഡ് സ്റ്റേറ്റ്‌സ്

യുനൈറ്റഡ് സ്റ്റേറ്റ്‌സ്

നല്ല റോഡുകളും മികച്ച ട്രാഫിക് സന്നാഹങ്ങളുമെല്ലാം ഉണ്ടായിട്ടും അമേരിക്കയിലെ സ്ഥിതിയും വളരെ മെച്ചമൊന്നുമല്ല. തട്ടിയും തടഞ്ഞും മാത്രമേ പല അമേരിക്കന്‍ നഗരങ്ങളിലും വണ്ടിയോടിക്കാന്‍ കഴിയൂ. എല്ലാവര്‍ക്കും കാറുണ്ട് എന്നതും എല്ലാവരും കാറിലേ ഇറങ്ങൂ എന്നതുമെല്ലാം കാരണമായി പറയാവുന്നതാണ്.

Worst Traffic Jams In Cities Around The World

കൊച്ചിയിലും ന്യൂയോര്‍ക്കിലും ഒരുപോലെ സംഭവിക്കാവുന്ന ഒരു പ്രതിഭാസം മാത്രമാണ് ട്രാഫിക് ബ്ലോക്കുകളിന്ന്. ഈ പ്രശ്‌നത്തിന് പല പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും കാറില്‍ നിന്നിറങ്ങുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയുമാണ് ശരിയായ പരിഹാരം.

Worst Traffic Jams In Cities Around The World

യുകെയിലെ ഗതാഗത അധികൃതര്‍ കണ്ടെത്തിയത് എന്തെല്ലാം മികച്ച സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താലും ട്രാഫിക് ജാമുകള്‍ തുടര്‍ന്നു കൊണ്ടിരിക്കും എന്നതാണ്. ഇതില്‍ നിന്ന് നമുക്ക് ഇപ്രകാരം അനുമാനിക്കാം: ട്രാഫിക്കിന്റെ ഒരു അത്യന്താപേക്ഷിത ഘടകം മാത്രമാണ് ട്രാഫിക് ജാം.

More from DriveSpark

Article Published On: Monday, November 11, 2013, 17:20 [IST]
English summary
Almost all major cities around the world, no matter how developed that country is, experiences severe traffic congestion on a regular basis.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X