സിഗ്നലില്‍ വണ്ടി ഓഫ് ചെയ്യുന്നതെന്തിന്?

Car
വണ്ടി സ്റ്റാര്‍ട്ട് ചെയ്താല്‍ പിന്നെ ഓഫ് ചെയ്യുന്ന പരിപാടിയില്ല എന്ന നിലപാടുള്ളവരുണ്ട്. ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്ന സമയങ്ങളില്‍ വണ്ടിയൊന്ന് ഓഫ് ചെയ്തിട്ടാല്‍ ലാഭം പലതാണ്. പെട്രോള്‍ ലാഭിക്കാം എന്നത് ഒന്നാമത്തെ ലാഭം. ട്രാഫിക് സിഗ്നലുകളില്‍ ദിവസവും അല്‍പനേരം നിന്നാല്‍ മാറാത്ത തലവേദനയുണ്ടാകുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തു വിടുന്ന കരിമ്പുകയാണ് പ്രശ്നമുണ്ടാക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന തലവേദന ഒവിവാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. വണ്ടികള്‍ ട്രാഫിക് സിഗ്നലില്‍ ഓഫാക്കിയിടുക.

മറ്റൊരു പ്രശ്നം കരിമ്പുക തന്നെയാണ്. വെറുതെ കത്തിച്ചു കളയുന്ന ഇന്ധനം കരിമ്പുകയുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ കൂട്ടുകയും വന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

എന്‍ജിന്‍ ഓഫ് ചെയ്യാതെ ട്രാഫിക്കില്‍ വെറുതെ നിറുത്തിയിടുമ്പോള്‍ വളരെ കുറച്ച് ഇന്ധനം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നൊരു തെറ്റിദ്ധാരണ പൊതുവിലുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ തെളിയിക്കുന്നത് കാര്യം നേരെ തിരിച്ചാണെന്നാണ്. പഠനം പറയുന്നതു പ്രകാരം രണ്ട് മിനിട്ട് ഓഫ് ചെയ്യാതെ വണ്ടി നിറുത്തിയിട്ടാല്‍ ഒരു മൈല്‍ ദുരം സഞ്ചരിക്കാനുള്ള ഇന്ധനം വെറുതെ കത്തിപ്പോകുമെന്നാണ്! ഇത് ഇത്തിര അതിശയോക്തിപരമാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ ഈ പഠനങ്ങളെ തള്ളിക്കളയേണ്ടതില്ല എന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

നിരന്തരമായി വാഹനം ഓഫ് ചെയ്യേണ്ടി വരുമ്പോള്‍ ആര്‍ക്കും മടുക്കും എന്നത് ശരി. എന്നാല്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ സമയം വണ്ടി നിറുത്തിയിടേണ്ടി വരികയാണെങ്കില്‍, പെട്രോള്‍ പമ്പുകാരന്‍റെ കുടുബം എങ്ങനെ ജീവിക്കുമെന്ന ഭുതദയ നിങ്ങളെ വേട്ടയാടുകയില്ലെങ്കില്‍ മാത്രം വണ്ടി ഓഫ് ചെയ്യുക!

More from DriveSpark

Article Published On: Saturday, February 11, 2012, 16:44 [IST]
English summary
There are many motorists among us who do not stop their engines at traffic signals. Some of us even do not turn off the engine when they stop the car to talk over the phone. The general belief is that you will spend more fuel to turn on your engine after stopping and the engine will consume less fuel when it is idling.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X