കാര്‍മോഷണം തടയാന്‍ മൊബൈല്‍ സംവിധാനം

കാറിന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ പൊളിച്ച് വളരെ വിദഗ്ധമായാണ് ഇവര്‍ കാര്‍ ഏറ്റെടുക്കുക. ഇതിനെ ചെറുക്കാനാവശ്യമായ സംവിധാനങ്ങള്‍ വളരെ കുറവാണ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിംഗിലെ പിള്ളാര്‍ പക്ഷെ കാഞ്ഞ പുള്ളികളാണ്. കാര്‍ മോഷ്ടാക്കളെ തന്ത്രപൂര്‍വ്വം കുടുക്കാനുള്ള ഒരു മൊബൈല്‍ മാര്‍ഗ്ഗം ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതോടെ കള്ളന്മാരുടെ കട്ടേം പടോം മടങ്ങും. കട്ടായം!
സംഗതി സിമ്പിളാണ്. വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തെ കാറിനകത്ത് സ്ഥാപിക്കുക. ഈ യന്ത്രം നിങ്ങളുടെ മൊബൈലുമായി ബന്ധം സ്ഥാപിച്ചിരിക്കും. ആരെങ്കിലും അനുവാദമില്ലാതെ കാറിനകത്ത് കയറാന്‍ ശ്രമിച്ചാല്‍ ഈ സംവിധാനം നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു അലര്‍ട്ട് നല്‍കും. തിരിച്ച് ഒരു കാള്‍ ചെയ്താല്‍ മാത്രം മതി. കാറിന്‍റെ എന്‍ജിന്‍ ലോക്കാക്കുന്ന പണി ഈ സംവിധാനം ചെയ്തുകൊള്ളും.
2000 രൂപ മാത്രമാണ് ഈ ഉപകരണത്തിന്‍റെ വില. എത്ര ദൂരത്തിരുന്നും കാറിന്‍റെ സുരക്ഷ ഉറപ്പുവരുത്താം എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രധാന പ്രത്യേകത.


Click it and Unblock the Notifications








