അടുത്ത വര്‍ഷം വരെ കാര്‍ വാങ്ങരുത്!

Hyundai Eon
ഉത്സവ സീസണില്‍ വന്‍ ഓഫറുകളുമായി കാര്‍ നിര്‍മാതാക്കള്‍ രംഗത്തുണ്ട്. ‍ഡിസ്‍കൗണ്ട് ഓഫറുകളാണ് ഏറെ ആകര്‍ഷകമായിട്ടുള്ളത്. ഇതു കൂടാതെ ഫ്രീ ഇന്‍ഷൂറന്‍സ്, കൂടിയ വാറന്‍റി, ഫ്രീ അക്സസറികള്‍ തുടങ്ങിയ ഓഫറുകളുമുണ്ട്. ചില കാര്‍ നിര്‍മാതാക്കള്‍ വണ്ടി വാങ്ങിയാല്‍ പെട്രോള്‍ അടിച്ചുകൊടുക്കുന്ന ഏര്‍പാടും തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാണുമ്പോള്‍ കാര്‍ വാങ്ങുവാന്‍ സ്വപ്നം കണ്ടു നടക്കുന്നയാള്‍ സ്വാഭാവികമായി ആ അസുലഭ മുഹൂര്‍ത്തം ഇതാ വന്നെത്തിയിരിക്കുന്നു എന്ന് ധരിക്കുന്നു.

ഓഫറുകള്‍ തുടങ്ങിയത് ഓക്ടോബര്‍ ആദ്യം മുതലാണ്. ഉത്സവ സീസണ്‍ ആരംഭം. അവസാനിക്കുന്നത് ഡിസംബറില്‍ ക്രിസ്തുമസ് തുടങ്ങുന്ന വേളയിലും. ഈ സമയത്ത് ലഭിക്കുന്ന ഓഫറുകളുടെ നേരെ മാത്രം കണ്ണു വെക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ നിന്ന് വിട്ടുപോകുന്നുണ്ടോ എന്ന് സംശയം. സംശയമല്ല, ചിലത് നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നുണ്ട്.

2011 അവസാനമാണ് ഈ ഓഫര്‍ മാമാങ്കം നടക്കുന്നെതന്ന് അറിയാമല്ലോ. വര്‍ഷത്തിന്‍റെ അവസാനത്തില്‍ തങ്ങളുടെ വില്‍പനാ ടാര്‍ഗറ്റുകള്‍ പൂര്‍ത്തീകരിക്കാനുള്ള തത്രപ്പാടിലാണ് കാര്‍ കമ്പനികള്‍.

പറഞ്ഞു വന്നത്, ഡിസംബറില്‍ നിങ്ങള്‍ കാര്‍ വാങ്ങുകയാണെങ്കില്‍ ആ കാര്‍ 2011ലെ കാറാകുന്നു. പകരം ജനുവരിയാണ് കാര്‍ വാങ്ങുന്നതെങ്കിലോ? അത് 2012 കാര്‍ എന്ന് പില്‍ക്കാലത്ത് തിരിച്ചറിയപ്പെടും. ഇത് കടലാസുകളില്‍ വരുന്ന ചെറിയ ഒരു മാറ്റം മാത്രമാണ്. പക്ഷെ പ്രായോഗിക തലത്തില്‍ ഇത് വലിയൊരു വ്യത്യാസമായി പിന്നീട് അനുഭവപ്പെടും.

ഈ "പില്‍ക്കാലം" കാറുകളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. പഴയ കാര്‍ വില്‍ക്കാന്‍ നടക്കുന്ന സമയമാണത്. പഴയ കാര്‍ മാറ്റി പുതിയതൊന്ന് വാങ്ങാന്‍ പോകുമ്പോള്‍ യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ ഒരു വര്‍ഷം പഴക്കം നിങ്ങളുടെ കാറിന് വിപണി വിലയിരുത്തും.

More from DriveSpark

Article Published On: Sunday, October 23, 2011, 11:36 [IST]
English summary
Carmakers are offering huge discounts during this festive season. While there are some advantages buying cars when such discounts are available, there are some factors that may have a negative impact too
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X