'ശോധനാഗുരുക്കന്മാ'രെ ഒഴിവാക്കാം

Posted By:
<ul id="pagination-digg"><li class="previous"><a href="/how-to/10-22-reasons-start-using-bicycle-2-aid0168.html">« Previous</a></li></ul>
To Follow DriveSpark On Facebook, Click The Like Button
Car
നഗരങ്ങളില്‍ 'ഗുരുക്കന്മാ'രുടെ എണ്ണം കൂടി വരികയാണ്. ഇതിനുള്ള പ്രധാന കാരണം ശോധനക്കുറവാണ്. വിശദീകരണം ആവശ്യമാണല്ലേ? തരാം.

നഗരങ്ങളിലെ ഭക്ഷണരീതികള്‍ പലപ്പോഴും വയറിനെ നാശമാക്കാന്‍ പര്യാപ്തമായവയാണ്. ഭക്ഷണം അന്തമില്ലാതെ അടിച്ചുകയറ്റാന്‍ കെ എഫ് സി പോലുള്ള സ്ഥാപനങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ വയറിന് അസുഖം പിടിച്ചവരാണ് യോഗ ക്ലാസ്സുകളില്‍ ഇടിച്ചുകയറുന്നത്. ഇവരെയാണ് ചില ഗുരുക്കന്മാര്‍ വലയെറിഞ്ഞ് പിടിക്കുന്നത്. ഇവരെ 'ശോധനാഗുരുക്കന്മാര്‍' എന്ന് വിളിക്കുക.

6) സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, അത്ഭുതമേ, നമ്മുടെ വയറിന്‍റെ പ്രശ്നങ്ങള്‍ പോയൊഴിയുന്നു. ഇത് മറ്റൊരു സാമൂഹ്യ സേവനത്തിനു കൂടി കാരണമാകും. ശോധനാഗുരുക്കന്മാര്‍ ഉന്മൂലനാശം ചെയ്യപ്പെടും!

7) അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടാകുന്നതനുസരിച്ച് ആഭ്യന്തര വിലയില്‍ മാറ്റം വരുത്താന്‍ വേണ്ടിയാണ് പെട്രോള്‍ വിലയിടീല്‍ കര്‍മം കുത്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അന്താരാഷ്ട്ര വില കൂടുമ്പോള്‍ മാത്രമാണ് ആഭ്യന്തര വിലയില്‍ മാറ്റമുണ്ടാകുന്നത് എന്നാണ്. ഇത് വാഹനം വാങ്ങുന്നവനെ ഇരുട്ടത്തിട്ട് പെരുമാറുന്നതിന് തുല്യമാണ്. ഡീസല്‍ കാറുകള്‍ വാങ്ങിയാല്‍ പ്രശ്നം ഒടുങ്ങുമെന്നാണ് ചിലര്‍ കരുതുന്നത്. അത് വെറും വ്യാമോഹമാണെന്ന് വ്യക്തമാകാന്‍ ഇവിടൊന്ന് ക്ലിക്കിയാല്‍ മതി.

പറഞ്ഞു വന്നത്, ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കാനായി സാധ്യമായ സമയങ്ങളില്‍ സൈക്കിള്‍ ഉപയോഗിക്കുക എന്നതാണ്.

8) ഇന്നത്തെക്കാലത്ത് നഗരങ്ങളില്‍ ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ വാഹനം സൈക്കിള്‍ തന്നെയാണ്. ട്രാഫിക് കുരുക്കുകളില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാന്‍ സൈക്കിള്‍ സഹായിക്കുന്നു. അതിനാല്‍ ഓഫീസ് യാ‍ത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക.

<ul id="pagination-digg"><li class="previous"><a href="/how-to/10-22-reasons-start-using-bicycle-2-aid0168.html">« Previous</a></li></ul>
English summary
Economic instability and ever-increasing climate change are just two of the many reasons riding a bike is an excellent alternative to driving.
Story first published: Saturday, October 22, 2011, 18:41 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark