കാറിൽ ഇത്രക്കാലം ചെയ്തത് മണ്ടത്തരങ്ങൾ മാത്രമോ?

നിങ്ങൾ പതിവായി ചെയ്യാറുള്ള എന്നാൽ പലപ്പോഴും മണ്ടത്തരമാണെന്ന് മനസിലാക്കത്ത ചില ഡ്രൈവിംഗ് ദുശ്ശീലങ്ങൾ.

By Super Admin

തെറ്റുകൾ സംഭവിക്കുന്നത് മനുഷ്യസഹജമാണ് എന്നാൽ ഒരു തെറ്റുതന്നെ വീണ്ടും വീണ്ടുമാവർത്തിക്കുന്നത് അത് അജ്ഞതയെന്നോ വിഢിത്തരമെന്നോ വേണമെങ്കിൽ പറയാം. ഇവിടെ പറഞ്ഞുവരുന്നത് റോഡ് അപകടകങ്ങളെ കുറിച്ചാണ്. റോഡിൽ സംഭവിക്കുന്ന 99ശതമാനം അപകടകങ്ങൾക്ക് കാരണക്കാർ മനുഷ്യർ തന്നെയാണ്. ഇതറിഞ്ഞുകൂടിയും ഇന്നും അലക്ഷ്യമായി വാഹനമോടിക്കുന്നതിൽ ഒരു കുറവും സംഭവിച്ചിട്ടില്ല.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

ഡ്രൈവിംഗിനിടെ അശ്രദ്ധ മൂലം സംഭവിക്കുന്ന അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ സെൽഫ്ഡ്രൈവിംഗ് കാറുകൾക്ക് സാധിക്കുമെന്നുള്ളത് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇനിയുള്ളക്കാലം സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് വഴിമാറുമ്പോൾ മനുഷ്യസഹജമായി സംഭവിക്കാനിടയുള്ള തെറ്റുകൾ എത്രമാത്രം ഒഴിവാക്കപ്പെട്ട് ഡ്രൈവിംഗ് തികച്ചും സുരക്ഷിതമാകുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

10. സൈഡ് മിറർ അലങ്കാരമല്ല

10. സൈഡ് മിറർ അലങ്കാരമല്ല

വാഹനങ്ങളുടെ വശങ്ങളിൾ ഘടിപ്പിച്ച് കാണാറുള്ള മിററുകൾ വെറും അലങ്കാരത്തിന് മാത്രമുള്ളതല്ലെന്ന് മനസിലാക്കുക. കാറിനിരുവശവും അതുപോലെ പിൻവശത്തും സംഭവിക്കുന്നതെന്താണെന്ന് ഒരു ഡ്രൈവറിന് വ്യക്തമായ ധാരണ നൽകുന്നൊരു മാർഗദർശി കൂടിയാണ് മിറർ. ഒരുപക്ഷെ സൈഡ് മിറർ അടച്ചുവെച്ച് വണ്ടിയോടിക്കുന്നവരെ നിങ്ങൾ ധാരളമായി കണ്ടിരിക്കും.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

മിററുകളുടെ ഉപയോഗം ശരിയാവണ്ണം മനസിലാക്കാത്തതായിരിക്കാം ഇത്തരം പ്രവൃത്തികൾക്ക് കാരണമാകുന്നത്. ഒരു വാഹനത്തെ മറികടക്കുമ്പോൾ പിൻവശം നോക്കിയല്ലാതെയാണ് പോകുന്നതെങ്കിൽ അപകടമുറപ്പാണ്. ഈ അവസരങ്ങളിലാണ് സൈഡ് മിററുകൾ കൂടുതൽ സഹായകമാകുന്നത്. ഇതുപോലെ മിററുകൾ കൊണ്ട് ഒരുപാടുപയോഗമുണ്ടെന്നതിനാൽ വാഹനമോടിക്കുന്നതിന് മുൻപെ മിററുകൾ യഥാവിധം ക്രമീകരിക്കച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

09. ഹൈവേയിൽ വേഗത കുറയ്ക്കുമ്പോൾ

09. ഹൈവേയിൽ വേഗത കുറയ്ക്കുമ്പോൾ

ഹൈവേകളിൽ ഇഴഞ്ഞുനീങ്ങുന്നവരെ കണ്ടാൽ തന്നെ കലിയിളകും ഇത്തരക്കാരെ ഒന്ന് ശപിക്കാത്തവരായി ആരുമുണ്ടാകില്ല. പിന്നിൽ വരുന്ന വാഹനങ്ങൾക്കിത് തടസം സൃഷ്ടിക്കുക മാത്രമല്ല കുറഞ്ഞവേഗതയിൽ കൂടി പോകേണ്ടുന്ന ഭാഗത്ത് കൂടി വേഗംകൂട്ടി ഓടിക്കാൻ മറ്റു ഡ്രൈവർമാർ നിർബന്ധിതരാവുക കൂടിയാണ് ചെയ്യുന്നത്.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

ഹൈവേകളിൽ വേഗംകുറച്ച് പോകുന്ന വാഹനങ്ങൾ എല്ലായ്പ്പോഴും ഇടതുവശം ചേർന്നും വേഗത്തിൽ പോകേണ്ടുന്നവർ വലതുവശം ചേർന്നും പോയാൽ അപകടങ്ങൾ ഒഴിവാവുക മാത്രമല്ല ഡ്രൈവിംഗ് സുഖകരവും എളുപ്പവുമാക്കാം. ലെയിൻ ഡിസിപ്ലിൻ എന്നൊരു സംഭവമാണ് ഇന്ത്യക്കാരായ നമ്മുക്ക് ഇല്ലാതെപ്പോയ ഒരു ഗുണം. ഹൈവേകളിൽ വാഹനങ്ങൾക്ക് ഒരേ വേഗമാണെങ്കിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങളും ഒഴിവാക്കാം.

07. ഹൈബീം

07. ഹൈബീം

രാത്രിക്കാലങ്ങളിലാണ് ഹൈബീം വില്ലനാകുന്നത്. എതിരെ വരുന്ന ഡ്രൈവറിന്റെ കാഴ്ചയ്ക്കാണിത് തടസം സൃഷ്ടിക്കുന്നത്. അതിനാൽ രാത്രിക്കലങ്ങളിൽ വാഹനങ്ങൾ എതിരെ വരുന്നതായി ശ്രദ്ധയിൽപെടുമ്പോൾ എപ്പോഴും ലോ ബീമിടാൻ ശ്രമിക്കുക. നിങ്ങൾക്കെതിരെ പോകുന്ന ഡ്രൈവർ ഹൈബീമിട്ടു തരുമ്പോഴാക്കായിരിക്കും എത്രമാത്രം പ്രശ്നമാണ് അതുസൃഷ്ടിക്കുക എന്നത് നിങ്ങൾക്ക് മനസിലാവുക.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

അതിനാൽ രാത്രിക്കാലങ്ങളിൽ ഹൈബീം ആവശ്യമില്ലാത്ത സ്ഥങ്ങളിൽ അതുപൂർണമായിപം ഒഴിവാക്കാൻ ശ്രമിക്കുക. തെരുവുവിളക്കുകൾ ഇല്ലാതിരിക്കുന്ന പക്ഷം റോഡ് വ്യക്തമായി കാണാതിരിക്കുകയാണെങ്കിൽ മാത്രമാണ് ഹൈബീം ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നത്.

06. ബ്രേക്കുകളുടെ തെറ്റായ ഉപയോഗം

06. ബ്രേക്കുകളുടെ തെറ്റായ ഉപയോഗം

ബ്രേക്കുകളും അമിതമായി ഉപയോഗിക്കുന്നത് വാഹനത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കുന്ന ഒരു കാര്യമാണ്. ബ്രേക്ക് പാഡ് ചൂടാകുന്നതിനും തന്മുലം ബ്രേക്ക് പാഡ് മെറ്റീരിയലിൽ വിള്ളൽ വീഴുന്നതിന് കാരണമാകുന്നു.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

മാത്രമല്ല ബ്രേക്കിടുമ്പോൾ വൈബ്രേഷൻ അനുഭവപ്പെടുകയും പെട്ടെന്ന് സ്റ്റോപ്പ് ചെയ്യേണ്ടതായി വരുമ്പോൾ ബ്രേക്ക് പ്രവർത്തിക്കാതെ വരികയും ചെയ്യും. കുത്തനെയുള്ള ഇറക്കങ്ങളിലും കയറ്റങ്ങളിലും കൂടുതൽ നേരം ബ്രേക്കുപയോഗിച്ച് നിരന്തരം വാഹനമോടിക്കേണ്ടി വന്നാലാണ് ബ്രേക്കിന്റെ ക്ഷമത പെട്ടെന്ന് കുറഞ്ഞുവരിക.

05. സീറ്റ് പോസിഷൻ

05. സീറ്റ് പോസിഷൻ

വാഹനമോടിക്കുമ്പോൾ നിങ്ങൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ സീറ്റ് ക്രമീകരിക്കാൻ ശ്രമിക്കണം. നിങ്ങൾ ഉയരുകൂടിയ വ്യക്തിയല്ല എന്നുണ്ടെങ്കിൽ സീറ്റ് പിന്നിലേക്ക് വലിച്ചുവെച്ച് ഡ്രൈവ് ചെയ്യുന്നത് മുൻഭാഗതെ കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കും മാത്രമല്ല ബ്രേക്ക്, ക്ലച്ച് എന്നിവ എത്തിപ്പിടിച്ച് ചവിട്ടേണ്ടതായും വരും.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

സ്റ്റിയറിംഗിലും ബ്രേക്കിലും കൈ-കാലുകൾ എത്താവുന്ന തരത്തിൽ ഡ്രൈവിംഗിന് മുൻപെ തന്നെ സീറ്റുകൾ ക്രമീകരിച്ച് വയ്ക്കേണ്ടതാണ്. അതുപോലെ കുനികൂടിയിരിക്കാതെ നിവർന്നിരുന്ന് ഓടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

04. ഡേ ലൈറ്റുകൾ

04. ഡേ ലൈറ്റുകൾ

ഡേ ലൈറ്റുകൾ കാറുകളിൽ വിരളമാണെങ്കിൽ കൂടിയും ഇന്നിറങ്ങുന്ന ഒട്ടുമിക്ക പുതിയ കാറുകളുടേയും പ്രത്യേക സവിശേഷതകളിൽ ഒന്നാണ് ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ. ഇവയുടെ ഉപയോഗം യഥാവിധം അറിയാതെ വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും. ഡേ ലൈറ്റുകൾ പകൽസമയത്തുമാത്രം ഉപയോഗിക്കാനുള്ളതും രാത്രിക്കാലങ്ങളിൽ ഓഫ് ചെയ്യേണ്ടതുമാണ്.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

ഡേ ലൈറ്റുകൾ ഹെഡ്‌ലൈറ്റുകളേക്കാൾ ഡിം ആണെങ്കിൽ കൂടിയും രാത്രിക്കാലങ്ങളിൽ ഡേ ലൈറ്റ് ഓണായിരിക്കുമ്പോൾ ടെയിൽ ലൈറ്റ് പ്രവർത്തിക്കാതെ വരും. ഈ സാഹചര്യത്തിൽ പിന്നിലുള്ള ഡ്രൈവറിന് മുൻഭാഗത്തുള്ള വാഹനത്തിന്റെ സാന്നിധ്യം മനസിലാകാതെ വരികയും കൂട്ടിയിടിച്ചുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

03. ലൈൻ ക്രോസ് ചെയ്യുമ്പോൾ

03. ലൈൻ ക്രോസ് ചെയ്യുമ്പോൾ

ടേൺ ചെയ്യുമ്പോൾ നിങ്ങളുടെ വാഹനമുള്ള അതെ ലൈനിൽകൂടി ടേൺ ഇന്റിക്കേറ്റർ ഇട്ടുവേണം ടേൺ ചെയ്യുവാൻ. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഇന്റിക്കേറ്റർ ഇട്ട് സൈഡ് മാറിപ്പോകുന്ന വാഹനങ്ങളെ നിങ്ങൾകണ്ടിരിക്കും. ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടസാധ്യത വർധിപ്പിക്കും.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

മൂന്നോ, നാലോ വരി പാതയാണെങ്കിൽ നിങ്ങൾ പോകാനുദ്ദേശിക്കുന്ന ദിശ പിന്നിൽ വരുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തണമെങ്കിൽ ആ ദിശയിലേക്ക് ഇന്റിക്കേറ്റർ ഇട്ടുമാത്രം ലൈൻ ക്രോസ് ചെയ്യാൻ ശ്രമിക്കുക. ഇത്തരത്തിൽ ഒന്നിലധികം ലൈനുകൾ ക്രോസ് ചെയ്യുന്നതും അപകടകരമാണ്.

02. സിഗ്നലുകൾ പാലിക്കാതിരിക്കൽ

02. സിഗ്നലുകൾ പാലിക്കാതിരിക്കൽ

ആർക്കും തന്നെ ഒരല്പനേരം കാത്തിരിക്കാനുള്ള മനസും ക്ഷമയുമില്ല. സിഗ്നലുകളിൽ പച്ച തെളിഞ്ഞാൽ വാഹനങ്ങൾക്ക് കടന്നു പോകാമെന്നും മ‍ഞ്ഞനിറം സൂചിപ്പിക്കുന്നത് വേഗത കുറയ്ക്കണം എന്നുതുമാണ്. അശ്രദ്ധമായി സിഗ്നൽ ക്രോസ് ചെയ്യുന്നതിലൂടെ അപകടകമാണ് നിങ്ങൾ വിളിച്ചുവരുത്തുന്നത്.

ഇത്രക്കാലം ഈ മണ്ടത്തരങ്ങളാണോ നിങ്ങൾ കാറിൽ ചെയ്തിരുന്നത്?

സിഗ്നലിൽ പച്ച തെളിഞ്ഞു കഴിഞ്ഞ് മഞ്ഞതെളിഞ്ഞാൽ കൂടിയും ആളുകൾ നിർത്താനോ വേഗത കുറയ്ക്കാനോ ശ്രമിക്കാറില്ല. എത്രയും പെട്ടേന്ന് കടന്നുപോകാനുള്ള തിരക്കിൽ പായുന്നതിനിടെ ചിലപ്പോൾ അപകടങ്ങളും സംഭവിച്ചേക്കാം. അല്പനേരം കാത്ത് സിഗ്നൽ ലൈറ്റുകളെ അനുസരിച്ച് വാഹനമോടിച്ചാൽ നിങ്ങളുടെ വിലപ്പെട്ട ജിവൻ തന്നെയാണ് നഷ്ടപ്പെടാതെ ഇരിക്കുന്നത്.

01. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വാഹനം നിർത്തൽ

01. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വാഹനം നിർത്തൽ

വാഹനമോടിച്ചുകൊണ്ടിരിക്കെ മറ്റെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ട് മുന്നറിയിപ്പു നൽകാതെ വഴിമാറിപ്പോകുന്നത് പിന്നിൽ വരുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കിയേക്കാം. അങ്ങനെ ചെയ്യുമ്പോൾ മുന്നറിയിപ്പുനൽകി വേണം റോഡിൽ നിന്ന് വഴിമാറിപ്പോകാൻ.

More from DriveSpark

Article Published On: Monday, December 19, 2016, 14:21 [IST]
English summary
10 Most Common Driving Mistakes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X