പഴയ ബൈക്കില്‍ E20 പെട്രോള്‍ ധൈര്യമായി നിറയ്ക്കാം! ഈ 5 ടിപ്പുകള്‍ പാലിച്ചാല്‍ മാത്രം മതി
രാജ്യത്ത് വാഹന രംഗത്ത് ഇപ്പോള്‍ ചര്‍ച്ച ജിഎസ്ടി പരിഷ്‌കാരത്തെയും E20 ഇന്ധനത്തെയും ചുറ്റിപ്പറ്റിയാണ്. മലിനീകരണവും അസംസ്‌കൃത എണ്ണ ഇറക്കുമതിയും കുറയ്ക്കാനായി 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 പെട്രോള്‍ ഇന്ത്യയില്‍ പുതിയ മാനദണ്ഡമായി മാറാന്‍ പോകുകയാണ്. E20 പെട്രോള്‍ മികച്ചതാണെങ്കിലും ഇതിന് അനുസൃതമായി രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത പഴയ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഒരു വെല്ലുവിളിയാണ്. കാരണം, എഥനോള്‍ ഹൈഗ്രോസ്‌കോപ്പിക് ആണ് (ഈര്‍പ്പം ആഗിരണം ചെയ്യുന്നു). കൂടാതെ ഇത് പഴയ ബൈക്കുകളുടെ ലോഹ ഭാഗങ്ങള്‍, റബ്ബര്‍ സീലുകള്‍, ഫ്യുവല്‍ സിസ്റ്റം എന്നിവയ്ക്ക് കേടുവരുത്തും.
എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല, നിങ്ങളുടെ പഴയ ബൈക്കില്‍ ധൈര്യമായി E20 പെട്രോള്‍ നിറയ്ക്കാം. E20 പെട്രോള്‍ സൃഷ്ടിച്ചേക്കാവുന്ന കേടുപാടുകളില്‍ നിന്ന് നിങ്ങളുടെ ബൈക്കിനെ സംരക്ഷിക്കാന്‍ ഉപകാരപ്രദമാകുന്ന 5 പ്രായോഗിക ടിപ്പുകള്‍ പറഞ്ഞുതരാം. ഇവ പാലിച്ചാല്‍ എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ ദോഷവശങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കും.

1. ഫ്യുവല്‍ അഡിറ്റീവുകള്‍ ഉപയോഗിക്കുക: ഫ്യുവല്‍ അഡിറ്റീവുകള്‍ അല്ലെങ്കില്‍ സ്റ്റെബിലൈസറുകള്‍ എഥനോളിന്റെ നശീകരണ സ്വഭാവത്തെ കുറയ്ക്കുന്നതിനാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവ വെള്ളം ആഗിരണം ചെയ്യുന്നത് തടയാനും കാര്‍ബണ്‍ നിക്ഷേപം കുറയ്ക്കാനും ഫ്യുവല്‍ സിസ്റ്റം വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു. പതിവായി ഇവ ചേര്‍ക്കുന്നത് സുഗമമായ പെര്‍ഫോമന്‍സും ദീര്‍ഘമായ എഞ്ചിന്‍ ലൈഫും ഉറപ്പാക്കുന്നു.
2. റബ്ബര്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ നവീകരിക്കുക: എഥനോള്‍ അനുയോജ്യമല്ലാത്ത റബ്ബര്‍ ഹോസുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍ എന്നിവയായിരിക്കും പഴയ ബൈക്കുകളില്‍ ഉപയോഗിക്കുന്നത്. കാലക്രമേണ, E20 ഇന്ധനം കാരണം അവ പൊട്ടാനോ ചോര്‍ച്ചയ്‌ക്കോ കാരണമാകും. എഥനോള്‍-പ്രതിരോധശേഷിയുള്ള ഘടകങ്ങള്‍ (നിയോപ്രീന്‍, വിറ്റോണ്‍, അല്ലെങ്കില്‍ ടെഫ്‌ലോണ്‍-ലൈന്‍ഡ് പാര്‍ട്‌സുകള്‍) ഉപയോഗിച്ച് അവ മാറ്റിസ്ഥാപിക്കുന്നത് ഫ്യുവല്‍ സിസ്റ്റത്തെ സംരക്ഷിക്കാന്‍ നല്ലതാണ്.

3. ഫ്യുവല്‍ സിസ്റ്റം പതിവായി വൃത്തിയാക്കുക: എഥനോള്‍ കലര്‍ന്ന ഇന്ധനം ടാങ്കിലും കാര്‍ബറേറ്ററിലും തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ E20 ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ കാര്‍ബറേറ്റര്‍, ഫ്യുവല്‍ ലൈനുകള്‍, ഇന്‍ജക്ടറുകള്‍ എന്നിവ കൂടുതല്‍ തവണ വൃത്തിയാക്കുക. ഇത് റഫ് ഐഡ്‌ലിംഗ്, മിസ്ഫയര്‍, പെട്രോള്‍ കത്തിത്തീരുന്ന അവസ്ഥ എന്നിവ തടയുന്നു.
4. അധികകാലത്തേക്ക് ഇന്ധനം സൂക്ഷിക്കരുത്: എഥനോള്‍ വെള്ളവും ഓക്‌സൈഡുകളുാ എളുപ്പം ആകര്‍ഷിക്കുന്നതിനാല്‍ അതിന് ഷെല്‍ഫ് ലൈഫ് കുറവാണ്. ആഴ്ചകളോളം നിങ്ങളുടെ ബൈക്കിന്റെ ടാങ്കില്‍ പെട്രോള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ ഇടയ്ക്കിടെ ഓടിക്കുന്നില്ലെങ്കില്‍, ടാങ്ക് വറ്റിക്കുകയോ ഇന്ധനം ഫ്രഷായി നിലനിര്‍ത്താന്‍ സ്റ്റെബിലൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക.

5. ഇടയ്ക്കിടെ ഓയില്‍ മാറ്റുക: എഥനോള്‍ എഞ്ചിന്‍ താപനില വര്‍ധിപ്പിക്കുന്നതിനും എഞ്ചിന്‍ ഓയിലിനെ ഫ്യുവല്‍ വേപ്പര്‍ ഉപയോഗിച്ച് നേര്‍പ്പിക്കുന്നതിനും കാരണമാകും. പതിവിലും കൂടുതല്‍ തവണ ഓയില്‍ മാറ്റുന്നത് നിങ്ങളുടെ എഞ്ചിനെ സംരക്ഷിക്കുകയും സുഗമമായ ലൂബ്രിക്കേഷന്‍ ഉറപ്പാക്കുകയും അകാല തേയ്മാനം തടയുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ വാഹനങ്ങള്‍ E20 ഇന്ധനങ്ങള്‍ക്ക് അനുസൃതമായി അപ്്‌ഡേറ്റ് ചെയ്യുന്നുണ്ട്. പഴയ വാഹനങ്ങളെ ഇവ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതുകൊണ്ട് തന്നെ E20 പെട്രോള്‍ ഒരുപാട് കാലം ഇവിടെ തന്നെ ഉണ്ടാകും. അതുകൊണ്ട് നിങ്ങള്‍ E20 കംപ്ലയിന്റ് അല്ലാത്ത പഴയ ബൈക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പാലിക്കുന്നത് ദീര്‍ഘകാലം വിശ്വസനീയമായി എഥനോള്‍ മൂലമുണ്ടാകുന്ന കേടുപാടുകളെക്കുറിച്ച് ആശങ്കപ്പെടാതെ ബൈക്ക് ഓടിക്കാം. ഇത് നിങ്ങള്‍ക്ക് ഒരു പുതിയ അറിവ് ആണെങ്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








