Car Buyers Tips: കാറെടുക്കാന്‍ തീരുമാനിച്ചോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉറപ്പായും ഉപകാരപ്പെടും
ഇന്നത്തെ കാലത്ത് ഒരു കാര്‍ വാങ്ങുകയെന്ന കാര്യം അത്ര പ്രയാസമുള്ള കാര്യമല്ല. വിരല്‍ തുമ്പില്‍ എല്ലാ വിവരങ്ങളും ലഭിക്കുന്ന ഇക്കാലത്ത് കൃത്യമായ ഗവേഷണവും അന്വേഷണവും നടത്തി കാര്‍ വാങ്ങുന്നവരുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ മുന്നിലുള്ള ഓപ്ഷനുകള്‍ വളരെ കൂടുതലായതിനാല്‍ നമ്മള്‍ ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തില്‍ തലചൊറിഞ്ഞ് നില്‍ക്കേണ്ട സാഹചര്യം വരാറുണ്ട്.
സെഗ്‌മെന്റ്, മോഡല്‍, വേരിയന്റ്, വില, ബ്രാന്‍ഡ് എന്നീ കാര്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിലാകും കണ്‍ഫ്യൂഷന്‍. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കാര്‍ വാങ്ങാന്‍ വേണ്ടി മുടക്കുമ്പോള്‍ തീരുമാനം പാളരുതെന്നായിരിക്കും ഏവരുടെയും മനസ്സില്‍. അതിനാല്‍ തന്നെ ധൃതിപ്പെടാതെ വേണം ഒരു തീരുമാനത്തിലേക്ക് എത്താന്‍. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ആളാണെങ്കില്‍ ഉപകാരപ്രദമാകുന്ന ചില സുപ്രധാന ടിപ്പുകളാണ് തുടര്‍ന്ന് പറയാന്‍ പോകുന്നത്.

ഫ്യുവല്‍ ഓപ്ഷന്‍: വ്യക്തികള്‍ക്ക് അനുസരിച്ച് കാറിന്റെ ഉപയോഗവും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ചിലര്‍ക്ക് അത് അത്യാവശ്യ ഘട്ടങ്ങളില മാത്രം ഉപയോഗിക്കാന്‍ വേണ്ടി ആയിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ചുള്ള ഫ്യുവല്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കല്‍ മുഖ്യമാണ്. ശരിയായ ഇന്ധന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ റണ്ണിംഗ് കോസ്റ്റ് കുറക്കാന്‍ സഹായിക്കും.
കാറിന്റെ ദൈനംദിന ഓട്ടം, നിങ്ങള്‍ ഒരുമാസം എത്ര തവണ കാര്‍ നിരത്തിലിറക്കുന്നു എന്നിവക്കൊപ്പം കാര്‍ ഓടിക്കുന്ന റോഡിനെ വരെ ആശ്രയിച്ച് വേണം ഈ തീരുമാനം കൈക്കൊള്ളാന്‍. ഇക്കാര്യങ്ങള്‍ മനസ്സില്‍ കരുതി വേണം അനുയോജ്യമായ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍. ഇന്ധന ഓപ്ഷന് അനുസരിച്ച് വിലയിലും മൈലേജിലുമെല്ലാം മാറ്റങ്ങള്‍ വരും. ഓരോ ഫ്യുവല്‍ ഓപ്ഷനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് എന്നതിനാല്‍ വിവേകത്തോടെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

സെഗ്മെന്റ്: പണ്ടത്തെ പോലെ ഒന്ന് രണ്ട് സെഗ്‌മെന്‍ുകളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്ന ഒരു മാര്‍ക്കറ്റല്ല ഇന്ത്യ. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി) അടക്കമുള്ള സെഗ്‌മെന്റുകളില്‍ കാണുന്ന വളര്‍ച്ച ഇതിനെ അടിവരയിടുന്നു. അതിനര്‍ഥം മറ്റ് സെഗ്‌മെന്റുകള്‍ക്ക് ആവശ്യക്കാരില്ലെന്നല്ല. പുതിയ കാറുകള്‍ വാങ്ങുന്നവരും സാധാരണക്കാരായ ജനങ്ങളും ഇന്നും ചെറുകാറുകള്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്.
വലിയ കുടുംബം ഉള്ള ആളുകള്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളുകള്‍ (എംപിവി) തെരഞ്ഞെടുക്കുന്നു. സകുടുംബം യാത്ര ചെയ്യാന്‍ അത്യാവശ്യം വലിയ സീറ്റിംഗ് കപാസിറ്റി വേണമെല്ലോ. എസ്‌യുവികളുടെ കാലമാണെങ്കിലും ഇന്നും സെഡാനുകള്‍ക്ക് ഡിമാന്‍ഡ് കുറവല്ല. നിങ്ങളുടെ ആവശ്യം സൗകര്യം പ്രായോഗികതയോ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി ശരിയായ സെഗ്‌മെന്റ് തെരഞ്ഞെടുക്കുകയെന്നതും പ്രധാനമാണ്. അല്ലെങ്കില്‍ യാത്രകളുടെ വേളകളില്‍ ചിലപ്പോള്‍ അസൗകര്യം അനുഭവപ്പെടാം.
വേരിയന്റ്: സെഗ്‌മെന്റും ഇഷ്ട കാറുമെല്ലാം ഉറപ്പിച്ച് കഴിഞ്ഞാല്‍ അടുത്തതായി മുന്നിലുള്ള കടമ്പ ശരിയായ വേരിയന്റ് തെരഞ്ഞെടുക്കലാണ്. ബേസ് വേരിയന്റില്‍ നിന്ന് ടോപ് വേരിയന്റിലേക്ക് പോകുന്നതിന് അനുസരിച്ച് ഫീച്ചര്‍ ലിസ്റ്റും സമ്പന്നമാകുമെന്ന് നമുക്കറിയാവുന്ന കാര്യമാണ്. എന്നാല്‍ ഒരോ സെഗ്‌മെന്റില്‍ തന്നെ വരുന്ന കാറുകളെ എടുത്താല്‍, ചില വേരിയന്റുകളില്‍ അപ്രത്യക്ഷമായ ഫീച്ചറുകള്‍ മറ്റ് വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നത് കാണാം. അതിനാല്‍ തന്നെ വേരിയന്റുകള്‍ തെരഞ്ഞെടുക്കുമ്പോഴും സൂക്ഷ്മത പാലിക്കുന്നത് നന്നാകും.
ഡീലര്‍ഷിപ്പുകള്‍: കാറും ഇന്ധന ഓപ്ഷനും വേരിയന്‍ുമെല്ലാം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഇനി ഡീലര്‍ഷിപ്പ് സന്ദര്‍ശനമാവാം. അത്യാവശ്യം നല്ല ഓഫറില്‍ കാര്‍ കിട്ടിയാല്‍ ആര്‍ക്കായാലും പുളിക്കില്ലെല്ലോ. അതിനാല്‍ തന്നെ ഒന്നിലധികം ഡീലര്‍ഷിപ്പുകളില്‍ കയറി ക്വട്ടേഷന്‍ തയാറാക്കുക. ഏറ്റവും മികച്ച ഓഫറും ഡിസ്‌കൗണ്ടും നല്‍കുന്ന ഡീലറുടെ പക്കല്‍ നിന്ന് കാര്‍ വാങ്ങാം. ഡീലര്‍ഷിപ്പുകാരോട് പേശി മികച്ച ഓഫറുകളും ആക്‌സസറികളും നേടിയെടുക്കാനായി ശ്രമിക്കാവുന്നതാണ്.

പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍: കാര്‍ വാങ്ങുന്നതിന് മുമ്പ് പലരും ചെയ്യാന്‍ വിട്ടുപോകുന്ന ഒരു കാര്യമാണ് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍. ഡെലിവറിക്ക് മുമ്പ് നമ്മുടെ വാഹനം പരിശോധിക്കേണ്ടത് സുപ്രധാന കാര്യമാണ്. കാര്‍ ഡീലര്‍ഷിപ്പില്‍ എത്തിയെന്ന വിവരം ലഭിച്ചാല്‍ നിങ്ങള്‍ക്ക് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ നടത്താനായി ആവശ്യമുന്നുയിക്കാം. കാറിന് വല്ല തകരാറുകളോ പിഴവുകളോ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ നിങ്ങളെ ഇത് സഹായിക്കും.
കേടായ കാര്‍ ഡെലിവറി എടുക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ ഈ പ്രക്രിയ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. കാറില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ വന്നാല്‍ അവ പരിഹരിച്ച് കാര്‍ സ്വീകരിക്കാനും അവസരം ഉണ്ട്. ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ഇത്രയും കാര്യങ്ങളില്‍ ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊണ്ടാല്‍ പിന്നീട് നിങ്ങള്‍ക്ക് ദുഖിക്കേണ്ടി വരില്ല. അതിനാല്‍ പുതുതായി കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ കരുതുമല്ലോ...


Click it and Unblock the Notifications








