കാറിന്റെ നിറം മാറ്റാന്‍ പ്ലാനുണ്ടോ? അതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഒരു കാറിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്നാണ് അതിന്റെ നിറം. ചിലര്‍ക്ക് കാറിന്റെ നിറം മറ്റൊന്നിലേക്ക് മാറ്റാന്‍ താല്‍പര്യമുണ്ടാകും. ഉദാഹരണത്തിന് ചുവപ്പ് നിറം കറുപ്പിലേക്ക് മാറ്റാന്‍ താല്‍പര്യമുണ്ടെന്ന് കരുതുക. ഇന്ത്യയില്‍ വാഹനങ്ങളുടെ നിറം മാറ്റുന്നത് അനുവദിനീയമായ കാര്യമാണ്. എന്നാല്‍ ഇതിനായി ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കാതെ വാഹനത്തിന്റെ നിറം മാറ്റുന്നത് വലിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടിക്കും. വാഹനങ്ങളുടെ നിറം മാറ്റുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിവില്ല. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

നിങ്ങളുടെ കാറിന്റെ നിറം മാറ്റുന്നതിനായി ആദ്യം ചെയ്യേണ്ട സംഗതി പ്രദേശത്തെ റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ (RTO) നിന്നുള്ള അനുമതിപത്രം സ്വന്തമാക്കുകയാണ്. ആര്‍ടിഒയില്‍ നിന്ന് അപ്രൂവല്‍ ലഭിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വണ്ടിയുടെ നിറം മാറ്റാന്‍ പ്രയാസമില്ല. ഒപ്പം തന്നെ നിറം മാറ്റം നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും (RC) അപ്ഡേറ്റ് ചെയ്യണം. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമായിരിക്കും ആര്‍സിയില്‍ അപ്ഡേറ്റ് ചെയ്യുക.

car colours india

അതിനാല്‍ അനുമതി വാങ്ങിയ നിറം പെയിന്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിറെ നിറം മാറ്റത്തിന് ആര്‍ടിഒയില്‍ നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. ഈ മാറ്റം കാറിന്റെ ആര്‍സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇക്കാര്യങ്ങള്‍ പാലിക്കാതെ കാറിന്റെ നിറംമാറ്റുന്നത് പൊല്ലാപ്പാകുമെന്ന് പറയേണ്ടതില്ലെല്ലോ. വാഹനം പരിശോധനയില്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ ആദ്യം ചോദിക്കുന്ന രേഖകളില്‍ ഒന്നാണ് ആര്‍സി ബുക്ക്.

പൊലീസ് ചെക്കിംഗിനിടെ വാഹനത്തിന്റെ നിറത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുകയോ കാര്‍ കണ്ടുകെട്ടുകയോ ചെയ്യാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. അതുകൊണ്ട് കാറിന്റെ നിറംമാറ്റിയിട്ടുണ്ടെങ്കില്‍ അത് ആര്‍സിയില്‍ അപ്ഡേറ്റ് ചെയ്യാന്‍ മറക്കരുത്. ഇത് നിയമപരമായ പ്രശ്നങ്ങള്‍ തടയുന്നു. ഈ നിയമങ്ങള്‍ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാറിന്റെ നിറംമാറ്റമടക്കം വാഹനത്തില്‍ വരുത്തിയിട്ടുള്ള നിയമപരമായ പരിഷ്‌ക്കരണങ്ങള്‍ പോലും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.

car colours india

ചിലര്‍ ഈ നിയമവശങ്ങള്‍ അറിയാതെ വാഹനത്തിന്റെ നിറം മാറ്റുകയും പിന്നീട് പൊലീസ് പിടിയിലാകുകയും പിഴ അടക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. കാറിന്റെ ഐഡന്റിറ്റികളില്‍ ഒന്നാണ് നിറം. അതുകൊണ്ടാണ് സര്‍ക്കാര്‍ രേഖയിലും ഇത് മാറ്റണമെന്ന് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നത്. മാത്രമല്ല ചിലപ്പോള്‍ കാറുകള്‍ മോഷണം പോയാല്‍ നിറംമാറ്റിയും മറ്റും ഉപയോഗിക്കുന്ന പ്രവണതയും മറ്റുമുണ്ട്. ഇതിന് തടയിടാന്‍ കൂടിയാണ് ഇത്തരം നിയമങ്ങള്‍ അധികാരികള്‍ കര്‍ശനമാക്കുന്നത്.

കളര്‍ മാറ്റുന്നതിന് മുമ്പ് ആര്‍ടിഒയില്‍ നിന്ന് അനുമതി വാങ്ങുന്നതും ആര്‍സി അപ്ഡേറ്റ് ചെയ്യുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ചെയ്താല്‍ അപ്രതീക്ഷിതമായ പിഴകള്‍ ഒഴിവാക്കാം. ഇതോടൊപ്പം നിങ്ങളുടെ കാറിന്റെ നിറം മാറ്റം സംബന്ധിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയെയും വിവരം അറിയിക്കണം. അല്ലെങ്കില്‍ പെനാല്‍റ്റി ചാര്‍ജുകളോ ഉയര്‍ന്ന പ്രീമിയമോ ലഭിച്ചേക്കാം. ഭാവിയില്‍ എന്തെങ്കിലും ക്ലെയിമുകള്‍ ആവശ്യമായി വന്നാല്‍ ചിലപ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനി ഈ കാരണം പറഞ്ഞ് അതിന് നിരസിച്ചേക്കാം.

നിങ്ങള്‍ കാറിന്റെ അടിസ്ഥാന നിറം മാറ്റാതെ ചെറിയ സ്റ്റിക്കര്‍ വര്‍ക്കുകളും ഹൈലൈറ്റ് കളര്‍ മാറ്റങ്ങളും കാറില്‍ അനുവദനീയമാണ്. ഇതിന് രജിസ്ട്രേഷന്‍ ആവശ്യമില്ല. അത് നിങ്ങളുടെ ആഗ്രഹം പോലെ ചെയ്യാം. മറ്റ് പലരും ചെയ്യുന്നത് കണ്ട് നേരെ ചെന്ന് കാറിന്റെ നിറം മാറാന്‍ നില്‍ക്കുന്നവരില്‍ ഒത്തിരി പേര്‍ക്ക് ഈ നിയമം അറിയില്ല. നിങ്ങളോ അല്ലെങ്കില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും വാഹനത്തിന്റെ നിറം മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം അവരെ ഓര്‍മിപ്പിക്കണേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 8, 2024, 15:00 [IST]
English summary
Car colour change legal requirements and procedure in india explained in malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X