ലുക്കിന് മാത്രമല്ല കേട്ടോ, കാറുകളില്‍ DRL കൊടുക്കുന്നത് എന്തിനാണെന്ന് അറിയാമോ? പകുതിയാള്‍ക്കും അറിയില്ല
ഇന്ന് മിക്ക വാഹനങ്ങളിലും ഡിആര്‍എല്ലുകള്‍ എന്ന് നമ്മള്‍ ചുരുക്കി വിളിക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (Daytime Running Lights) ഒരു സാധാരണ ഫീച്ചറായി മാറിക്കൊണ്ടിരിക്കുകയാണ്. കാറിന്റെ ഹെഡ്ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ ലൈറ്റുകള്‍. കാറിന്റെ എഞ്ചിന്‍ സജീവമാക്കുമ്പോള്‍ ഡിആര്‍എല്ലുകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകും. സാധാരണയായി ഹെഡ്ലൈറ്റുകള്‍ക്ക് മുകളിലോ പ്രത്യേക സ്ട്രിപ്പായോ ആണ് ഡിആര്‍എല്ലുകള്‍ കാണപ്പെടുന്നത്. മോഡേണ്‍ കാര്‍ ഫീച്ചറുകളില്‍ ഒന്നായി ഡിആര്‍എല്ലുകളുടെ ഉപയോഗം അല്ലെങ്കില്‍ അവയുടെ ധര്‍മം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?. അറിയില്ലെങ്കില്‍ അവയെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
ഒരു കാര്‍ ഓടിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ദൃശ്യപരത. നമ്മള്‍ക്ക് റോഡിലേക്ക് കാണുന്നത് മാത്രമല്ല നമ്മുടെ വാഹനം മറ്റുള്ള വാഹന ഉപയോക്താക്കള്‍ക്ക് ദൃശ്യമാകുകയും വേണം. പകല്‍സമയത്തെ മെച്ചപ്പെട്ട ദൃശ്യപരതയാണ് ഡിആര്‍എല്ലുകള്‍ കൊണ്ടുള്ള പ്രാഥമിക നേട്ടങ്ങളിലൊന്ന്്. മറ്റ് ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാനാകും. പ്രത്യകിച്ച് മൂടല്‍മഞ്ഞോ മഴയോ ഉള്ളപ്പോള്‍. അതുകൊണ്ട് തന്നെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഈ ഫീച്ചര്‍ ഏറെ സഹായകമാണ്.

മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ഡിആര്‍എല്ലുകള്‍ ഉള്ള വാഹനങ്ങള്‍ എളുപ്പത്തില്‍ ദൃശ്യമാകു. അതുകൊണ്ട് തന്നെ ഇവരുടെ സുരക്ഷയ്ക്കും ഡിആര്‍എല്ലുകള്‍ സംഭാവന നല്‍കുന്നു. ദൃശ്യപരത കൂടുന്നതോടെ അപകട സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു. ഡിആര്‍എല്ലുകള്‍ പൊതുവേ എല്‍ഇഡി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ കാറിന്റെ മൈലേജ് ചെറിയ രീതിയില്‍ മെച്ചപ്പെടുത്താനും കഴിയും.
സുരക്ഷയ്ക്കും ഊര്‍ജ്ജ ലാഭത്തിനും പുറമേ ഡിആര്‍എല്ലുകള്‍ വാഹനത്തിന്റെ സ്‌റ്റൈലിംഗിലും മികച്ച സംഭാവന നല്‍കുന്നു. ഹെഡ്‌ലൈറ്റുകളുടെ കൂടെ ഡിആര്‍എല്ലുകള്‍ കൂടി നല്‍കുന്നതോടെ കാറിന് മോഡേണ്‍ സ്‌റ്റൈലിഷ് ലുക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്കും ഇത് ആകര്‍ഷകമായി തോന്നുന്നു. പല രാജ്യങ്ങളിലും ഭരണകൂടം ഡിആര്‍എല്ലുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയും ഇവ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വാഹന നിര്‍മ്മാതാക്കള്‍ അവരുടെ മോഡലുകളില്‍ ഡിആര്‍എല്ലുകളും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.

കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പങ്ങളില്‍ ഡിആര്‍എല്ലുകള്‍ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ കൂടിയുണ്ട്. വില, മൈലേജ് എന്നിവയുടെ കൂടെ സേഫ്റ്റിയും ഇന്നത്തെ കാലത്ത് കാര്‍ വാങ്ങുന്നവര്‍ ഏറ്റവും കൂടുതലായി പരിഗണിക്കുന്ന കാര്യമാണ്. സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്ന ജനങ്ങള്‍ തങ്ങള്‍ വാങ്ങുന്ന വാഹനങ്ങളില്‍ ഡിആര്‍എല്ലുകള്‍ പ്രധാന ആവശ്യമായി പരിഗണിക്കുന്നു. ഈ കാരണം കൂടി പരിഗണിച്ചാണ് കാര്‍ ബ്രാന്‍ഡുകള്‍ അവര്‍ ഒരു വാഹനം രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഡിആര്‍എല്ലുകള്‍ കൂടി ഉള്‍പ്പെടുത്തുന്നത്.
വാഹന വിപണിയില്‍ ഇന്ന് കടുത്ത മത്സരം നടക്കുകയാണ്. വില്‍പ്പനയില്‍ മുന്നിലെത്താന്‍ ഏറ്റവും പുതിയതും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതുമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ വണ്ടിക്കമ്പനികള്‍ മത്സരിക്കുകയാണ്. അതുകൊണ്ട് തന്നെ പുത്തന്‍ വാഹനങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ ഒന്നായ ഡിആര്‍എല്ലുകള്‍ എല്ലാ വാഹനങ്ങളിലും ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നു. ഇത്തരം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നത് മത്സരക്ഷമത നിലനിര്‍ത്താന്‍ കാര്‍ ബ്രാന്‍ഡുകളെ സഹായിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കാറുകളില്‍ വരുന്ന ഡിആര്‍എല്ലുകള്‍ക്ക് അതിന്റെ ലുക്കിന് മാത്രമല്ല സരക്ഷയ്ക്കും വലിയ സംഭാവന നല്‍കാന്‍ സാധിക്കുന്നുണ്ട്. സ്‌റ്റൈലിനൊപ്പം സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന ഫീച്ചര്‍ ആയതിനാല്‍ തന്നെ കാര്‍ നിമാതാക്കള്‍ അവ അവശ്യഘടകമായി പരിഗണിക്കുന്നു. ഡിആര്‍എല്ലുകളുടെ ആവശ്യത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. ഇനി അറിയാത്ത നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








