1 പവൻ സ്വർണ്ണത്തിന്റെ പൈസക്ക് പഴയ കാർ ലക്ഷ്വറിയാക്കി മാറ്റാം! 5 സിമ്പിൾ വിദ്യകൾ പറഞ്ഞുതരാം

ഇന്ത്യയില്‍ സ്വര്‍ണ്ണവില (Gold Price) റോക്കറ്റ് വിട്ട പോലെ മുകളിലോട്ട് കുതിച്ചുയരുകയാണ്. നിലവില്‍ ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണത്തിന് ഏകദേശം 1.04 ലക്ഷം രൂപയാണ് വിപണി വില. ഈ സാഹചര്യത്തില്‍ പഴയ കാര്‍ വിറ്റ് ലക്ഷങ്ങള്‍ മുടക്കി പുതിയൊരെണ്ണം വാങ്ങണോ അതോ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വെറും 1 പവന്‍ സ്വര്‍ണ്ണത്തിന്റെ പൈസക്ക് നിങ്ങളുടെ പഴയ കാറിനെ ആധുനിക ഫീച്ചറുകളുള്ള പുതിയ വാഹനമാക്കി മാറ്റാന്‍ സാധിക്കും. അതിനുള്ള ചില വിദ്യകളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

വാഹനത്തിന്റെ ഉള്‍വശം പുതിയതായി തോന്നിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ഒരു മോഡേണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. ഏകദേശം 15,000 രൂപയ്ക്ക് മികച്ച 10 ഇഞ്ച് ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം വിപണിയില്‍ ലഭ്യമാണ്. ഇതോടൊപ്പം 10,000 രൂപ കൂടി മുടക്കിയാല്‍ റിവേഴ്‌സ് ക്യാമറയും മികച്ച സ്പീക്കറുകളും ഘടിപ്പിക്കാം.

car modification at gold price

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സൗകര്യങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ പഴയ കാര്‍ സാങ്കേതികമായി ഏറെ മുന്നിലെത്തും. ഈ പ്രീമിയം ടെക് ഫീച്ചറുകള്‍ക്ക് ആകെ 25000 രൂപയോളമാണ് ചെലവഴിക്കേണ്ടത്. നിങ്ങളുടെ പഴയ കാറിന് പുത്തന്‍ മോഡലുകളുമായുള്ള ജനറേഷന്‍ ഗ്യാപ് മറികടക്കാന്‍ ഈ അപ്‌ഗ്രേഡുകള്‍ കൊണ്ട് സാധിക്കും.

ലക്ഷ്വറി ഇന്റീരിയര്‍

വര്‍ഷങ്ങള്‍ പഴക്കമുള്ള കാറുകളുടെ ഉള്‍വശത്ത് പ്ലാസ്റ്റിക് ഭാഗങ്ങള്‍ ദ്രവിക്കാനും അവയില്‍ നിന്നും അപശബ്ദങ്ങള്‍ വരാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി 10,000 രൂപ മുടക്കി സൗണ്ട് ഡാമ്പിംഗ് ഷീറ്റുകളും 7D ഫ്‌ലോര്‍ മാറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതോടൊപ്പം 20,000 രൂപ മുടക്കി പ്രീമിയം ലെതര്‍ സീറ്റുകള്‍ കൂടി നല്‍കുന്നതോടെ കാറിന്റെ ഉള്ളിലെ ശബ്ദകോലാഹലങ്ങള്‍ കുറയുകയും വാഹനത്തിന് ഒരു ലക്ഷ്വറി ലുക്ക് ലഭിക്കുകയും ചെയ്യും.

premium cabins

അലോയ് വീലുകള്‍

പഴയ കാറുകളുടെ ലുക്കില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുന്ന ഘടകമാണ് അലോയ് വീലുകള്‍. പുതിയ കാറുകളിലെ പ്രധാന ആകര്‍ഷണമായ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ പഴയ കാറിലും ഘടിപ്പിക്കാം. ഒരു വീലിന് ശരാശരി 10,000 രൂപ നിരക്കില്‍ നാല് വീലുകള്‍ക്കായി 40,000 രൂപ ചിലവാകും. ഇത് വാഹനത്തിന്റെ റോഡ് പ്രസന്‍സും ലുക്കും ഇരട്ടിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

എല്‍ഇഡി ലൈറ്റിംഗ്

പഴയ കാറുകളില്‍ മിക്കവാറും മഞ്ഞ വെളിച്ചം നല്‍കുന്ന ഹാലജന്‍ ബള്‍ബുകളാകും ഉണ്ടാവുക. രാത്രികാല യാത്രകളില്‍ മികച്ച കാഴ്ച ലഭിക്കാന്‍ ഹൈ-ഇന്റന്‍സിറ്റി വൈറ്റ് എല്‍ഇഡി ലൈറ്റുകള്‍ ഉപകരിക്കും. ഏകദേശം 6,000 രൂപയ്ക്ക് ഗുണമേന്മയുള്ള എല്‍ഇഡി സെറ്റപ്പ് വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് രാത്രി കാഴ്ച മെച്ചപ്പെടുത്തി യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനൊപ്പം പ്രീമിയം ലുക്കും നല്‍കുന്നു.

led lighting alloy wheels

മൊത്തം ചിലവ് ഇങ്ങനെ

ഈ മാറ്റങ്ങളെല്ലാം വരുത്താന്‍ ഏകദേശം 1.01 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. സ്വര്‍ണ്ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 3,000 രൂപയോളം നിങ്ങള്‍ക്ക് ലാഭിക്കാന്‍ സാധിക്കും. പുതിയൊരു കാര്‍ വാങ്ങാന്‍ 10 ലക്ഷം രൂപയിലധികം ചിലവാക്കേണ്ടി വരുമ്പോള്‍ ഒരു ലക്ഷം രൂപയില്‍ താഴെ മുടക്കി പഴയ കാറിനെ നവീകരിക്കുന്നത് സാമ്പത്തികമായി വലിയ ലാഭമാണ് നല്‍കുന്നത്. കാര്‍ വാങ്ങാന്‍ ബാക്കി വെച്ച പണം വേണമെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയുമാകാം.

പുനര്‍വില്‍പ്പന മൂല്യം

ഇത്തരം മോഡിഫിക്കേഷനുകള്‍ വാഹനത്തിന്റെ പുനര്‍വില്‍പ്പന മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വാഹനത്തിന്റെ ബോഡിയില്‍ ചെറിയ പോറലുകളുണ്ടെങ്കില്‍ അത് പോളിഷ് ചെയ്ത് പെയിന്റിന് തിളക്കം നല്‍കാം. കൃത്യമായ ഇടവേളകളില്‍ സര്‍വീസ് കൂടി ചെയ്യുന്നതോടെ എഞ്ചിന്‍ കരുത്തും നിലനിര്‍ത്താം. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഒരു പുതിയ വാഹനം ഉപയോഗിക്കുന്ന അനുഭവം ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. പുതിയ കാറുകളില്‍ കാണുന്ന മിക്കവാറും എല്ലാ സാങ്കേതിക സൗകര്യങ്ങളും ഇതോടെ നിങ്ങളുടെ പഴയ കാറിലും ലഭ്യമാകും.


മാറ്റങ്ങൾ ഏകദേശ ചിലവ്
അഡ്വാൻസ്ഡ് കോക്പിറ്റ് (Touchscreen, Speaker) ₹25,000
ഇന്റീരിയർ മാറ്റങ്ങൾ (Leather seats, Damping) ₹30,000
ഡയമണ്ട് കട്ട് അലോയ് വീലുകൾ ₹40,000
എൽഇഡി ലൈറ്റിംഗ് ₹6,000
ആകെ തുക ₹1.01 ലക്ഷം

പുതിയൊരു കാറിന് വേണ്ടി വലിയ തുക ലോണ്‍ എടുക്കുന്നതിനേക്കാള്‍ പ്രായോഗികമായ തീരുമാനമാണിത്. കാറിനെ സ്‌നേഹിക്കുന്നവര്‍ക്കും കൊക്കിലൊതുങ്ങുന്ന പൈസയ്ക്ക് കാര്‍ നവീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് മികച്ച ഓപ്ഷനാണ്. 1 പവന്‍ സ്വര്‍ണം വാങ്ങാനുള്ള പഅതേ മുടക്കില്‍ സ്വന്തം വണ്ടി മോഡേണ്‍ ആക്കി മാറ്റാന്‍ പറ്റുന്ന ഈ വിദ്യയെ കുറിച്ചള നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാനായി ഈ ലേഖനം അവര്‍ക്ക് അയച്ചുകൊടുക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, January 13, 2026, 8:00 [IST]
English summary
Car hacks to transform old car into new at price of 8 gram gold
കൂടുതല്‍... #auto tips #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X