പൈസ മുടക്കില്ലാതെ സേഫ്റ്റി കൂട്ടാം! വീട്ടിലിരുന്ന് ഹെഡ്‌ലൈറ്റ് ക്ലീനാക്കാനുള്ള പൊടിക്കൈകള്‍
കേരളത്തില്‍ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. അതിരാവിലെയും വൈകീട്ടും പുറത്തിറങ്ങുമ്പോള്‍ കോടമഞ്ഞ് കാണാന്‍ തുടങ്ങിയിട്ടുണ്ട്. മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായി വാഹനം ഓടിക്കാന്‍ കാര്‍ ഹെഡ്‌ലൈറ്റ് ക്ലിയറായിരിക്കേണ്ടത് അത്യാവശ്യമാണ്. ഫോഗി ഹെഡ്‌ലൈറ്റുകള്‍ കാറിന്റെ സൗന്ദര്യത്തെ മാത്രമല്ല രാത്രികാലങ്ങളിലെ ദൃശ്യപരതയെയും ബാധിക്കുന്നു. അത് സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. കാറുടമയ്ക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് ഇതൊരു ഭീഷണിയാകും. നിങ്ങളുടെ കാറിന്റെ ഹെഡ്‌ലൈറ്റിന് ഇത്തരമൊരു പ്രശ്‌നമുണെടങ്കില്‍ അവ ഫലപ്രദമായി വൃത്തിയാക്കാനും രാത്രികാഴ്ച കൂട്ടാനും ആവശ്യമായ ടിപ്പുകളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
ഒക്‌സിഡേഷന്‍, അള്‍ട്രാവയലറ്റ് രശമികള്‍, അഴുക്ക് അടിഞ്ഞ് കൂടല്‍ എന്നിവ കാരണമാണ് ഹെഡ്‌ലൈറ്റ് ഫോഗിയായി മാറാനുള്ള പ്രധാന കാരണങ്ങള്‍. ഇത് നിങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ തെളിച്ചം കുറയ്ക്കും. പതിവായി കാറിന്റെ ഹെഡ്‌ലൈറ്റ് പരിപാലിച്ചാല്‍ ഈ പ്രശ്‌നം തടയാന്‍ സാധിക്കും. നിങ്ങളുടെ കാറിന്റെ ഹെഡ്‌ലൈറ്റ് റീസ്‌റ്റോര്‍ ചെയ്യാനും നല്ല തെളിച്ചവും വെളിച്ചവും കൈവരുത്താനും ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതാരം.

കാര്‍ ഹെഡ്‌ലൈറ്റ് വൃത്തിയാക്കുമ്പോള്‍ നാം ആദ്യം ചെയ്യേണ്ടത് അതിന് മുകളിലുള്ള ഒക്‌സിഡൈസ്ഡ് ആയ പാളി നീക്കം ചെയ്യുക എന്നതാണ്. ഇതിനായി ചില സിമ്പിള്‍ സാധനങ്ങള്‍ കൈയ്യില്‍ കരുതാം. ഹെഡ്‌ലൈറ്റ് റീസ്‌റ്റോറേഷന്‍ കിറ്റ്, മൈക്രോഫൈബര്‍ തുണി, മാസ്‌കിംഗ് ടേപ്പ്, വെള്ളം, സാന്‍ഡ് പേപ്പര്‍ എന്നിവയാണ് ഇതിന് വേണ്ടത്. വീട്ടിലിരുന്ന് കൊണ്ട് പ്രൊഫഷനലായി ഹെഡ്‌ലൈറ്റ് വൃത്തിയാക്കാന്‍ ഇത് കൊണ്ട് നമുക്ക് സാധിക്കും.
ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് ഹെഡ്‌ലൈറ്റിന്റെ ഉപരിതലം വൃത്തിയാക്കുക. ശേഷം മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടയ്ക്കാം. ആക്‌സമികമായി ഉണ്ടാകുന്ന സ്‌ക്രാച്ചുകളും പോറലുകളും തടയാന്‍ വേണ്ടി പെയിന്റുള്ള ചുറ്റുഭാഗങ്ങളില്‍ മാസ്‌കിംഗ് ടേപ്പ് ഒട്ടിക്കാം. ശേഷം നനഞ്ഞ തുണിയില്‍ ടൂത്ത് പേസ്റ്റ് പുരട്ടി വൃത്താകൃതിയില്‍ ഹെഡ്‌ലൈറ്റില്‍ അപ്ലൈ ചെയ്യുക. ഒക്‌സിഡേഷന്‍ ഒഴിവാക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ടൂത്ത് പേസ്റ്റ്.
ഇതിലും മികച്ച രീതിയില്‍ വൃത്തിയാക്കാനായി സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഇവ ഉപയോഗിച്ച ശേഷം ഹെഡ്‌ലൈറ്റ് വെള്ളമുപയോഗിച്ച് കഴുകിയ ശേഷം ഉണക്കണം. ഭാവിയില്‍ ഓക്‌സിഡേഷന്‍ ഉണ്ടാകുന്നത് തടയാനുള്ള ചില മാര്‍ഗങ്ങളും നമ്മള്‍ അവലംബിക്കേണ്ടതുണ്ട്. ഇതിനായി യുവി സീലന്‍േറാ ക്ലിയര്‍ കോട്ട് സ്‌പ്രേയോ ഉപയോഗപ്പെടുത്താം. ഏറെ നാളത്തേക്ക് ഹെഡ്‌ലാമ്പ് വ്യക്തതയോടെയിരിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായകരമായിരിക്കും.
പ്രഫഷനലുകളുടെ സഹായമില്ലാതെ നാം ഇത് സ്വയം ചെയ്യുമ്പോള്‍ ചില പിഴവുകള്‍ വന്നേക്കാം. ഹെഡ്‌ലൈറ്റില്‍ പോറലുകളും മറ്റും ഉണ്ടാക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ആദ്യം ചെറിയ ഭാഗത്ത് അപ്ലൈ ചെയ്ത് നോക്കി ഉല്‍പ്പന്നം പരിശോധിക്കാം. പ്രശ്‌നമില്ലെന്ന് കണ്ടാല്‍ മുഴുവനായി ചെയ്യാം.
വൃത്തിയാക്കി കഴിഞ്ഞ ശേഷം പ്രൊട്ടക്ടീവ് കോട്ടിംഗ് നല്‍കാതിരിക്കുന്നത് ഹെഡ്‌ലൈറ്റ് റീ-ഓക്സിഡേഷന്‍ വേഗത്തിലാക്കുമെന്ന് ഓര്‍ക്കുക. കാര്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഹെഡ്‌ലൈറ്റുകള്‍ കാര്യക്ഷമമായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ പതിവായി പരിപാലിക്കുന്നത് മികച്ച പെര്‍ഫോമന്‍സിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്നു. വ്യക്തമായ ഹെഡ്ലൈറ്റുകള്‍ രാത്രികാല ദൃശ്യപരത മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്കും സഹായകരമായിരിക്കും.
മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് സ്വയം വീട്ടില്‍ ഇരുന്ന് തന്നെ ഹെഡ്‌ലൈറ്റ് കാര്യക്ഷമമായി പുനഃസ്ഥാപിക്കാന്‍ കഴിയും. അവ ക്ലിയറാക്കി സൂക്ഷിക്കുന്നത് നിങ്ങളുടെ വാഹനത്തിന്റെ രൂപഭംഗി വര്‍ധിപ്പിക്കുക മാത്രമല്ല സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് സ്വന്തമായി ചെയ്യുന്നതിനാല്‍ തന്നെ കുറച്ച് പൈസയും പോക്കറ്റിലാക്കാമെന്നതാണ് മറ്റൊരു മെച്ചം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








