വാഹന മെയിന്റനൻസ്: ചില അന്ധവിശ്വാസങ്ങൾ പോളിയുന്നു!

By Santheep

ഐഎസ്ആര്‍ഒ-ക്കാര്‍ റോക്കറ്റ് വിടുമ്പോളെല്ലാം പൂജ നടത്താറുള്ളത് കേട്ടിട്ടുണ്ടാകും. ഇവന്മാരെല്ലാം എങ്ങനെ 'സയന്‍റിസ്റ്റുകള്‍' എന്ന ലേബല്‍ ഒപ്പിച്ചെടുത്തു എന്ന് സാമാന്യബുദ്ധിയുള്ളവരെല്ലാം ആലോചിക്കാതിരിക്കില്ല. ചുമ്മാതെയല്ല സോവിയറ്റ് റഷ്യയുടെ കാലത്തെ സാങ്കേതികതയുമായി നമ്മുടെ സാങ്കേതികരംഗം കിതച്ചോടുന്നതെന്ന് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. റോക്കറ്റിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മറ്റേത് കാര്യത്തിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ ധാരാളമാണ്. അവയില്‍ ചിലത് ഇവിടെ ചര്‍ച്ചിക്കുന്നു.

ഇവിടെ വിവരിക്കുന്നവയില്‍ ചില അന്ധവിശ്വാസങ്ങള്‍ ദൈവികമാണ്. മറ്റു ചിലത് പക്കാ സാങ്കേതികവും. ചിലത് ചിലരെയെല്ലാം വ്രണപ്പെടുത്തിയെന്നുവരാം. അവര്‍ ക്ഷമിക്കുക; അതുതന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

വിശ്വാസം: ബ്രേക് ഫ്ലൂയിഡ് കുറഞ്ഞാല്‍ അത് നിറച്ചുകൊടുത്താല്‍ മതി

വിശ്വാസം: ബ്രേക് ഫ്ലൂയിഡ് കുറഞ്ഞാല്‍ അത് നിറച്ചുകൊടുത്താല്‍ മതി

യാഥാര്‍ത്ഥ്യം: നമ്മുടെ ശരീരത്തില്‍ നിര്‍ജലീകരണം നടക്കുന്നതു പോലൊരു പ്രക്രിയ ബ്രേക് ഫ്ലൂയിഡ് റിസര്‍വോയറില്‍ നടക്കുന്നില്ല എന്ന് മനസ്സിലാക്കുക. ബ്രേക് പാഡിന് കേടുപാട് വരുമ്പോളാണ് ഇത് സംഭവിക്കുന്നത്. ചിലപ്പോള്‍, റിസര്‍വോയര്‍ ലീക്കായതും കാരണമാകാറുണ്ട്. രണ്ടായാലും ഫ്ലൂയിഡ് ഒഴിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. സംവിധാനം പെട്ടെന്ന് സര്‍വീസ് ചെയ്യിക്കുകയാണ് വേണ്ടത്. 6,000 - 7,000 മൈല്‍ ദൂരം ഓടിക്കഴിഞ്ഞാല്‍ ബ്രേക് പരിശോധന നിര്‍ബന്ധമാക്കുക.

വിശ്വാസം: ടയര്‍ കാറ്റ് പരിശോധന വെറും ഉടായിപ്പാണ്

വിശ്വാസം: ടയര്‍ കാറ്റ് പരിശോധന വെറും ഉടായിപ്പാണ്

യാഥാര്‍ത്ഥ്യം: കാലാവസ്ഥയ്ക്കും റോഡ് സാഹചര്യങ്ങള്‍ക്കുമെല്ലാം അനുസൃതമായി ടയറുകളില്‍ വായുസാന്നിധ്യം കുറയാം. ഇത് വാഹനത്തിന്‍റെ മൈലേജ് കുറയ്ക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇന്ന് പെട്രോള്‍ ബങ്കുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇടയ്ക്കിടെ കാറ്റുണ്ടോ എന്ന് പരിശോധിക്കാന്‍ മറക്കാതിരിക്കുക.

വിശ്വാസം: എന്‍ജിന്‍ ചൂടാവാന്‍ കുറെനേരം പിടിക്കും!

വിശ്വാസം: എന്‍ജിന്‍ ചൂടാവാന്‍ കുറെനേരം പിടിക്കും!

യാഥാര്‍ത്ഥ്യം: കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കുറെ സമയം വെറുതെയിടുന്ന സ്വഭാവക്കാരുണ്ട്. ഇതെന്തിനാണെന്ന് ചോദിച്ചാല്‍ എന്‍ജിന്‍ ചൂടായാലേ വണ്ടി നേരാംവണ്ണം ഓടൂ എന്നായിരിക്കും മറുപടി. ഇത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. സാധാരണ താപനിലയില്‍ ഓയിലിന് അല്‍പം സാന്ദ്രത കൂടുതലായിരിക്കും. എന്‍ജിന്‍ ചൂടാവുമ്പോള്‍ ഓയിലിന്‍റെ സാന്ദ്രത കുറഞ്ഞ് വേണ്ടിടങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഈ പ്രക്രിയയ്ക്ക് ഒരല്‍പനേരം മാത്രം മതി. ഇതിനായി ദീര്‍ഘനേരം വാഹനം സ്റ്റാര്‍ട്ട് ചെയ്തിടേണ്ടതില്ല. ഓയില്‍ ചൂടാവുന്നതിനുള്ള സമയം നല്‍കുന്നതിനായി അല്‍പനേരം വാഹനം പതുക്കെയോടിച്ചാലും മതിയാവും. 5 മുതല്‍ 10 മിനിട്ട് വരെയാണ് നിര്‍ദ്ദേശിക്കപ്പെടുന്ന സമയം.

വിശ്വാസം: റേഡിയേറ്റര്‍ കൂളന്‍റ് മാറ്റേണ്ടതില്ല/എന്‍ജിനോയിലിനൊപ്പം മാറ്റണം

വിശ്വാസം: റേഡിയേറ്റര്‍ കൂളന്‍റ് മാറ്റേണ്ടതില്ല/എന്‍ജിനോയിലിനൊപ്പം മാറ്റണം

യാഥാര്‍ത്ഥ്യം: പുതിയ സാങ്കേതികതയില്‍ കൂളന്‍റ് മുന്ന് മുതല്‍ നാല് വര്‍ഷം വരെ മാറ്റേണ്ടതില്ല എന്ന് കാര്‍ നിര്‍മാതാക്കള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍, ഒരുകാലത്തും മാറ്റേണ്ടതില്ല എന്നൊക്കെ പറയുന്നത് ഇച്ചിരി കടന്ന കൈയാണ്. അതെസമയം എന്‍ജിനോയില്‍ മാറ്റുമ്പോളെല്ലാം കൂളന്‍റ് മാറ്റണം എന്ന് പറയുന്നവരുമുണ്ട്. അതും തെറ്റാണ്.

വിശ്വാസം: എന്‍ജിനോയില്‍ ഈരണ്ട് മാസത്തില്‍ മാറ്റിക്കൊണ്ടിരിക്കണം

വിശ്വാസം: എന്‍ജിനോയില്‍ ഈരണ്ട് മാസത്തില്‍ മാറ്റിക്കൊണ്ടിരിക്കണം

യാഥാര്‍ത്ഥ്യം: പുതിയകാല സാങ്കേതികതയില്‍ ല്യൂബ്രിക്കന്‍റുകള്‍ ദീര്‍ഘകാല ആയുസ്സുള്ളവയാണ്. ആറുമാസത്തിലൊരിക്കല്‍ എന്നതാണ് പൊതുവില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സമയം. ഇക്കാര്യത്തില്‍ കൂടുതല്‍ ആധികാരകമായ വിവരം യൂസര്‍ മാന്വലില്‍ നിന്ന് ലഭിക്കും.

വിശ്വാസം:ജംപ് സ്റ്റാര്‍ട്ടിന് ശേഷം ബാറ്ററി പെട്ടെന്ന് ചാര്‍ജായിത്തുടങ്ങും

വിശ്വാസം:ജംപ് സ്റ്റാര്‍ട്ടിന് ശേഷം ബാറ്ററി പെട്ടെന്ന് ചാര്‍ജായിത്തുടങ്ങും

യാഥാര്‍ത്ഥ്യം: ബാറ്ററിന് ചാര്‍ജ് തീര്‍ന്ന് അന്യസഹായത്തിലാ‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ അടുത്ത പത്തുമിനിട്ടിനുള്ളില്‍ കാറിലെ ബാറ്ററി ചാര്‍ജ് ചെയ്തു തുടങ്ങും എന്നൊരു ധാരണ പൊതുവിലുണ്ട്. ഇത് തെറ്റാണ്. ചാര്‍ജ് ചെയ്ത് തുടങ്ങുമെന്നത് സത്യമാണെങ്കിലും വളരെ മന്ദഗതിയിലായിരിക്കും ഇത്. കൂടാതെ ബാറ്ററിയില്‍ ചാര്‍ജ് നിറയുവാന്‍ മണിക്കൂറുകളോളം വാഹനം ഓടേണ്ടതുണ്ട്. ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനത്തിനകത്തെ ഇലക്ട്രിസിറ്റി സംബന്ധിയായ ഉപകരണങ്ങള്‍ (കാറിനുള്ളിലെ ലൈറ്റുകള്‍, എയര്‍ കണ്ടീഷന്‍ തുടങ്ങിയവ) പരമാവധി ഉപയോഗിക്കാതിരിക്കുക.

വിശ്വാസം: കാര്‍ കഴുകാന്‍ പാത്രം കഴുകുന്ന സോപ്പായാലും മതി

വിശ്വാസം: കാര്‍ കഴുകാന്‍ പാത്രം കഴുകുന്ന സോപ്പായാലും മതി

യാഥാര്‍ത്ഥ്യം: പോര! ഇത്തരം സോപ്പോ സോപ്പുപൊടിയോ ഉപയോഗിച്ചാല്‍ കാറിന്‍റെ നിറം മങ്ങും. വാഹനങ്ങള്‍ കഴുകുന്നതിന് പ്രത്യേക ഡിറ്റര്‍ജന്‍റുകള്‍ തന്നെ ഉപയോഗിക്കണം.

വിശ്വാസം: ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ഇന്ധനമൊഴിച്ചാല്‍ വണ്ടി പറപറക്കും

വിശ്വാസം: ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ഇന്ധനമൊഴിച്ചാല്‍ വണ്ടി പറപറക്കും

യാഥാര്‍ത്ഥ്യം: വെറും വ്യാമോഹം! ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള മീതേന്‍ പോളുള്ള ഇന്ധനങ്ങളാണ് ഡ്രാഗ് റേസിംഗ് കാറുകളില്‍ ഉപയോഗിക്കാറുള്ളത്. എയര്‍ കംപ്രഷനില്‍ ഇന്ധനം തീപ്പിടിക്കുന്നതിനാല്‍ വാഹനം പെട്ടെന്ന് പറപറക്കുന്നു. നമ്മള്‍ തെരുവുകളില്‍ ഓട്ടുന്നത് ഡ്രാഗ് റേസര്‍ കാറുകളല്ല; എന്‍ജിനും വ്യത്യസ്തമാണ്. എന്‍ജിന്‍റെ കംപ്രഷന്‍ റാഷ്യോ അനുസരിച്ചുള്ള ഇന്ധനം ഒഴിച്ചതുകൊണ്ടു മാത്രമേ പ്രയോജനമുള്ളൂ എന്നതാണ് സത്യം. കംപ്രഷന്‍ റേഷ്യോ വളരെ താഴ്ന്ന എന്‍ജിനുകളില്‍ കൂടിയ ഒക്ടേന്‍ നിരക്കുള്ള ഇന്ധനത്തിന് ഒന്നും ചെയ്യാനില്ല.

വിശ്വാസം: സിഗ്നലുകളില്‍ ഓട്ടോമാറ്റിക് കാര്‍ ന്യൂടലാക്കുന്നത് നല്ലതാണ്

വിശ്വാസം: സിഗ്നലുകളില്‍ ഓട്ടോമാറ്റിക് കാര്‍ ന്യൂടലാക്കുന്നത് നല്ലതാണ്

യ്ഥാര്‍ത്ഥ്യം: നല്ലതല്ല. ന്യൂട്രല്‍, പാര്‍ക്ക് ചെയ്യുമ്പോള്‍ ഉപയോഗിച്ചാല്‍ മതി.

വിശ്വാസം: നാരങ്ങ ടയറിനടിയില്‍ വെച്ച് പൊട്ടിച്ചാല്‍ അപകടമുണ്ടാവില്ല

വിശ്വാസം: നാരങ്ങ ടയറിനടിയില്‍ വെച്ച് പൊട്ടിച്ചാല്‍ അപകടമുണ്ടാവില്ല

യാഥാര്‍ത്ഥ്യം: അപകടമുണ്ടാവാതിരിക്കാന്‍ നേരാംവണ്ണം ഡ്രൈവിംഗ് പരിശീലിക്കുകയും ശരിയാംവണ്ണം ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയുമാണ് ചെയ്യേണ്ടത്. ഒരു നാരങ്ങ പൊട്ടിച്ചതിനു ശേഷം റോഡില്‍ എന്ത് തോന്നിവാസവും കാണിക്കാം എന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്.

വിശ്വാസം: വണ്ടിയില്‍ പൂജിച്ച ചൂടിക്കയര്‍ കെട്ടിയാല്‍ കണ്ണ് തട്ടില്ല

വിശ്വാസം: വണ്ടിയില്‍ പൂജിച്ച ചൂടിക്കയര്‍ കെട്ടിയാല്‍ കണ്ണ് തട്ടില്ല

യാഥാര്‍ത്ഥ്യം: ഇതിനെ ലളിതമായ ഭാഷയില്‍ അല്‍പത്തരം എന്നാണ് വിളിക്കുക. തനിക്ക് ഗുണമുണ്ടാവുന്നത് ലോകത്തിലെ മറ്റാര്‍ക്കും ഇഷ്ടമാവില്ല എന്ന ധാരണ കൊണ്ടുനടക്കുന്നവര്‍ക്ക് പൊതുവിലുള്ള അന്ധവിശ്വാസമാണിത്.

More from DriveSpark

Article Published On: Wednesday, April 24, 2013, 13:39 [IST]
English summary
In this article we have gathered some common automobile related myths which every car owner should know about and thus avoid committing mistakes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X