എന്താണ് ടയറിലെ '195/55 R16 87V' കോഡുകൾ? ഇത് പറയും യാത്രയുടെ സുരക്ഷ! വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കണം

ഒരു വാഹനത്തിന്റെ സുപ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ടയര്‍. വാഹനങ്ങള്‍ സ്വന്തമായുള്ളവരും അല്ലാത്തവരുമെല്ലാം ടയറുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ ചില അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ടോകും. 195/55 R16 87V എന്നിങ്ങനെയുള്ള കോഡുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങുമ്പോഴോ ടയറുകള്‍ മാറ്റുമ്പോഴോ ബ്രാന്‍ഡിനും വിലയ്ക്കും നല്‍കുന്ന പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ഇവ കേവലം അടയാളങ്ങളല്ല, മറിച്ച് ടയറിന്റെ ഗുണനിലവാരവും സുരക്ഷയും വ്യക്തമാക്കുന്ന സേഫ്റ്റി മാനുവലാണെന്ന കാര്യമാണ് പലരും അറിയാതെ പോകുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഓരോ ഡ്രൈവറും അറിഞ്ഞിരിക്കേണ്ട ടയറുകളിലെ ഈ രഹസ്യ കോഡുകളെ കുറിച്ചും അവ നല്‍കുന്ന സുപ്രധാനമായ സുരക്ഷാ മുന്നറിയിപ്പുകളെ കുറിച്ചും ചുവടെ വിശദമായി വായിക്കാം.

താപപ്രതിരോധം

ടയറുകള്‍ റോഡുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം മൂലം വലിയ അളവില്‍ താപം ഉത്പാദിപ്പിക്കപ്പെടുന്നു. ടയറുകളിലെ 'Temperature' (ടെമ്പറേച്ചര്‍) എന്ന വാക്കിന് സമീപമുള്ള A, B, C എന്നീ ഗ്രേഡുകള്‍ ഈ താപത്തെ പ്രതിരോധിക്കാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ 'A' ഗ്രേഡ് ടയറുകള്‍ ഉയര്‍ന്ന താപപ്രതിരോധം വാഗ്ദാനം ചെയ്യുന്നു.

tyre markings

താപപ്രതിരോധത്തിന്റെ കാര്യത്തില്‍ 'B' ഗ്രേഡ് ടയറുകള്‍ ഇടത്തരം ശേഷിയുള്ളവയാണ്. എന്നാല്‍ 'C' ഗ്രേഡ് ടയറുകള്‍ ഏറ്റവും കുറഞ്ഞ പ്രതിരോധശേഷിയുള്ളവയായതിനാല്‍ ദീര്‍ഘദൂര യാത്രകളിലും അമിതവേഗതയിലും ഇവ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ടയര്‍ തിരഞ്ഞെടുക്കുമ്പോള്‍ 'C' ഗ്രേഡുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഉയര്‍ന്ന വേഗതയില്‍ ടയര്‍ പൊട്ടുന്നത് പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാം.

ട്രക്ഷന്‍ റേറ്റിംഗ്

നനഞ്ഞ റോഡുകളില്‍ സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ വാഹനം എത്രത്തോളം സുരക്ഷിതമായി നിര്‍ത്താന്‍ സാധിക്കുമെന്ന് ട്രാക്ഷന്‍ റേറ്റിംഗ് (Traction Rating) വ്യക്തമാക്കുന്നു. AA, A, B, C എന്നിങ്ങനെയാണ് ഇതിന്റെ ഗ്രേഡുകള്‍. 'AA' റേറ്റിംഗ് ഉള്ള ടയറുകള്‍ക്ക് നനഞ്ഞ പ്രതലങ്ങളില്‍ മികച്ച ഗ്രിപ്പ് നല്‍കുന്നു. ബ്രേക്കില്‍ കാല്‍ അമര്‍ത്തി കുറഞ്ഞ ദൂരത്തില്‍ വാഹനം നിര്‍ത്താന്‍ സാധിക്കുന്നതിനാല്‍ 'AA' ഗ്രേഡ് മികച്ച സുരക്ഷ ഉറപ്പാക്കുന്നു.

tyre markings

ട്രാക്ഷന്‍ റേറ്റിംഗില്‍ B, C ഗ്രേഡുകള്‍ ലഭിച്ച ടയറുകള്‍ക്ക് റോഡില്‍ ശരാശരി ഗ്രിപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അടിയന്തര സാഹചര്യങ്ങളില്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോള്‍ B, C ഗ്രേഡ് ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നില്‍ക്കാന്‍ കൂടുതല്‍ സമയം എടുത്തേക്കാം. സ്‌റ്റോപ്പിംഗ് ഡിസ്റ്റന്‍സ് കൂടുന്നത് അപകട സാധ്യതയുണ്ടാക്കുന്നതിനാല്‍ മഴക്കാലത്തും മറ്റും ടയര്‍ വാങ്ങുന്നവര്‍ ട്രാക്ഷന്‍ റേറ്റിംഗ് നോക്കി ഗ്രിപ്പ് കുറഞ്ഞ ടയറുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

സ്പീഡ് സിംബല്‍

ടയര്‍ സൈസിന് ശേഷം നല്‍കിയിട്ടുള്ള ഇംഗ്ലീഷ് അക്ഷരം സ്പീഡ് സിംബലാണ്. ശുപാര്‍ശ ചെയ്യുന്ന ലോഡ് ശേഷിയില്‍ ടയറിന് സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയുന്ന പരമാവധി വേഗതയെ സൂചിപ്പിക്കുന്നു. സാധാരണ കാറുകളില്‍ കാണുന്ന 'H' റേറ്റിംഗ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത വരെ അനുവദിക്കുന്നു. V റേറ്റിംഗ് ഉള്ളവയ്ക്ക് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലും S റേറ്റിംഗിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലും സുരക്ഷിതമായി സഞ്ചരിക്കാം.

tyre markings

ടയറിനും കാലാവധിയുണ്ട്

വാഹനത്തിന്റെ ടയറുകള്‍ക്കും കാലാവധി അല്ലെങ്കില്‍ എക്‌സ്പയറി ഡേറ്റ് (Expiry Date) ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. ടയറിന്റെ വശത്തുള്ള നാലക്ക കോഡിലൂടെ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാം. ഉദാഹരണത്തിന് '2425' എന്ന കോഡിലെ ആദ്യ രണ്ടക്കങ്ങള്‍ (24) ആ വര്‍ഷത്തെ ആഴ്ചയെയും അവസാന രണ്ടക്കങ്ങള്‍ (25) വര്‍ഷത്തെയും സൂചിപ്പിക്കുന്നു. അതായത് ഈ ടയര്‍ 2025-ലെ 24-ാം ആഴ്ച നിര്‍മിച്ചതാണെന്ന് മനസിലാക്കാം.

ഉപയോഗിച്ചില്ലെങ്കില്‍ പോലും 5 മുതല്‍ 6 വര്‍ഷത്തിലധികം പഴക്കമുള്ള ടയറുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലപ്പഴക്കം ചെല്ലുന്നതോടെ റബ്ബറിന്റെ വഴക്കം നഷ്ടപ്പെടുകയും കാഠിന്യം വര്‍ധിക്കുകയും ചെയ്യുന്നത് ഗ്രിപ്പ് നഷ്ടപ്പെടാന്‍ കാരണമാകും. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. നിങ്ങളുടെ കാറോ ബൈക്കോ അധികം ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും കാലാവധി കഴിഞ്ഞാല്‍ മാറ്റുന്നതാണ് ബുദ്ധി.

അതുകൊണ്ട് ടയര്‍ വാങ്ങുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്ക് നിര്‍മ്മാണ തീയതി പരിശോധിക്കാൻ ശ്രമിക്കുക. ടയറിന്റെ സൈഡ് വാളില്‍ നല്‍കിയിരിക്കുന്ന ഈ കോഡുകള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയും വിലയും മാത്രം നോക്കി മാത്രം ടയര്‍ വാങ്ങുന്ന രീതി മാറ്റി ഇനി ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുക്കാന്‍ മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.

ടയറുകളിലെ ഓരോ അക്ഷരവും അക്കവും നല്‍കുന്ന സന്ദേശം ശരിയായി മനസിലാക്കുന്നത് ഡ്രൈവര്‍ക്കും വാഹനത്തിനും ഒരുപോലെ സംരക്ഷണം നല്‍കുന്നു. യാത്രകള്‍ സുരക്ഷിതമാക്കാന്‍ സ്വന്തം വാഹനത്തിലെ ടയറുകളുടെ സാങ്കേതിക വശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഓരോ ഉടമയുടെയും കടമയാണ്. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയച്ചുകൊടുക്കുമല്ലോ.

More from DriveSpark

Article Published On: Monday, January 26, 2026, 8:00 [IST]
English summary
Car tyre sidewall markings meaning safety guide malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X