കാര്‍ കഴുകുന്നതിന് ഒരു 'കൈസഹായം'
കാര്‍ കഴുകുന്നതും ആനയെ കുളിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്ന് കരുതുന്നവരുണ്ട്. ഇതിന് വകതിരിവില്ലായ്മ എന്നാണ് പേര്. ഏതെങ്കിലും ഡിറ്റര്‍ജന്‍റിട്ട് എന്തെങ്കിലുമൊക്കെ വെച്ചുരച്ചാല്‍ ചെളി മുഴുവന്‍ പോയിക്കിട്ടും എന്നാണ് ഇത്തരക്കാരുടെ വിശ്വാസം. ചെളിയോടൊപ്പം കാറിന്‍റെ പെയിന്‍റും നീങ്ങിക്കിട്ടും എന്നതാണ് ഈ വിശ്വാസത്തിന്‍റെ ആത്യന്തികഫലം. കാറുകള്‍ക്കടിക്കുന്ന പെയിന്‍റ് ഗുണനിലവാരം കൂടിയതാണെങ്കിലും ചില ഡിറ്റര്‍ജന്‍റുകളുടെ ഉപയോഗം അത് വളരെ പെട്ടെന്ന് മങ്ങുന്നതിന് കാരണമാകുന്നു. ചകിരിയും മറ്റും വെച്ചുരയ്ക്കുന്നതു വഴി കാറിന്‍റെ തിളക്കത്തിന് മേല്‍ വരകള്‍ വീഴുന്നു.
വളരെ സൂക്ഷമമായി അവധാനതയോടെ ചെയ്യേണ്ട കാര്‍ കഴുകല്‍ എന്ന പ്രക്രിയയില്‍ ഉപകാരപ്രദമാകാനിടയുള്ള ചില ടിപ്സ് നല്‍കുകയാണ് താഴെ.

അമൃത അറോറ
മൈക്രോഫൈബര്‍ ടൗവലുകളാണ് കാറിന്‍റെ പ്രതലത്തിന് ഏറ്റവും അനുയോജ്യം. കാറിന്‍റെ മിനുപ്പമുള്ള പ്രതലത്തിലെ ഓരോ ചെറിയ തരി ചെളിയെയും ഈ ടൗവലുകളിലെ നനുത്ത നാരുകള്‍ വളരെ സ്നേഹത്തോടെ ഒപ്പിയെടുക്കുന്നു.

ഇലീന
വെയിലത്ത് നിറുത്ത് കാര്‍ കഴികാതിരിക്കുന്നതാണ് ഉത്തമം. വളരെ പെട്ടെന്ന് പ്രതലത്തിലെ ജലാംശം ആവിയായിപ്പോകുകയും സോപ്പിന്‍റെ അംശങ്ങള്‍ ഘനീഭവിച്ച് (വേറൊരു വാക്ക് പെട്ടെന്ന് കിട്ടിയില്ല) അത് അടയാളമായി അവശേഷിക്കുകയും ചെയ്യും.

കാജല്‍ അഗര്‍വാള്‍
വിന്‍ഡോകളും ഡോറുകളും നന്നായി അടച്ചെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം കാര്‍ കഴുകള്‍ തുടങ്ങുക.

കല്‍ക്കി കൊയെച്‍ലിന്‍
വിന്‍ഡോ ഗ്ലാസുകള്‍ കഴുകുന്നതിന് കടലാസ് ഉപയോഗിക്കുക.

കിം ശര്‍മ
കാറുകള്‍ക്കു മേല്‍ തൂറുന്നത് പക്ഷികള്‍ക്കൊരു രസമാണ്. ഇവ കട്ടപിടിച്ചു കിടന്നാല്‍ വാഹനത്തിന് അതൊരു അലങ്കാരമല്ല. ചൂടുവെള്ളത്തില്‍ തുണിമുക്കി തുടച്ചാല്‍ ഇത് പെട്ടെന്ന് നീങ്ങിക്കിട്ടും. ചൂടുവെള്ളം നേരിട്ട് കാറിനുമേല്‍ ഒഴിക്കുകയാണെങ്കില്‍ പക്ഷിക്കാട്ടത്തിനൊപ്പം പെയിന്‍റും നീങ്ങിക്കിട്ടും.

കൊയിന മിത്ര
ചെറിയ തോതില്‍ തുരുമ്പ് പിടിക്കുന്ന ഭാഗങ്ങളില്‍ റസ്റ്റ് കണ്‍വെര്‍ടര്‍ (ഇത് റസ്റ്റ് റിമൂവറുമായി ആശയക്കുഴപ്പപ്പെടരുത്) ഉപയോഗിക്കാവുന്നതാണ്. ഈ സാമാനം തുരുമ്പുമായി ഒരു പ്രത്യേക സഖ്യമുണ്ടാക്കുകയും ഒരു കറുത്ത പ്രതലമായി രൂപപ്പെടുകയും ചെയ്യുന്നു. ഇവിടെ പിന്നീട് തുരുമ്പ് പ്രവര്‍ത്തിക്കുകയില്ല.

കൊയിന മിത്ര

കൊയിന മിത്ര

മല്ലിക ഷെരാവത്

മല്ലിക ഷെരാവത്

നമിത

നമിത

നേഹ ധൂപിയ

മല്ലിക ഷെരാവത്

മല്ലിക ഷെരാവത്



Click it and Unblock the Notifications








