മഴക്കാലത്ത് മാത്രമല്ല, വൈപ്പർ തണുപ്പ്കാലത്തും മസ്റ്റാ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ
സുരക്ഷിതമായി വാഹനമോടിക്കാന്‍ നല്ല കാഴ്ച അത്യാവശ്യമാണ്. വാഹനാപകടങ്ങളില്‍ 20 ശതമാനവും സംഭവിക്കുന്നത് ദൃശ്യപരത കുറവുള്ള സാഹചര്യങ്ങളിലാണ്. അതുകൊണ്ടാണ് ലൈറ്റ്, ഇന്റീരിയര്‍ വെന്റിലേഷന്‍ എന്നിവക്കൊപ്പം വിന്‍ഡ്‌സ്‌ക്രീന്‍ വൈപ്പറുകളുടെ പ്രവര്‍ത്തനക്ഷമത സുരക്ഷിത യാത്രക്ക് അത്യാവശ്യമായി വരുന്നത്. കാറുകളുടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ മഴക്കാലത്തും പൊടിയും കാറ്റും ഉള്ള കാലാവസ്ഥയിലും ഉപയോഗപ്രദമാണെന്ന് നമുക്കറിയാം.
അതുകൊണ്ട് തന്നെ കൊല്ലം മുഴുവനും ഇത് ഉപയോഗത്തിലുണ്ടാകും. ശൈത്യകാലത്ത് പ്രത്യേകിച്ച് റോഡില്‍ നല്ല കാഴ്ച ഉറപ്പാക്കാന്‍ വൈപ്പറുകളുടെ സഹായം കൂടിയേ തീരൂ. ശൈത്യകാലത്ത് നമ്മുടെ വാഹന വൈപ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. യാത്രയ്ക്കിടെ വൈപ്പര്‍ പണിമുടക്കിയാല്‍ അത് വലിയ പ്രശന്ങ്ങള്‍ക്കിടയാക്കാം. രാത്രി യാത്രകളില്‍ വിന്‍ഷീല്‍ഡില്‍ വന്നുവീഴുന്ന മഞ്ഞു തുള്ളികള്‍ നീക്കം ചെയ്യാന്‍ വൈപ്പറിന്റെ ഉപയോഗം കൂടിയേ തീരൂ. അതുകൊണ്ട് ശൈത്യകാലത്തെ വൈപ്പര്‍ ഉപയോഗം സംബന്ധിച്ചുള്ള ചില ടിപ്പുകള്‍ നമുക്ക് നോക്കാം.

വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ നീക്കുക: മഞ്ഞുവീഴ്ചയുള്ള സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നതെന്ന് കരുതുക. വണ്ടി പുറത്ത് ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ വൈപ്പര്‍ നീക്കം ചെയ്യുന്നതാണ് നല്ലത്. ശൈത്യകാലത്ത്, വൈപ്പര്‍ ബ്ലേഡിലെ റബ്ബര്‍ വിന്‍ഡ്ഷീല്‍ഡില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. വൈപ്പര്‍ബ്ലേഡ് നീക്കുക വഴി ഈ സാഹചര്യം ഒഴിവാക്കാം. മാത്രമല്ല അടുത്ത യാത്ര പോകുമ്പോള്‍ വിന്‍ഡ്ഷീല്‍ഡ് ക്ലീന്‍ ചെയ്യാനും എളുപ്പമായിരിക്കും.
വൈപ്പര്‍ ഓഫ് ചെയ്യുക: ഇത് സിമ്പിളാണെന്ന് തോന്നിയേക്കാം. ശൈത്യകാലത്ത് മാത്രമല്ല എല്ലാ ഋതുവിലും പാലിക്കാവുന്ന ഒരു നല്ല ശീലമാണ് വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ വൈപ്പര്‍ ഓഫാണെന്ന് ഉറപ്പാക്കുന്നത്. മഞ്ഞുമൂടുന്ന സ്ഥലങ്ങളില്‍ രാവിലെ ചിലപ്പോള്‍ മഞ്ഞും ഐസും കാരണം വൈപ്പറുകള്‍ വിന്‍ഡ്സ്‌ക്രീനില്‍ ഫ്രീസായി കിടക്കുന്നുണ്ടാകും. വൈപ്പര്‍ ഓഫ് ചെയ്തിട്ടുല്ലെങ്കില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇത് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച് തകരാറിലാകും. അതുകൊണ്ട് ശൈത്യകാലത്ത് പ്രത്യേകിച്ചും വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ വൈപ്പര്‍ ഓഫാക്കുക.

വൃത്തിയാക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്: എല്ലാ ദിവസവും രാവിലെ കാര്‍ കഴുകുന്ന ചിലര്‍ ശൈത്യകാലത്ത് ചൂടുവെള്ളം ഉപയോഗിച്ച് കാറിന്റെ വിന്‍ഡ്‌സ്‌ക്രീന്‍, വിന്‍ഡോ, വൈപ്പര്‍ എന്നിവ വൃത്തിയാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് തെറ്റായ പ്രവര്‍ത്തിയാണ്. ചൂടുവെള്ളം ഉപയോഗിച്ച് കാറിന്റെ വിന്‍ഡോകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നത് ശൈത്യകാലത്ത് കാഴ്ച കുറയുന്ന പ്രശ്നം കൂട്ടാനാണ് സാധ്യത. അതിനാല്‍ ഇക്കാര്യം ഒരിക്കലും ചെയ്യരുത്.
വൈപ്പര്‍ പതിവായി വൃത്തിയാക്കുക: മറ്റേത് ഭാഗം പോലെയും വൈപ്പറും കുറേ നാള്‍ ഉപയോഗിക്കാതെ കിടക്കുന്നത് പ്രശ്‌നമാണ്. അതുകൊണ്ട് ഇടയ്ക്കിടെ കാറിന്റെ വൈപ്പറുകള്‍ പരിശോധിക്കണം. സ്‌പ്രേയര്‍ ഉപയോഗിച്ച് വെള്ളം തളിച്ച് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ശൈത്യകാലത്ത് കാര്‍ വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കാതെ സൂക്ഷിക്കുന്നത് പ്രശ്നങ്ങളലേക്ക് നയിക്കും.

റബ്ബര്‍ സംരക്ഷണം: വാഹനളുടെ വൈപ്പര്‍ ബ്ലേഡുകള്‍ റബ്ബര്‍ നിര്‍മിതമാണെന്ന് അറിയാമല്ലോ. ശൈത്യകാലമാകുമ്പോള്‍ ഈ റബ്ബറിന് കേടുപാടുകള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. തണുപ്പുള്ള കാലാവസ്ഥയില്‍ റബ്ബര്‍ കഠിനമായി മാറാന്‍ സാധ്യതയുണ്ട്. വിന്‍ഷീല്‍ഡ് വൈപ്പറിന്റെ പ്രവര്‍ത്തനക്ഷമതയെ ഇത് ബാധിക്കാനിടയുള്ളതിനാല്‍ ഈ റബ്ബര്‍ ഇടയ്ക്കിടെ പരിശോധിച്ച് സംരക്ഷണം ഉറപ്പാക്കുക.
കാര്‍ ഗ്ലാസ് തുടച്ച് വൃത്തിയാക്കുക: ശൈത്യകാലത്ത് കാര്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്തിട്ടാല്‍ ഗ്ലാസില്‍ പൊടി ഉള്‍പ്പെടെ ആവശ്യമില്ലാത്ത വസ്തുക്കള്‍ വന്നടിയുന്ന സാഹചര്യമുണ്ടാകും. ഇത്തരം വസ്തുക്കള്‍ വൈപ്പര്‍ ഉപയോഗിച്ച് തുടയ്ക്കാന്‍ ശ്രമിക്കരുത്. പ്രത്യേക തുണി ഉപയോഗിച്ച് പൊടി തുടച്ച് വൃത്തിയാക്കുക. അതിന് ശേഷം മാത്രം വിന്‍ഡ്ഷീല്‍ഡ് വെള്ളം ഒഴിച്ചു വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

ശൈത്യകാലത്ത് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് ദൃശ്യപരത മികച്ചതായിരിക്കണം. അതിനാല്‍ കാറിന്റെ വൈപ്പറുകള്‍ കൃത്യമായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് മൂടല്‍മഞ്ഞ് കാരണം കാഴ്ച മറഞ്ഞ് വണ്ടികള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരം അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വിന്‍ഷീല്‍ഡ് വൈപ്പറുകളുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ പുലര്‍ത്താം. തണുപ്പുകാലത്ത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ വിന്‍ഷീല്‍ഡ് തന്നെ മാറ്റേണ്ട സാഹചര്യം വന്നേക്കാം. അത് ഒഴിവാക്കാനായി മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പാലിക്കാന്‍ ശ്രമിക്കാം.


Click it and Unblock the Notifications








