കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട! പഞ്ചർ റിപ്പയർ കിറ്റ് സ്പെയർ വീലിന് പകരമാകുമോ? മാറ്റം ഗുണമോ ദോഷമോ എന്നറിയാം

സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസൃതമായി വാഹന വിപണിയില്‍ ഇടക്കിടക്ക് ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. സമീപകാലത്ത് വന്ന ഒരു പ്രധാനപ്പെട്ട മാറ്റമായിരുന്നു ചില കാറുകളില്‍ നിന്ന് നാടന്‍ ഭാഷയില്‍ നമ്മള്‍ സ്റ്റെപ്പിനി എന്ന് വിളിക്കുന്ന സ്‌പെയര്‍ വീലുകള്‍ (Spare Wheel) അപ്രത്യക്ഷമായത്. പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ പുതിയ മോഡലുകളില്‍ ഈ രീതി അവലംബിച്ചു തുടങ്ങിയിട്ടുണ്ട്. 2020-ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (MoRTH) കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ (Central Motor Vehicles Rules) നടപ്പാക്കിയ ഭേദഗതിയാണ് ഇതിനാധാരം.

പുതിയ ഭേദഗതികള്‍ പ്രകാരം ട്യൂബ്ലെസ് ടയര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടയര്‍ പഞ്ചര്‍ കിറ്റ് എന്നിവ സജ്ജീകരിച്ച കാറുകളില്‍ സ്‌പെയര്‍ വീല്‍ നിര്‍ബന്ധമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുമ്പേ തന്നെ നടപ്പാക്കി വിജയിച്ച രീതിയാണിത്. 2020 ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയിലും നിയമം നടപ്പായതോടെയാണ് പല കമ്പനികളും തങ്ങളുടെ കാറുകളില്‍ നിന്ന് സ്പെയര്‍ വീലുകള്‍ എടുത്തുമാറ്റിയത്.

car spare wheel

ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈബ്രിഡ് മോഡലുകളുടെയും വരവോടെയാണ് ഈ പ്രവണത കൂടുതലായി കണ്ടുതുടങ്ങിയത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുക എന്നതായിരുന്നു വാഹന നിര്‍മ്മാതാക്കള്‍ ഇതുവഴി ലക്ഷ്യമിട്ടത്. ഒരു സ്‌പെയര്‍ വീലും അത് മാറ്റാനുള്ള ജാക്കിയും മറ്റ് ഉപകരണങ്ങളും കൂടി ഏകദേശം 15 മുതല്‍ 20 കിലോ വരെ ഭാരമുണ്ടാകും. ഈ അധിക ഭാരം ഒഴിവാക്കുന്നതിലൂടെ ഇന്ധനക്ഷമതയും റേഞ്ചും കൂട്ടാന്‍ സാധിക്കുമെന്നതാണ് നിര്‍മ്മാതാക്കള്‍ കണ്ട മെച്ചം.

മാത്രമല്ല ബൂട്ട് സ്പെയ്സ് വര്‍ദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുന്നു. സ്‌പെയര്‍ വീല്‍ വെക്കുന്ന സ്ഥലത്ത് വലിയ ബാറ്ററികള്‍ സ്ഥാപിക്കാന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്കും സാധിക്കുന്നു.സാധാരണ സിഎന്‍ജി കാറുകളില്‍ സിലിണ്ടറുകള്‍ ബൂട്ട് സ്പെയ്സിന്റെ സിംഹഭാഗം കവരുന്നുവെന്ന പരാതിക്കുള്ള പരിഹാരവും ഇതിലുണ്ടായിരുന്നു. മാരുതി സുസുക്കി വിക്ടോറിസ് പോലുള്ള ചില പുതിയ കാറുകളില്‍ സ്പെയര്‍ വീല്‍ ഒഴിവാക്കി അണ്ടര്‍ബോഡിയില്‍ സിഎന്‍ജി സിലിണ്ടര്‍ സ്ഥാപിച്ചാണ് ബൂട്ട്സ്പെയ്സ് പ്രശ്നത്തിന് പരിഹാരം കണ്ടത്.

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മാരുതി സുസുക്കി ബ്രെസ ഫെയ്സ്ലിഫ്റ്റിലും ഇതേ രീതി തന്നെയാണ് കമ്പനി അവലംബിക്കുന്നതെന്ന് സ്പൈ ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. എല്ലാ തീരുമാനങ്ങള്‍ക്കും ചില ഗുണങ്ങള്‍ ഉള്ളതിനൊപ്പം ദോഷങ്ങളും കാണുമല്ലോ. സമാനമായ രീതിയില്‍ ഇന്ത്യയിലെ ചില സ്ഥലങ്ങളിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ കാരണം സ്‌പെയര്‍ വീല്‍ നിര്‍ബന്ധമല്ലാതാക്കിയ ഈ നിയമം വാഹന ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറയാം.

സാധാരണ ചെറിയ പഞ്ചറുകള്‍ കിറ്റ് വെച്ച് ഒരാള്‍ക്ക് ഒറ്റക്ക് പരിഹരിക്കാം. എന്നാല്‍ ടയര്‍ സൈഡ് വാള്‍ കീറുന്ന തരത്തിലുള്ള വലിയ കേടുപാടുകള്‍ സംഭവിച്ചാല്‍ പഞ്ചര്‍ റിപ്പയര്‍ കിറ്റുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ടയറോ അല്ലെങ്കില്‍ ഒരു സ്പെയര്‍ വീലോ ഇല്ലാതെ യാത്ര തുടരുന്നത് അസാധ്യമാണ്.സാങ്കേതികമായി നോക്കിയാല്‍ ട്യൂബ്ലെസ് ടയറുകള്‍ക്ക് മാത്രമാണ് ഈ കിറ്റ് പ്രയോജനപ്പെടുക.

car spare wheel

ഒരു എയര്‍ കംപ്രസറും ടയറിനുള്ളിലെ തുളകള്‍ അടയ്ക്കാനുള്ള ലിക്വിഡ് സീലന്റും അടങ്ങുന്നതാണ് ഈ കിറ്റ്. ആര്‍ക്കും എളുപ്പത്തില്‍ ടയര്‍ അഴിക്കാതെ തന്നെ പഞ്ചര്‍ ഒട്ടിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമായി കമ്പനികള്‍ എടുത്തുപറയുന്നത്. അതേസമയം, ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്കും പരിചയമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയും മറ്റ് ഇടക്കിടെ സഞ്ചരിക്കുന്നവര്‍ക്ക് പഞ്ചര്‍ റിപ്പയര്‍ കിറ്റുകള്‍ ഉണ്ടായത് കൊണ്ട് മാത്രം ധൈര്യത്തില്‍ വാഹനവുമായി പുറത്തിറങ്ങാന്‍ ആത്മവിശ്വാസമുണ്ടാവണമെന്നില്ല.

യാത്രാമധ്യേ ടയര്‍ പൊട്ടുകയോ അല്ലെങ്കില്‍ വലിയ കുഴികളില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ടൗ ട്രക്ക് (Tow Truck) വിളിച്ച് കെട്ടിവലിച്ച് കൊണ്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ല. ഇത് ധാരാളം സമയം പാഴാക്കാന്‍ ഇടയാക്കുന്നുവെന്ന് മാത്രമല്ല വാഹന യാത്രക്കാരുടെ മൊത്തം മൂഡും കളഞ്ഞ്കുളിക്കും.

tyre pressure monitor

ചുരുക്കി പറഞ്ഞാല്‍, കാറുകളില്‍ നിന്ന് സ്പെയര്‍ വീലുകള്‍ ഒഴിവാക്കുന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് ചിലവ് കുറയ്ക്കാനും സാങ്കേതിക നേട്ടങ്ങള്‍ക്കും ഉപകരിക്കും. എന്നാല്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അത് സൗകര്യപ്രദമാണോ എന്നത് അവര്‍ യാത്ര ചെയ്യുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നൂതനമായ ടയര്‍ സാങ്കേതികവിദ്യകള്‍ വരുന്നതോടെ ഈ മാറ്റം സാര്‍വത്രികമായേക്കാം.

നിലവില്‍ നഗരത്തിനുള്ളിലോ അല്ലെങ്കില്‍ ഹ്രസ്വദൂര യാത്രകള്‍ മാത്രമോ നടത്തുന്നവര്‍ക്ക് സ്‌പെയര്‍ വീലിന്റെ അഭാവം വലിയ പ്രശ്‌നമാകില്ല. അതുപോലെ ഇവി ഉടമകള്‍ക്കും സ്പെയര്‍ വീല്‍ നിര്‍ബന്ധമില്ല. സ്ഥിരമായി ഹൈവേകളിലൂടെ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്കും ടയര്‍ റിപ്പയര്‍ കടകള്‍ അധികമില്ലാത്ത റൂട്ടുകളിലൂടെ സഞ്ചരിക്കുന്നവരും നിലവിലെ സാഹചര്യത്തില്‍ ഫുള്‍സൈസ് സ്പെയര്‍ വീല്‍ ഓഫര്‍ ചെയ്യുന്ന വാഹനം വാങ്ങുന്നതാകും ബുദ്ധി.

More from DriveSpark

Article Published On: Tuesday, February 17, 2026, 14:10 [IST]
English summary
Cars spare wheel removal puncture kit benefits risks explained malayalam
കൂടുതല്‍... #auto tips #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X